IND vs AUS: ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ലോകകപ്പിലെ നാലാമന്‍ സഞ്ജു തന്നെ!

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവ് ബാറ്റിങില്‍ ദുരന്തമായതോടെ സഞ്ജു സാംസണിനു വേണ്ടിയുള്ള മുറവിളികള്‍ ശക്തമായിരിക്കുകയാണ്.
വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടാണ് സ്‌കൈ ക്രീസ് വിട്ടത്. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.
നേരത്തേ മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യ മല്‍സരത്തിലും സൂര്യ ആദ്യ ബോളില്‍ തന്നെ മടങ്ങിയിരുന്നു. അന്നും സ്റ്റാര്‍ക്കാണ് അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
ആദ്യ ഏകദിനത്തിലെ പുറത്താവലിന്റെ റീപ്ലേയ്ക്കു തുല്യമായിരുന്നു ഇത്. അന്നും ആദ്യ ബോളില്‍ തന്നെയാണ് സൂര്യയെ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
ശ്രേയസ് അയ്യര്‍ക്കു പകരമിറങ്ങി നാലാം നമ്പറില്‍ സൂര്യ വീണ്ടും ദയനീയ പരാജയമായതോടെ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുനമാണ് ഉയരുന്നത്.
എത്രയും പെട്ടെന്നു അദ്ദേഹത്തെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ആവശ്യം. മാത്രമല്ല വരനാനിരിക്കുന്ന ഏകദിന ലോകകകപ്പില്‍ നാലാമനായി സഞ്ജുവിനെ കളിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ക്ഷമ പരീക്ഷിക്കരുത്
ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നാലാമന്‍ സഞ്ജു സാംസണ്‍ ആയിരിക്കണമെന്നതില്‍ ഒരു സംശയവുമില്ല. ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നായിരുന്നു ഒരു യൂസര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഏകദിനത്തില്‍ ഇന്ത്യയുടെ മധ്യനിരയില്‍ സഞ്ജു സാംസണെന്ന ബീസ്റ്റിനു (beast) സ്ഥിരം സ്ഥാനം നല്‍കേണ്ട സമയമെത്തിയിരിക്കുകയാണ്.
ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ മൈലുകള്‍ മുന്നിലാണ് അദ്ദേഹമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സഞ്ജുവിന് ലഭിക്കേണ്ടിയിരുന്ന അവസരം
സൂര്യകുമാര്‍ യാദവിനു പകരം ഏകദിനത്തില്‍ സഞ്ജു സാംസണിനു ലഭിക്കേണ്ടിയിരുന്ന അവസരമായിരുന്നു ഇതെന്ന് ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
പുറംവേദനയെ തുടര്‍ന്നു ശ്രേയസ് അയ്യര്‍ പരമ്പരയില്‍ പിന്‍മാറിയതിനാലാണ് പകരം സൂര്യക്കു രണ്ടു കളിയിലും നറുക്കുവീണത്.
ശ്രേയസിന്റെ പകരക്കാരനായി സഞ്ജു ടീമിലേക്കു വരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പക്ഷെ ശിവ്‌സുന്ദര്‍ ദാസിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പകരക്കാരനെ തല്‍ക്കാലം പ്രഖ്യാപിക്കേണ്ടതില്ലെന്ന സര്‍പ്രൈസ് തീരുമാനമാണ് എടുത്തത്.
Also Read: അക്രം, മഗ്രാത്ത്, വോണ്‍ ഇവരെ കോലി നേരിട്ടിട്ടുണ്ടോ? സച്ചിനോളമെത്തില്ല ഒരാളും

സഞ്ജു കൂടുതല്‍ നല്ല ഓപ്ഷന്‍
സൂര്യകുമാര്‍ യായദ് ടി20യില്‍ ലോകത്തിലെ മികച്ച ബാറ്ററായിരിക്കാം. പക്ഷെ ഏകദിനത്തില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നു പറയുന്നതില്‍ ക്ഷമിക്കണം.
ശ്രേയസ് അയ്യരുയെ അഭാവത്തില്‍ സ്‌കൈയേക്കാള്‍ മധ്യനിരയ്ക്കു സ്ഥിരത നല്‍കുവാന്‍ സഞ്ജു സാസണിനു സാധിക്കുമായിരുന്നുവെന്നും ഒരു യൂസര്‍ നിരീക്ഷിച്ചു.
Also Read: IND vs AUS: സൂര്യ ഏകദിനം കളിക്കില്ല! ഈ പരമ്പരയോടെ തീരുമാനമാവും, കാരണങ്ങള്‍

ബിസിസിഐയുടെ ഫേവറിറ്റിസം
ഏകദിനത്തില്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും സഞ്ജു സാംസണ്‍ നേടിയത് 66 ശരാശരിയില്‍, 104.76 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സാണ്.
സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ 22 ഇന്നിങ്‌സുകളില്‍ നിന്നും 2േ5.47 ശരാശരിയില്‍ നേടിയത് 433 റണ്‍സുമാണ്.
ഫേവററ്റിസം കാരണം സ്ഥാനം അര്‍ഹിച്ച സഞ്ജു സാംസണിനേക്കാള്‍ ബിസിസിഐ ഇപ്പോഴും പരിഗണന നല്‍കുക സൂര്യകുമാര്‍ യാദവിനാണെന്നും ഒരു യൂസര്‍ കുറിച്ചു.

ശ്രേയസും സഞ്ജുവും
ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യരായ കളിക്കാര്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും ആണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തതത്.
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മറ്റാരേക്കാളും സ്ഥാനം അര്‍ഹിക്കുന്നത് സഞ്ജു സാംസണ്‍ ആണെന്നായിരുന്നു ഒരു യൂസറുടെ നിരീക്ഷണം.
ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനു പകരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കു വരണം. സ്‌കൈ ടി20യില്‍ തന്നെ ഉറച്ചു നില്‍ക്കണമെന്നും ഒരു യൂസര്‍ നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications