IND vs AUS: കോലിക്ക് പോലുമില്ല, ഗവാസ്‌കറുടെ വമ്പന്‍ റെക്കോര്‍ഡ് രോഹിത്തിന് അരികെ! അറിയാം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നേരത്തേ മുന്‍ ഇതിഹാസ ബാറ്ററും നായകനുമായ സുനില്‍ ഗവാസ്‌കര്‍ക്കു മാത്രം കൈവരിക്കാനായ റെക്കോര്‍ഡാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനായാല്‍ രോഹിത്തിനും എലൈറ്റ് ക്ലബ്ബില്‍ അംഗമാവാം.
ഇന്ത്യയെ സംബന്ധിച്ച് ഒരു സെമി ഫൈനലിനു തുല്യമാണ് നാലാം ക്രിക്കറ്റ് ടെസ്റ്റ്. കാരണം ഈ മല്‍സരം വിജയിക്കാനായാല്‍ ഇന്ത്യക്കു ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാം. നിലവില്‍ ഓസ്‌ട്രേലിയ ഇതിനകം ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു.
ഓസീസിനെതിരേ ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നു. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ വിജയവും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഓസീസ് ശക്തമായി തിരിച്ചവന്നു. ഒമ്പതു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. നാലാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് രോഹിത്തും സംഘവും ലക്ഷ്യമിടുന്നത്. ഈ ടെസ്റ്റില്‍ അദ്ദേഹത്തെ കാത്തിരിക്കുന്ന റെക്കോര്‍ഡിനെക്കുറിച്ചറിയാം.

ഒന്നിലേറെ സെഞ്ച്വറി
ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഒന്നിലേറെ സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അരികിലാണ് രോഹിത് ശര്‍മ. അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ഒരു സെഞ്ച്വറിയാണ് റെക്കോര്‍ഡിടാന്‍ ഹിറ്റ്മാന് വേണ്ടത്.
നിലവില്‍ ഈ പരമ്പരയില്‍ ഒരു സെഞ്ച്വറി അദ്ദേഹം നേടിക്കഴിഞ്ഞു. നാഗ്പൂരിലെ ആദ്യ ടെസ്റ്റിലായിരുന്നു ആദ്യ ഇന്നിങ്‌സില്‍ 120 റണ്‍സോടെ രോഹിത് ഇന്ത്യയുടെ അമരക്കാരനായത്.
സുനില്‍ ഗവാസ്‌കര്‍ക്കു മാത്രമേ നായകനെന്ന നിലയില്‍ ഓസീസിനെതിരേ ഒന്നിലേറെ ടെസ്റ്റ് സെഞ്ച്വറി നേടനായിട്ടുള്ളൂ. രണ്ടു സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 1979ലായിരുന്നു ആറു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടു സെഞ്ച്വറികളടക്കം ഗവാസ്‌കര്‍ 425 റണ്‍സെടുത്തത്. അന്നു രണ്ടു സെഞ്ച്വറികള്‍ കൂടാതെ രണ്ടു ഫിഫ്റ്റികളും അദ്ദേഹം കുറിച്ചിരുന്നു.
എംഎസ് ധോണി, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, മുഹമ്മദ് അസ്ഹറുദ്ദീന്‍, കപില്‍ ദേവ് എന്നിവരാണ് ഓസീസിനെതിരേ നാട്ടില്‍ ഒരു ടെസ്റ്റ് സെഞ്ച്വറി വീതം നേടിയിട്ടുള്ള ഇന്ത്യന്‍ നായകര്‍.

റണ്‍വേട്ടയില്‍ ധോണി
ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് മുന്‍ ഇതിഹാസം എംഎസ് ധോണിക്കു അവകാശപ്പെട്ടതാണ്. എട്ടു ടെസ്റ്റുകളില്‍ നിന്നും 643 റണ്‍സുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്.
രണ്ടാംസ്ഥാനത്തു മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയാണ്. എട്ടു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം 490 റണ്‍സെടുത്തിട്ടുണ്ട്. മൂന്നാംസ്ഥാനം സുനില്‍ ഗവാസ്‌ക്കാണ്. ആറു ടെസ്റ്റുകളില്‍ നിന്നും 425 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ മുന്‍ ഇതിഹാസത്തിനു സാധിച്ചു.
നാലാംസ്ഥാനം മറ്റൊരു മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ്. മൂന്നു ടെസ്റ്റകുകളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 311 റണ്‍സ് അസ്ഹര്‍ സ്‌കോര്‍ ചെയ്തു. രോഹിത് ശര്‍മ (207 റണ്‍സ്*), മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ദേവ് (മൂന്നു ടെസ്റ്റില്‍ 120 റണ്‍സ്) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

രോഹിത് മികച്ച ഫോമില്‍
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച ഫോമിലുള്ളത് നായകന്‍ രോഹിത് ശര്‍മ തന്നെയാണ്. ഇന്ത്യയുടെ മറ്റു ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹം അനായാസം സ്‌കോര്‍ ചെയ്യുകയാണ്.
അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 41.40 ശരാശരിയില്‍ 207 റണ്‍സെടുത്ത രോഹിത് പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് ഒരു സെഞ്ച്വറിയുള്‍പ്പെടെയാണിത്. പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 200 റണ്‍സ് തികയ്ക്കാനായിട്ടില്ല. നാല ഇന്നിങ്‌സുകളില്‍ നിന്നും 185 റണ്‍സോടെ അക്ഷര്‍ പട്ടേലാണ് രോഹിത്തിനു പിറകില്‍ രണ്ടാംസ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications