Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തകര്‍ന്നടിഞ്ഞ് ഇന്ത്യ, കാരണം രോഹിത്തിന്റെ മണ്ടത്തരം! ചൂണ്ടിക്കാട്ടി ശാസ്ത്രി

1

ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റിലും വമ്പന്‍ ജയം സ്വന്തമാക്കി പരമ്പര ട്രോഫി നിലനിര്‍ത്തിയ ഇന്ത്യക്ക് ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്.

ആദ്യ രണ്ട് മത്സരത്തിലേതുപോലെ സ്പിന്‍ കെണിയൊരുക്കി ഓസ്‌ട്രേലിയയെ വീഴ്ത്താനിറങ്ങിയ ഇന്ത്യക്ക് സ്വയം കുഴിച്ച കുഴിയില്‍ വീണ അവസ്ഥയാണുണ്ടായത്. രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ ബാറ്റിങ് നിരക്ക് തകര്‍ച്ച നേരിടേണ്ടി വന്നു.

ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യക്ക് 88 റണ്‍സിന്റെ ലീഡും വഴങ്ങേണ്ടി വന്നു. രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ച ഇന്ത്യ 163 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇതോടെ വെറും 76 റണ്‍സെന്ന വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്ക് മുന്നിലുള്ളത്.

10 വിക്കറ്റും മൂന്ന് ദിവസവും ശേഷിക്കെ ഓസ്‌ട്രേലിയ അനായാസം വിജയലക്ഷ്യം മറികടക്കുമെന്നുറപ്പ്. ഇപ്പോഴിതാ ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം രോഹിത് ശര്‍മയുടെ മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രവി ശാസ്ത്രിയും അജിത് അഗാര്‍ക്കറും മിച്ചല്‍ ജോണ്‍സണും.

അശ്വിനെ ഉപയോഗിച്ചതില്‍ തെറ്റുപറ്റി

അശ്വിനെ ഉപയോഗിച്ചതില്‍ തെറ്റുപറ്റി

രണ്ടാം ദിനം ആര്‍ അശ്വിന് രോഹിത് ഓവര്‍ നല്‍കിയത് 55 മിനുട്ടുകള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ 15 ഓവറുകള്‍ക്ക് ശേഷം. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് ഈ സമയത്ത് രോഹിത് പരീക്ഷിച്ചത്. ഒന്നാം നമ്പര്‍ ടെസ്റ്റ് സ്പിന്നറായ അശ്വിനെ തുടക്കത്തിലേ ഉപയോഗിക്കാന്‍ രോഹിത് തയ്യാറായില്ല.

ഇതോടെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ടും സ്വന്തമാക്കി. ഡ്രിങ്ക്‌സിന് തൊട്ടുമുമ്പ് അശ്വിനെത്തി ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നിര്‍ണ്ണായകമായ 40 റണ്‍സ് കൂട്ടുകെട്ടാണ് ഗ്രീനും ഹാന്റ്‌സ്‌കോമ്പും ചേര്‍ന്ന് സൃഷ്ടിച്ചത്.

ഇത് മത്സരത്തില്‍ കാര്യമായി സ്വാധീനിക്കുകയും ചെയ്തു. അശ്വിനെ രോഹിത് തുടക്കത്തിലേ ഉപയോഗിക്കാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയെന്നും ഇത് ക്യാപ്റ്റന്റെ പിഴവാണെന്നുമാണ് മുന്‍ താരങ്ങളുടെ വിമര്‍ശനം.

Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

രോഹിത്തിന്റെ വലിയ മണ്ടത്തരം

രോഹിത്തിന്റെ വലിയ മണ്ടത്തരം

അശ്വിനെ വൈകി ഉപയോഗിച്ചത് രോഹിത് ശര്‍മ കാട്ടിയ വലിയ മണ്ടത്തരമാണെന്നാണ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്. അശ്വിന് ഓവര്‍ നല്‍കാന്‍ വൈകുന്നിടത്തോളം ഇന്ത്യയുടെ വിജയ സാധ്യതയും കുറയുമെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞപ്പോള്‍ രാവിലെ മുതല്‍ അശ്വിന് വാമപ്പ് ചെയ്യാനുള്ള സമയം നല്‍കിയതാണെന്നാണ് രവി ശാസ്ത്രി പരിഹസിച്ചത്.

അഗാര്‍ക്കറും ജോണ്‍സണും കമന്റേറ്റര്‍മാരായുണ്ട്. ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ അവതാരകന്റെ റോളിലുമുണ്ട്. മുന്‍ ഇന്ത്യന്‍ പരിശീലകനെന്ന നിലയിലും രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്ത പരിശീലകനെന്ന നിലയിലും ശാസ്ത്രിയും അഭിപ്രായപ്രകടനത്തിന് പ്രാധാന്യമേറെ.

Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് നിലവാരം കാട്ടിയില്ല

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് നിലവാരം കാട്ടിയില്ല

മികച്ച റെക്കോഡുള്ള നായകനാണ് രോഹിത് ശര്‍മ. ആദ്യ രണ്ട് മത്സരത്തിലും ഗംഭീരമായി ടീമിനെ നയിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഈ മികവ് കാണാനായില്ല. പ്രധാനമായും ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍.

ആര്‍ അശ്വിനെ ഉപയോഗിക്കാന്‍ വൈകിയതുപോലെ തന്നെ ഉമേഷ് യാദവിനെ വൈകി എത്തിച്ചതിനും രോഹിത് വിമര്‍ശനം നേരിടുന്നു. കൃത്യം എല്‍ബിയാണെന്ന് വ്യക്തമായിരുന്നിട്ടും രോഹിത് റിവ്യൂ എടുത്തതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആദ്യ രണ്ട് മത്സരത്തിലെയും ജയം പോലെ മൂന്നാം മത്സരവും ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് ഇന്ത്യയെ ചതിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. സ്പിന്നിന് വലിയ ആധിപത്യം നല്‍കുന്ന പിച്ചൊരുക്കി ഇന്ത്യ സ്വയം കുഴിയില്‍ ചാടുകയായിരുന്നുവെന്നും ആരാധകര്‍ പരിഹസിക്കുന്നു.

Story first published: Thursday, March 2, 2023, 22:22 [IST]
Other articles published on Mar 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+