IND vs AUS: ബ്രാഡ്മാന് പിന്നില്‍ ഹിറ്റ്മാന്‍! അവിശ്വസനീയ നേട്ടം, നോക്കാം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായുള്ള അരങ്ങേറ്റം കിടിലന്‍ സെഞ്ച്വറിയുമായി ആഘോഷിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലാണ് അദ്ദേഹം ടീമിന്റെ രക്ഷകനായത്. ഇന്ത്യയുടെ മറ്റു ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ട മല്‍സരത്തില്‍ രോഹിത് വളരെ ക്ഷമയോടെ തന്റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു.
212 ബോളുകളില്‍ നിന്നും 15 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 120 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് രോഹിത്തിനെ തേടിയെത്തിയിരുന്നു.
ഇതിനേക്കാള്‍ ശ്രദ്ധേയമായ ഒരു നേട്ടവും ഹിറ്റ്മാന്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് തൊട്ടു പിറകില്‍ അദ്ദേഹം ഇപ്പോള്‍ എത്തിയിരിക്കുകയാണ്. വിശദമായി പരിശോധിക്കാം.

നാട്ടിലെ പ്രകടനം
നാട്ടില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് രോഹിത് ശര്‍മയെ ഡോണ്‍ ബ്രാഡ്മാന് തൊട്ടു താഴെയെത്തിച്ചിരിക്കുന്നത്.
നാട്ടില്‍ കളിച്ച ടെസ്റ്റില്‍ കുറഞ്ഞത് 1500 റണ്‍സെങ്കിലും നേടിയിട്ടുള്ള ബാറ്റര്‍മാരെയെടുത്താല്‍ ഏറ്റവുമുയര്‍ന്ന ശരാശരി ബ്രാഡ്മാനാണ്. 98.22 ശരാശരിയില്‍ 18 സെഞ്ച്വറികളടക്കം 4322 റണ്‍സാണ് അദ്ദേഹം നേടിയത്.
ബ്രാഡ്മാനെ താഴെ രണ്ടാംസ്ഥാനത്തുള്ളത് രോഹിത്താണ്. 75.20 ശരാശരിയില്‍ നാട്ടില്‍ ഇതുവരെ കളിച്ച ടെസ്റ്റുകളില്‍ നിന്നും 1880 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. എട്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.
Also Read:IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

ഓസീസിനെതിരേ ഗംഭീര റെക്കോര്‍ഡ്
സെന (SENA) രാജ്യങ്ങളെന്നറിയപ്പെടുന്ന സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയുള്ള ടെസ്റ്റ് പ്രകടനമെടുത്താല്‍ രോഹിത് ശര്‍മ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഓസീസിനെതിരേയാണ്.
രണ്ടു ടീമുകള്‍ക്കെതിരേ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 50ന് മുകളിലാണെന്നതാണ് ശ്രദ്ധേയം.
ന്യൂസിലാന്‍ഡിനെതിരേ രോഹിത്തിന്റെ ശരാശരി 53 ആണെങ്കല്‍ ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ 53.5 ശരാശരി അദ്ദേഹത്തിനുണ്ട്. ഇംഗ്ലണ്ട് (ശരാശരി 49.80), സൗത്താഫ്രിക്ക (42.38) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
Also Read: IND vs AUS: വിക്കറ്റില്ലെങ്കിലെന്ത്? അക്ഷറിന്റെ വിലയറിഞ്ഞ് ഇന്ത്യ! 'വാലിന്റെ' നീളവും കൂടി

ഇന്ത്യക്കു ആധിപത്യം
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം നേടിക്കഴിഞ്ഞു. 200ന് മുകളില്‍ ലീഡ് സ്വന്തമാക്കിയ ഇന്ത്യ ഇപ്പോള്‍ വിജയപ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 177 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം ആദ്യ സെഷനലില്‍ ഇന്ത്യ എട്ടു വിക്കറ്റിനു 379 റണ്‍സെടുത്തിട്ടുണ്ട്.
രണ്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ 202 റണ്‍സിന് മുന്നിലാണ് ഇപ്പോള്‍ ഇന്ത്യ.രോഹിത് ശര്‍മയുടെ സെഞ്ച്വറിക്കൊപ്പം അക്ഷര്‍ പട്ടേല്‍ (70*), രവീന്ദ്ര ജഡേജ (70) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യയെ ശക്തമായ നിയലിലെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications