സൂര്യയെ പിന്തുണക്കുന്നു, സഞ്ജുവിന് അവസരം പോലുമില്ല! ചോദ്യമുയര്‍ത്തി ശശി തരൂര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോല്‍വി പല ചോദ്യങ്ങളും ടീം മാനേജ്‌മെന്റിന് മുന്നിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.
അതില്‍ പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് നിലവിലെ ടീമില്‍ എവിടെ മാറ്റം വേണമെന്നതാണ്. നിലവിലെ ഇന്ത്യയുടെ പല താരങ്ങളുടെയും ഫോം നിരാശപ്പെടുത്തുന്നതാണ്.
ഓസീസ് പരമ്പരയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച സൂര്യകുമാര്‍ യാദവ് മൂന്ന് മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്.
നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ കളിക്കാനിറങ്ങിയ സൂര്യക്ക് തൊട്ടതെല്ലാം പിഴച്ചു. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇപ്പോഴും സൂര്യക്കൊപ്പമാണ്.
സൂര്യക്ക് മൂന്ന് പന്ത് മാത്രമാണ് കളിക്കാന്‍ സാധിച്ചതെന്നും തള്ളിപ്പറയാനായിട്ടില്ലെന്ന നിലപാടാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വീകരിച്ചത്.
എന്നാല്‍ ഇന്ത്യ മോശം ഫോമിലുള്ള താരങ്ങളെ വീണ്ടും വീണ്ടും പിന്തുണക്കുമ്പോഴും സഞ്ജു സാംസണിനെപ്പോലെയുള്ള പ്രതിഭകള്‍ക്ക് പുറത്തിരിക്കേണ്ടി വരുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
ഇപ്പോഴിതാ സഞ്ജു ടീമിലെത്താന്‍ ഇനിയും എന്താണ് ചെയ്യേണ്ടതെന്ന ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.

ഇനിയും സഞ്ജു എന്താണ് ചെയ്യേണ്ടത്?
സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി മൂന്ന് ഗോള്‍ഡന്‍ ഡെക്കായിട്ടും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് താരത്തെ പിന്തുണക്കുന്നതാണ് ശരി തരൂരിനെ ചൊടിപ്പിക്കുന്നത്.
'ഇപ്പോള്‍ പാവം സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി മൂന്ന് മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായി അസൂയ തോന്നിക്കുന്ന ലോക റെക്കോഡ് നേടിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് സഞ്ജുവിനെ പരിഗണിക്കാത്തതെന്നത് ചോദിക്കുന്നത് യുക്തിരഹിതമാണോ? സഞ്ജുവിന് പരിചിതമല്ലാത്ത ആറാം നമ്പറില്‍ കളിച്ചിട്ടും 66 ശരാശരി സഞ്ജുവിനുണ്ട്.
എന്നിട്ടും എന്തുകൊണ്ട് അവസരമില്ല? ഇനിയും അവന്‍ എന്താണ് ചെയ്യേണ്ടത്? എന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
Also Read: IPL 2023: സന്ദീപ് രാജസ്ഥാനില്‍, അപ്പോള്‍ ബുംറക്ക് പകരക്കാരനാര്? പ്രതികരിച്ച് ആരാധകര്‍

സൂര്യയെക്കാള്‍ വിശ്വസ്തന്‍ സഞ്ജു
ടി20യിലേക്ക് വരുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ മികവിനോട് മത്സരിക്കാന്‍ അല്‍പ്പം പ്രയാസമാണ്. എന്നാല്‍ ഏകദിനത്തില്‍ സൂര്യയെക്കാള്‍ മിടുക്കന്‍ സഞ്ജുവാണ്.
നാലാം നമ്പറില്‍ ഇന്ത്യ മുഖ്യ പരിഗണന ശ്രേയസ് അയ്യര്‍ക്കാണ് നല്‍കുന്നത്. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള ശ്രേയസിനെ ഏകദിന ലോകകപ്പ് നഷ്ടമാവാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ നാലാം നമ്പറിലേക്ക് ഇന്ത്യ ആരെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ സൂര്യകുമാറിനെ പിന്തുണക്കാതെ സഞ്ജുവിന് അവസരം നല്‍കുകയാണ് വേണ്ടത്.
ഇതുവരെ 11 ഏകദിനം കളിച്ച സഞ്ജു 66 ശരാശരിയില്‍ 330 റണ്‍സാണ് നേടിയത്. മറുവശത്ത് 23 ഏകദിനത്തില്‍ നിന്ന് 433 റണ്‍സാണ് സൂര്യ നേടിയത്.
24.06 ആണ് ശരാശരി. അവസാന ഏഴ് ഏകദിനത്തില്‍ നിന്ന് സൂര്യ നേടിയത് 49 റണ്‍സ് മാത്രം.
Also Read: IND vs AUS ODI: ഐപിഎല്‍ വരുന്നു, ഇന്ത്യ ഈ തോല്‍വി മറക്കരുത്! ഗവാസ്‌കറിന്റെ മുന്നറിയിപ്പ്

ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകം
സഞ്ജു സാംസണിനും സൂര്യകുമാര്‍ യാദവിനും ഇത്തവണത്തെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്. തിളങ്ങുന്നവര്‍ ഇന്ത്യന്‍ ടീമിലേക്കെത്താനാണ് സാധ്യത കൂടുതല്‍.
സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. അവസാന സീസണിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായിരുന്നു.
സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍.
അതുകൊണ്ട് തന്നെ സ്വാഭാവികമായും സഞ്ജുവിനെക്കാളും മുന്‍തൂക്കം സൂര്യകുമാറിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്ടം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ദ്രാവിഡിനും രോഹിത്തിനും നിലനില്‍പ്പിന്റെ പ്രശ്‌നമായി ലോകകപ്പ് മാറും.
അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും ശക്തമായ ടീമിനെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ സഞ്ജുവിന് പരിഗണന ലഭിക്കാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications