IND vs AUS: നീ തീര്‍ന്നെടാ, തീര്‍ന്ന്! ലോകകപ്പില്‍ സൂര്യവേണ്ട, പകരം ഇവരിലൊരാള്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ബാറ്റിങ് നിര ഫ്‌ളോപ്പായിരിക്കുകയാണ്.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഏറ്റവും ദുരന്തമാവുന്നത് സൂര്യകുമാര്‍ യാദവാണ്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കുന്ന സൂര്യകുമാര്‍ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായി.
അതും നേരിട്ട ആദ്യ പന്തില്‍ത്തന്നെ. രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്ക് സൂര്യകുമാറിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി തുടരുമ്പോഴും ഏകദിനത്തില്‍ സൂര്യകുമാര്‍ നിരാശപ്പെടുത്തുകയാണ്. അവസാന 12 ഏകദിന ഇന്നിങ്‌സിലെ സൂര്യകുമാറിന്റെ ശരാശരി 12.63 ആണ്.
ഏകദിന ലോകകപ്പ് വരാനിരിക്കെ സൂര്യകുമാറിന്റെ സ്ഥാനം വലിയ ചോദ്യമുയര്‍ത്തുകയാണ്. ശ്രേയസ് അയ്യര്‍ക്കാണ് നാലാം നമ്പറില്‍ മുഖ്യ പരിഗണന.
ശ്രേയസിന്റെ ബാക്കപ്പായി ലോകകപ്പില്‍ സൂര്യകുമാര്‍ യാദവ് വേണ്ട. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍
ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യനായ താരം സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയില്‍ ശോഭിക്കാന്‍ കഴിവുള്ളവനാണ്.
നാലാം നമ്പറില്‍ നേരത്തെ കളിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ് സഞ്ജു. ഫിനിഷര്‍ റോളിലും തിളങ്ങാന്‍ സഞ്ജുവിന് സാധിക്കും.
നിലയുറപ്പിച്ച് കളിക്കുന്നതോടൊപ്പം ആഞ്ഞടിക്കാനും സഞ്ജു മിടുക്കനാണ്. ശ്രേയസിനെക്കാളും മികച്ച നിലയില്‍ നാലാം നമ്പറില്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചേക്കും.
ഏകദിനത്തില്‍ 66ന് മുകളില്‍ ശരാശരിയും സഞ്ജുവിനുണ്ട്. എന്നാല്‍ ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കാതെ സഞ്ജുവിനെ തഴയുകയാണ്.
ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കി നാലാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്.

ദീപക് ഹൂഡ
ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം ദീപക് ഹൂഡയാണ്. ഏകദിനത്തില്‍ ഇന്ത്യ അധികം പരിഗണിക്കാത്ത താരമാണ് ഹൂഡ. എന്നാല്‍ ഇന്ത്യക്ക് ഉപകാരിയായ താരമാണ് ഹൂഡയെന്ന് പറയാം.
നിലവിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവമുണ്ട്. ഹൂഡയെ പരിഗണിച്ചാല്‍ ബൗളറെന്ന നിലയിലും ടീമിന് ഉപകാരപ്പെടും.
ഇതുവരെ അവസരം ലഭിച്ചപ്പോള്‍ വലിയൊരു പ്രകടനം നടത്താന്‍ ഹൂഡക്ക് സാധിച്ചിട്ടില്ല. എന്നാല്‍ മധ്യനിരയില്‍ നിലയുറപ്പിച്ച് കളിക്കാന്‍ പ്രതിഭയുള്ളവനാണ് ഹൂഡ.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ട സാഹചര്യത്തിലും മികവ് കാട്ടാന്‍ ഹൂഡക്കാവും. അതുകൊണ്ട് തന്നെ ഹൂഡയേയും ഇന്ത്യക്ക് നാലാം നമ്പറിലേക്ക് പരിഗണിക്കാം.
Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

റുതുരാജ് ഗെയ്ക്‌വാദ്
ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം റുതുരാജ് ഗെയ്ക് വാദാണ്. ഓപ്പണറായ താരത്തെ നിലവില്‍ ഇന്ത്യ പുറത്തിരുത്തിയിരിക്കുകയാണ്.
ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും കെ എല്‍ രാഹുലുമെല്ലാം ഉള്ളതിനാല്‍ റുതുരാജിന് ടീമിന് പുറത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
എന്നാല്‍ ഇത്തരത്തില്‍ പുറത്തിരുത്തേണ്ട പ്രതിഭയല്ല റുതുരാജെന്ന് പറയാം. ഓപ്പണിങ്ങില്‍ അവസരമില്ലെങ്കില്‍ ഇന്ത്യക്ക് നാലാം നമ്പറിലേക്ക് പരിഗണിക്കാവുന്ന താരമാണ് റുതുരാജ്.
ക്ലാസിക് ബാറ്റ്‌സ്മാനായ താരം നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്തുന്ന താരമാണ്. നാലാം നമ്പറിലിറങ്ങി പതിയെ നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സിലേക്കെത്താന്‍ റുതുരാജിന് സാധിക്കും.
അതുകൊണ്ട് തന്നെ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി പരിഗണിക്കേണ്ട താരമാണ് റുതുരാജ്. ലോകകപ്പില്‍ നാലാം നമ്പറിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.
ഇന്ത്യ ഒരു ഏകദിനത്തില്‍ കളിപ്പിച്ചപ്പോള്‍ 19 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതിന് ശേഷം തഴയപ്പെട്ടു. എന്നാല്‍ ഇന്ത്യക്ക് റുതുരാജിനെ നാലാം നമ്പറില്‍ കളിപ്പിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications