IND vs AUS: സഞ്ജുവിനെ വിശ്വസിക്കാനാവില്ല! ഇനി എത്ര അവസരം വേണം? ചോപ്രയ്ക്കതിരേ ഹേറ്റേഴ്സ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പകരക്കാരനായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനെ ചോദ്യം ചെയ്ത ആകാശ് ചോപ്രയ്ക്കു വിമര്‍ശനം. സഞ്ജു ഹേറ്റേഴ്‌സാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. പുറംവേദനയെ തുടര്‍ന്നു പരമ്പരയില്‍ നിന്നും പിന്‍മാറിയ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു പകരം സഞ്ജു വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു.
പക്ഷെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിനു ശേഷം ശിവ്‌സുന്ദര്‍ ദാസിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ആരാധകരെ നിരാശരാക്കി. ശ്രേയസിന്റെ പകരക്കാരനെ തല്‍ക്കാലം പ്രഖ്യാപിക്കേണ്ടതില്ലന്നായിരുന്നു കമ്മിറ്റിയുട തീരുമാനം. ഇതിന്റെ കാരണമൊന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നില്ല.
ഈ വര്‍ഷം ഇന്ത്യക്കായി ഒരേയൊരു മല്‍സരം മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ശ്രീലങ്കയുമായി ജനുവരിയുടെ തുടക്കത്തില്‍ നടന്ന ആദ്യ ടി20യില്‍ ആയിരുന്നു ഇത്. പക്ഷെ ഈ കളിക്കിടെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയും തുടര്‍ന്നുള്ള മല്‍സരങ്ങളും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയും നഷ്ടമാവുകയുമായിരുന്നു.

ചോപ്രയുടെ അഭിപ്രായം
ട്വിറ്ററിലൂടെയായിരുന്നു സഞ്ജു സാംസണിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. രോഹിത് ശര്‍മ ആദ്യ ഏകദിനത്തില്‍ കളിക്കുന്നില്ല. ശ്രേയസ് അയ്യരാവട്ടെ പരമ്പരയിലുടനീളം ലഭ്യവുമല്ല.
സഞ്ജു സംസണിനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തേണ്ടേ? എന്നായിരുന്നു ചോപ്ര ട്വിറ്ററിലൂടെ ചോദിച്ചത്.
സഞ്ജുവിന്റെ ആരാധകര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ ഹേറ്റേഴ്‌സ് ഇതിനോടു യോജിക്കാന്‍ തയ്യാറായതുമില്ല.

സ്ഥാനം അര്‍ഹിക്കുന്നില്ല
സഞ്ജു സാംസണ്‍ എന്തിന് ഇന്ത്യന്‍ ടീമില്‍ വേണം? അദ്ദേഹം അത്ര വലിയ കേമനൊന്നുമല്ല. ടീമില്‍ സ്ഥാനവും അര്‍ഹിക്കുന്നില്ല. ഇപ്പോള്‍ എന്തിന് ടീമില്‍ മാറ്റം വരുത്തണമെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
ദയവു ചെയ്ത് ഒരു പരമ്പരയുടെ മധ്യത്തില്‍ വച്ച് ഈ തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയരുത്. സഞ്ജു സാംസണിനു പകരം ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നയാളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നായിരുന്നു ഒരു പ്രതികരണം.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

എത്ര അവസരം അര്‍ഹിക്കുന്നു
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ എത്ര അവസരങ്ങളാണ് അര്‍ഹിക്കുന്നത്? നല്‍കിയ ഭൂരിഭാഗം അവസരങ്ങളിലും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
സഞ്ജുവിനേക്കാള്‍ നല്ല വിക്കറ്റ് കീപ്പര്‍ ചോയ്‌സ് ഇഷാന്‍ കിഷനാണ്. കൂടാതെ നമുക്ക് ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലുമുണ്ടെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

എന്തിന് ഇത്ര അഭിനിവേശം?
എന്തുകൊണ്ടാണ് സഞ്ജു സാംസണിനോടു ഇത്രയുമധികം അഭിനിവേശം. അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നു പോലും വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍ എന്നിവരെല്ലാം ടീമിലുണ്ട്. അവസരത്തിനായി കെഎല്‍ രാഹുല്‍ കാത്തിരിക്കുകയും ചെയ്യുന്നു. സഞ്ജു സാംസണ്‍ മധ്യനിര ബാറ്ററായതിനാല്‍ തന്നെ ഇവരേക്കാള്‍ മുമ്പ് ഇലവനില്‍ ഇടം ലഭിക്കാനും പോവുന്നില്ല. ഓപ്പണറായ രോഹിത് ശര്‍മയ്ക്കു പകരം സഞ്ജു വന്നിട്ട് എന്തു കാര്യമെന്നും ഒരു യൂസര്‍ ചോദിക്കുന്നു.
Also Read: IPL 2023: ഇവര്‍ ഫ്ളോപ്പെങ്കില്‍ റോയല്‍സ് കപ്പ് മറന്നേക്കൂ! വിധി തീരുമാനിക്കുക നാല് പേര്‍

സഞ്ജുവിനെ വിശ്വസിക്കാന്‍ കഴിയില്ല
സഞ്ജു സാംസണ്‍ നല്ലൊരു ചോയ്‌സ് തന്നെയാണ്. പക്ഷെ അദ്ദേഹം ടീമിനു വിശ്വസിക്കാവുന്ന ഒരു കളിക്കാരനാണെന്നു എനിക്കു തോന്നിയിട്ടില്ല. നിസാരമായ ബോളുകളില്‍ ഒരുപാട് തവണ സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞിട്ടുണ്ടെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
സഞ്ജു സാംസണിനു പ്രതിഭയുണ്ട്. പക്ഷെ ഒരുപാട് അവസരങ്ങള്‍ അദ്ദേഹം നഷ്ടപ്പെടുത്തുകയായിരുന്നു. ശുഭ്മന്‍ ഗില്ലിനെ നോക്കൂ, 2019ലായിരുന്നു അരങ്ങേറിയത്. മൂന്നു വര്‍ഷം കൊണ്ട് ടീമില്‍ സ്ഥാനമര്‍ഹിച്ചു. ആറു ടി20കളും 21 ഏകദിനങ്ങളും മാത്രമേ വേണ്ടി വന്നുള്ളൂയെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications