IND vs AUS: 50 വര്‍ഷത്തിനിടെ ഈ നേട്ടം ധോണിയടക്കം 2 പേര്‍ മാത്രം, ഇപ്പോള്‍ രോഹിത്തും!

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയം കൊയ്തതോടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷമായിരുന്നു വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതോടെ ടെസ്റ്റിലും ഹിറ്റ്മാന് ക്യാപ്റ്റന്‍സി ലഭിച്ചത്. പക്ഷെ നായകനായി അരങ്ങേറാന്‍ അദ്ദേഹത്തിനു അല്‍പ്പം കാത്തിരിക്കേണ്ടി വന്നു.
ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാണ് ടെസ്റ്റില്‍ രോഹിത് തന്റെ തുടക്കം ഗംഭീരമാക്കിയത്. എന്നാല്‍ നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ വെല്ലുവിളി ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയായിരുന്നു. ഇതില്‍ തിരിച്ചടി നേരിട്ടിരുന്നെങ്കില്‍ രോഹിതത്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുമായിരുന്നു.
എന്നാല്‍ വൈറ്റ് ബോളില്‍ മാത്രമല്ല റെഡ് ബോളിലും താന്‍ മികച്ച ക്യാപ്റ്റനാണെന്നു അദ്ദേഹം ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. മൂന്നു ദിവസം മാത്രമേ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഓസീസിനെ തീര്‍ക്കാന്‍ ഇന്ത്യക്കു വേണ്ടി വന്നുള്ളൂ. ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു റെക്കോര്‍ഡ് രോഹിത്തിനെ തേടിയെത്തിയത്. വിശദമായി അറിയാം.

നാലു തുടര്‍ വിജയം
ടെസ്റ്റില്‍ ആദ്യത്തെ നാലു മല്‍സരങ്ങളിലും വിജയം കൊയ്തതോടെയാണ് രോഹിത് ശര്‍മ എലൈറ്റ് ക്ലബ്ബില്‍ അംഗമായത്. ലോക ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തെ കണക്കുകളെടുത്താല്‍ വെറും മൂന്നു നായകന്മാര്‍ക്കു മാത്രമേ ആദ്യ നാലു ടെസ്റ്റുകളിലും വിജയക്കൊടി പാറിക്കാനായിട്ടുള്ളൂ.
ആദ്യമായി റെക്കോര്‍ഡിട്ടത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. പിന്നീട് പാകിസ്താന്റെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ ബാബര്‍ ആസവും ഈ റെക്കോര്‍ഡിനൊപ്പമെത്തി.
ഇപ്പോഴിതാ ധോണിക്കു ശേഷം ആദ്യ നാലു ടെസ്റ്റുകളിലും ടീമിനു വിജയം നേടിത്തന്ന ഇന്ത്യയുടെ രണ്ടാമത്തെ ക്യാപ്റ്റനായി രോഹിത് മാറിയിരിക്കുകയാണ്.
Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

തുടക്കം ലങ്കയ്‌ക്കെതിരേ
അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് സ്ഥിരം ക്യാപ്റ്റനായതിനു ശേഷം രോഹിത് ശര്‍മ ആദ്യമായി ഇന്ത്യയെ നയിച്ചത്. ആദ്യ ടെസ്റ്റില്‍ ലങ്കാദഹനമായിരുന്നു ഹിറ്റ്മാനും സംഘവും നടത്തിയത്. ഇന്നിങ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ലങ്കന്‍ കശാപ്പ്.
പരമ്പരയിലെ രണ്ടാം ടെസ്റ്റിലും രോഹിത്തും ഇന്ത്യയും ലങ്കയോടു ഒരു ദയയും കാണിച്ചില്ല. 238 റണ്‍സിന്റെ ഏകപക്ഷീയ വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു. ഈ പരമ്പരയ്ക്കു ശേഷം പരിക്കു കാരണം രോഹിത്തിനു കഴിഞ്ഞ വര്‍ഷം ടെസ്റ്റുകളൊന്നും കളിക്കാനായില്ല.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലൂടെ അദ്ദേഹം റെഡ് ബോളില്‍ തിരികെയെത്തുകയായിരുന്നു. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ തരിപ്പണമാക്കിയാണ് രോഹിത് മടങ്ങിവരവ് ആഘോഷിച്ചത്.
Also Read: IPL 2023: മുംബൈ അഞ്ചു കളി തോല്‍ക്കും! ഏതൊക്കെയെന്നറിയാം, വൈറല്‍ പ്രവചനം

ലോക റെക്കോര്‍ഡ്
മാര്‍ച്ച് ഒന്നു മുതല്‍ ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ ലോക റെക്കോര്‍ഡാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഇതിനു സാധിച്ചാല്‍ ക്യാപ്റ്റനായി ആദ്യത്തെ അഞ്ചു ടെസ്റ്റുകളിലും വിജയം കൊയ്ത ലോകത്തിലെ ആദ്യ താരമായി അദ്ദേഹം മാറും. ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇന്ത്യ അടുത്ത ടെസ്റ്റും ജയിക്കാന്‍ സാധ്യത കൂടുതലാണ്.
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ഫുള്‍ ടൈം ക്യാപ്റ്റനാണെങ്കിലും കഴിഞ്ഞ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ടി20യില്‍ രോഹിത് കളിച്ചിട്ടില്ല.
ലോകകപ്പിനു ശേഷമുള്ള പരമ്പരകളിലെല്ലാം ഹാദിക് പാണ്ഡ്യയായിരുന്നു ടീമിനെ നയിച്ചത്. പക്ഷെ ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനെ ഇനിയും സ്ഥിരം ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications