
രോഹിത് ഭയന്നോടി
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഭയന്നോടിയിരിക്കുകയാണ്. ഇതു സംഭവിക്കുമെന്നു അദ്ദേഹത്തിനു അറിയാമായിരുന്നുവെന്നായിരുന്നു സ്റ്റീവ് സ്മിത്തിനെ ഏകദിന ക്യാപ്റ്റനാക്കിയതിനെക്കുറിച്ച് ഒരു പ്രതികരണം.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ രോഹിത് കളിക്കുന്നില്ല. പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ഇതു നേരത്ത തന്നെ ബിസിസിഐ പ്രഖ്യാപിച്ചതുമാണ്.

ഓസ്‌ട്രേലിയ തൂത്തുവാരും
ഇന്ത്യക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും. ഇക്കാര്യത്തില്‍ സംശയം വേണ്ട. സ്റ്റീവ് സ്മിത്തിന്റെ മേധാവിത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. രോഹിത് ശര്‍മ വീണ്ടും പരാജയപ്പെടുമെന്നായിരുന്നു ഒരു പ്രതികരണം.
ഏകദിന പരമ്പരയില്‍ ഇന്ത്യ ജയിക്കില്ല. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഓസീസ് 2-1ന് കൈക്കലാക്കുമെന്നായിരുന്നു ഒരു യൂസറുടെ പ്രവചനം.
Also Read: IPL 2023: എല്ലാവരും അവനെ നോക്കിവച്ചോ, സിഎസ്‌കെയുടെ തുറുപ്പുചീട്ട്- ഭാജി പറയുന്നു

രോഹിത്തിന് വിറയ്ക്കാന്‍ തുടങ്ങി
സ്റ്റീവ് സ്മിത്തിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇപ്പോള്‍ തന്നെ വിറയ്ക്കുന്നുണ്ടാവുമെന്നായിരുന്നു ഒരു പരിഹാസം.
പാറ്റ് കമ്മിന്‍സിനെ മാറ്റി ഓസ്‌ട്രേലിയന്‍ ടീമിന്റെ ഫുള്‍ ടൈം ക്യാപ്റ്റന്‍സി സ്റ്റീവ് സ്മിത്തിന നല്‍കണമെന്നായിരുന്നു ഒരു യൂസറുടെ ആവശ്യം.
ഇന്ത്യക്കെതിരായ രണ്ടു ടെസ്റ്റുകളിലെ മികച്ച ക്യാപ്റ്റന്‍സിയാണ് സ്റ്റീവ് സ്മിത്തിനെ ഇപ്പോള്‍ ഏകദിനത്തില്‍ നായകസ്ഥാനത്തേക്കു ഉയര്‍ത്തിയിരിക്കുന്നത്.
അല്ലായിരുന്നെങ്കില്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഏകദിന ടീമിന്റ വൈസ് ക്യാപ്റ്റന്‍ അലെക്‌സ് ക്യാരിക്കു നായകസ്ഥാനം ലഭിക്കുമായിരുന്നുവെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
Also Read: IND vs AUS: ഏകദിനത്തില്‍ ഇന്ത്യ ഭയക്കേണ്ടത് ഇവരെ! മൂന്നു പേര്‍, അറിയാം

ഓസ്‌ട്രേലിയന്‍ ഏകദിന ടീം
സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, സീന്‍ ആബട്ട്, ആഷ്ടണ്‍ ഏഗര്‍, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), നഥാന്‍ എല്ലിസ്, ജോഷ് ഇംഗ്ലിസ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.


Click it and Unblock the Notifications












