
ഒരു റിവ്യൂ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ക്വാട്ട
ഒരു റിവ്യൂ ക്യാപ്റ്റനെന്ന നിലയിലെ രോഹിത്തിന്റെ ക്വാട്ടയാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ക്ലീന്‍ബൗള്‍ഡായാലും രോഹിത് റിവ്യൂ ചെയ്യുമെന്നും ഇത്രയും റിവ്യൂ സ്വയം പാഴാക്കുന്ന മറ്റൊരു നായകനുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
രോഹിത്തിനെപ്പോലെ പരിചയസമ്പന്നനായ താരത്തിന് അത് ഔട്ടാണെന്ന് കൃത്യമായും മനസിലാവും. എന്നിട്ടും അനാവശ്യമായി റിവ്യൂ പാഴാക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത്താണ് ഏറ്റവും മോശമായി റിവ്യൂ ഉപയോഗിക്കുന്ന താരം.
രോഹിത് റിവ്യൂ വിജയകരമായി നേടിയത് 25 ശതമാനം മാത്രമാണെന്നും 75 ശതമാനവും രോഹിത്തിന്റെ തീരുമാനം തെറ്റിപ്പോയെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

നായകന്റെ അഹങ്കാരം
രോഹിത് നായകന്റെ അഹങ്കാരമാണ് കാട്ടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ആരും ചോദ്യം ചെയ്യില്ലെന്ന അഹന്തയാണ് രോഹിത്തിനുള്ളത്. നായകനെന്ന നിലയില്‍ ടീമിന് പ്രാധാന്യം നല്‍കണമെന്നും റിവ്യൂ ടെസ്റ്റില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ആരാധകര്‍ രോഹിത്തിനെ ഓര്‍മിപ്പിക്കുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് അല്‍പ്പം കൂടി പക്വത കാട്ടണമെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിന്റെ ദുരന്താവസ്ഥയില്‍ ഇങ്ങനെ റിവ്യൂ പാഴാക്കാന്‍ പാടില്ലായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രോഹിത് റിവ്യൂ പാഴാക്കിയത് ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെന്ന് തന്നെ പറയാം.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് വിമര്‍ശനം
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ മത്സരങ്ങളിലേതുപോലെ ഇത്തവണ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഉയര്‍ന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. രോഹിത് ഉമേഷ് യാദവിനെ കൂടുതല്‍ ഉപയോഗിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
സ്പിന്‍ ബൗളര്‍മാരെയും ഫലപ്രദമായി ഉപയോഗിക്കാന്‍ രോഹിത്തിനായില്ല. അതേ സമയം പാറ്റ് കമ്മിന്‍സിന് പകരക്കാരനായെത്തിയ സ്റ്റീവ് സ്മിത്ത് നായകനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ഓരോ ബാറ്റ്‌സ്മാന്‍മാരുടെയും ദൗര്‍ബല്യം മനസിലാക്കി കുരുക്കാന്‍ സ്മിത്തിനായി.
Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

ബാറ്റിങ്ങില്‍ ദുരന്തമായി ഇന്ത്യ
ഇന്‍ഡോറില്‍ ഓസീസിന്റെ സ്പിന്‍ നിരക്ക് മുന്നില്‍ രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ ബാറ്റിങ് നിര ദുരന്തമായിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 109 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 197 റണ്‍സിനാണ് പുറത്തായത്.
88 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 163 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായത്. ചേതേശ്വര്‍ പുജാരയുടെ (59) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ശ്രേയസ് അയ്യര്‍ 26 റണ്‍സെടുത്തു.


Click it and Unblock the Notifications
