IND vs AUS ODI: ഇന്ത്യ തോറ്റത് നന്നായി! ലോകകപ്പില്‍ ഗുണം ചെയ്യും, എങ്ങനെയെന്ന് അറിയാം

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ഇന്ത്യയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പര 2-1നാണ് ഇന്ത്യ തോറ്റത്.
ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന് ഓസ്‌ട്രേലിയയാണ് ജയിച്ചത്.
നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ 21 റണ്‍സിന്റെ ജയത്തോടെയാണ് ഓസീസ് മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയത്.
തട്ടകത്തില്‍ ഇന്ത്യയെ നാണംകെടുത്ത തോല്‍വിയിലേക്കാണ് ഓസീസ് തള്ളിവിട്ടത്. നാട്ടില്‍ 26 പരമ്പരകളില്‍ തോല്‍വി അറിയാത്ത ഇന്ത്യക്ക് 27ാം മത്സരത്തില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ പരമ്പര കൈവിട്ടതെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ തോല്‍വിയില്‍ വിമര്‍ശനം ശക്തമാണ്. വലിയ പരിഹാസം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആതിഥേയര്‍ക്കെതിരേ ഉയരുന്നു.
നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമെതിരേയും വിമര്‍ശനങ്ങള്‍ ശക്തമായി ഉയരുകയാണ്.
എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ തോല്‍വി ഇന്ത്യക്ക് ഒരു തരത്തില്‍ ഗുണകരമാണ്. ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഈ തോല്‍വി.
ഓസീസ് പരമ്പര കൈവിട്ടത് ഇന്ത്യക്ക് എങ്ങനെയാണ് ഗുണകരമായി മാറുകയെന്നത് പരിശോധിക്കാം.

ഇന്ത്യയുടെ പോരായ്മകള്‍ വ്യക്തമായി
ഇന്ത്യ നാട്ടില്‍ സര്‍വശക്തരാണെന്ന് കരുതുമ്പോഴും പോരായ്മകളുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്ന തോല്‍വി.
ഇന്ത്യയുടെ കരുത്ത് എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും ലോകകപ്പിന് മുമ്പ് പോരായ്മകള്‍ എന്തൊക്കെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ ഈ പരമ്പര തോല്‍വി ഇന്ത്യയെ സഹായിക്കുമെന്നുറപ്പ്.
ഇന്ത്യയുടെ ഏറെ നാളുകളായുള്ള പ്രധാന പ്രശ്‌നം ബാറ്റിങ് നിരയുടെ ഫോമാണ്. പല ബാറ്റിങ് പൊസിഷനിലും ഇന്ത്യക്ക് വിശ്വസ്തരായ താരങ്ങളില്ലെന്ന് പറയാം.
ഇന്ത്യ ഇതിനോടകം നിരവധി പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോവുന്നതാണ് കണ്ടത്. ഇന്ത്യന്‍ ടീമില്‍ ഇനിയും പൊളിച്ചെഴുത്ത് വേണമെന്ന് തെളിയിക്കുന്ന തോല്‍വിയാണിത്.
ടീമിന്റെ തന്ത്രങ്ങളിലും പാളിച്ചകളുണ്ടെന്ന് ഈ തോല്‍വിയോടെ വ്യക്തം. പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് ഇനിയും ഏറെ ഹോം വര്‍ക്ക് ചെയ്യേണ്ടിയിരിക്കുന്നു.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

ബൗളിങ് നിരയുടെ പ്രശ്‌നം തുറന്നുകാട്ടി
ഏറെ നാളുകളായി ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ഡെത്ത് ഓവറിലെ ബൗളിങ്. അവസാന ഓവറുകളില്‍ മികവ് കാട്ടേണ്ടത് മത്സരത്തില്‍ നിര്‍ണ്ണായകമാണ്.
ഇന്ത്യയുടെ പേസ് നിര പൊതുവേ ന്യൂബോളില്‍ വളരെ മികവ് കാട്ടുന്നവരാണ്. എന്നാല്‍ ഡെത്ത് ഓവറില്‍ ഇന്ത്യയുടെ പേസര്‍മാര്‍ നനഞ്ഞ പടക്കമാവുന്നു.
ചെന്നൈയിലും കണ്ടത് ഇതേ പ്രശ്‌നമാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് ഡെത്ത് ഓവറില്‍ മികവ് കാട്ടാനാവാതെ പോയതോടെ ഓസീസ് വാലറ്റം നന്നായി അത് മുതലാക്കി.
50 റണ്‍സിലധികമാണ് ഓസീസ് വാലറ്റം മത്സരത്തില്‍ നേടിയത്. ഇത് മത്സരഫലത്തെ സ്വാധീനിച്ചുവെന്ന് വ്യക്തം.
ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് ഡെത്ത് ഓവര്‍ ബൗളിങ് മെച്ചപ്പെടുത്താനുണ്ട്. പവര്‍പ്ലേയില്‍ ബാറ്റ്‌സ്മാന്‍ കടന്നാക്രമിക്കുമ്പോള്‍ ഇന്ത്യക്ക് ഉത്തരം കണ്ടെത്താനാവുന്നില്ലെന്ന് പറയാം.
ഇന്ത്യയുടെ ഡെത്ത് ഓവറിലെ ബൗളിങ് പോരായ്മകള്‍ തുറന്നുകാട്ടുന്നതായിരുന്നു നിലവിലെ തോല്‍വി. ഇത് പിഴവ് ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ നിലവിലെ തോല്‍വിക്ക് സാധിച്ചു.
Also Read: World Cup 2023: ശ്രേയസിന് പരിക്ക്, ലോകകപ്പിനുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

അമിത ആത്മവിശ്വാസം കുറക്കാന്‍ സഹായിക്കും
നാട്ടില്‍ 26 പരമ്പരകള്‍ തോല്‍ക്കാതെയാണ് ഇന്ത്യ ഓസീസിനെതിരായ ഏകദിന പരമ്പരക്കിറങ്ങുന്നത്. ഓസീസിനെതിരേ ജയിച്ചിരുന്നെങ്കില്‍ ഇത് 27 ആയി ഉയര്‍ന്നേനെ.
ഇത് ഇന്ത്യയുടെ ആത്മവിശ്വാസം അമിതമാക്കാന്‍ സാധ്യത കൂടുതലാണ്. തങ്ങളെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന മനോഭാവത്തോടെ ലോകകപ്പ് കളിക്കാന്‍ പോയാല്‍ ഇന്ത്യക്ക് തിരിച്ചടിയുറപ്പ്.
എന്നാല്‍ നിലവിലെ തോല്‍വി ഇന്ത്യയുടെ അഹങ്കാരം കുറപ്പിക്കും. പ്രതിഭയുള്ള പല താരങ്ങളെയും ഇന്ത്യ മനപ്പൂര്‍വ്വം തഴഞ്ഞിട്ടുണ്ട്.
ഇവരെയെല്ലാം തിരികെ വിളിക്കാനും സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവും. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീമിലേക്കെത്താനുള്ള അവസരമാണ് തുറന്ന് കിട്ടുന്നത്.
ഇന്ത്യന്‍ ടീമിന്റെ അടിമുടി മാറ്റത്തിനും ലോകകപ്പിനായി കൂടുതല്‍ കൃത്യതയോടെയുള്ള മുന്നൊരുക്കത്തിനും നിലവിലെ തോല്‍വി ഇന്ത്യയെ സഹായിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications