IND vs AUS: ഒരു പേസര്‍ മതി! പകരം അവന്‍ വേണം- ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ച് കനേരിയ

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നാളെ നടക്കാന്‍ പോവുകയാണ്. നാഗ്പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു.
വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഇന്ത്യക്ക് ഡല്‍ഹിയിലെ കണക്കുകളും പ്രതീക്ഷ നല്‍കുന്നു. അനില്‍ കുംബ്ലെ 10 വിക്കറ്റ് വീഴ്ത്തിയ ചരിത്രമുറങ്ങുന്ന പിച്ചില്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യന്‍ സ്പിന്നര്‍മാരെ ഭയക്കേണ്ടിയിരിക്കുന്നു.
ആദ്യ മത്സരത്തില്‍ ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അഞ്ച് വിക്കറ്റ് പ്രകടനങ്ങളാണ് ഓസീസിനെ തകര്‍ത്തത്. നാഗ്പൂരിലെക്കാള്‍ പിന്തുണ ഡല്‍ഹിയില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുമെന്നതിനാല്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
ഇന്ത്യ ആതിഥേയരെന്ന നിലയിലും ആദ്യ മത്സരം ജയിച്ചവരെന്ന നിലയിലും രണ്ടാം മത്സരത്തിലും മുന്‍തൂക്കം അര്‍ഹിക്കുന്നുണ്ടെങ്കിലും ചില മാറ്റങ്ങള്‍ ഇന്ത്യയുടെ പ്ലേയിങ് 11 അത്യാവശ്യമാണ്. ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തി ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നുറപ്പ്.
ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് നിര്‍ണ്ണായകമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

കുല്‍ദീപ് യാദവിനെ കളിപ്പിക്കണം
ഒരു പേസറെ മാത്രം പരിഗണിച്ച് ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നാണ് കനേരിയ നിര്‍ദേശിക്കുന്നത്. ഡല്‍ഹിയിലെ സാഹചര്യം സ്പിന്നിന് അനുകൂലമായതിനാലാണ് ഇത്തരമൊരു മാറ്റം കനേരിയ നിര്‍ദേശിച്ചത്.
'നിലവില്‍ ഇന്ത്യയുടെ ബൗളിങ് നിരയെക്കുറിച്ച് അധികമാരും ചിന്തിക്കുന്നില്ല. എന്നാല്‍ ഒരു പേസറെ പുറത്തിരുത്തി കുല്‍ദീപ് യാദവിനെക്കൂടി കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. മികച്ച ഫോമിലാണവന്‍. ഡല്‍ഹിയിലെ സാഹചര്യം അവന്റെ ബൗളിങ്ങിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ടേണും ബൗണ്‍സുമുള്ള പിച്ചായതിനാല്‍ കുല്‍ദീപിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യും-യുട്യൂബ് ചാനലില്‍ സംസാരിക്കവെ കനേരിയ പറഞ്ഞു.
Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

കെ എല്‍ രാഹുല്‍ തുടരും
ശുബ്മാന്‍ ഗില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. സ്ഥിരതയോടെ റണ്‍സടിക്കാനും അവന് സാധിക്കുന്നു. എന്നാല്‍ ഗില്ലിനും മുകളിലായി കെ എല്‍ രാഹുലിനാണ് ഇന്ത്യ സ്ഥാനം നല്‍കുന്നത്. ഇതിന് മാറ്റമുണ്ടായേക്കില്ല. കെ എസ് ഭരത് ഉള്ളപ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പറെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമില്ല. നിലവിലെ മികച്ച കീപ്പര്‍മാരിലൊരാളാണ് ഭരത്- കനേരിയ പറഞ്ഞു.
ഇന്ത്യയുടെ സീനിയര്‍ താരാണ് രാഹുല്‍. മികച്ച റെക്കോഡുകളും താരത്തിന് അവകാശപ്പെടാം. ഈ സാഹചര്യത്തില്‍ രാഹുലിനെ അത്ര പെട്ടെന്ന് ഇന്ത്യ ഒഴിവാക്കിയേക്കില്ല. ഡല്‍ഹിയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവുന്ന രാഹുല്‍ രണ്ടാം മത്സരത്തിലും തുടരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിക്കുമോ?
ആദ്യ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേസര്‍മാരെയും മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയുമാണ് ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചത്. ഡല്‍ഹിയിലും ഇത് തന്നെയാവും ഇന്ത്യ പിന്തുടരുക.
അശ്വിനും ജഡേജയും അക്ഷറും നാഗ്പൂരില്‍ മിന്നല്‍ പ്രകടനം നടത്തിയതിനാല്‍ ഇന്ത്യ ഡല്‍ഹിയില്‍ ഇവരിലൊരാളെ പുറത്തിരുത്തി കുല്‍ദീപിനെ പരിഗണിക്കാനും സാധ്യതയില്ല. കുല്‍ദീപ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ വലിയ ബാറ്റിങ് മികവ് പ്രതീക്ഷിക്കാനാവില്ല.
ഇന്ത്യ വിജയക്കൂട്ടുകെട്ട് പൊളിക്കാന്‍ ആഗ്രഹിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ബൗളിങ് നിരയില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരിച്ചെത്താന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications