
കൂടുതല്‍ വിക്കറ്റ് സിറാജിന്
2022 മുതലുള്ള ഏകദിന കണക്കുകള്‍ നോക്കുമ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം മുഹമ്മദ് സിറാജാണ്. 21 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ സിറാജ് 39 വിക്കറ്റാണ് നേടിയത്. 18.5 ശരാശരിയും 4.4 ഇക്കോണമിയിലുമാണ് സിറാജിന്റെ പ്രകടനം.
ഓസ്‌ട്രേലിയയുടെ ആദം സാംബയാണ് രണ്ടാം സ്ഥാനത്ത്. 12 ഇന്നിങ്‌സില്‍ നിന്ന് 30 വിക്കറ്റാണ് സാംബ നേടിയത്. ബംഗ്ലാദേശിന്റെ അക്കീല്‍ ഹൊസീന്‍ 20 ഇന്നിങ്‌സില്‍ നിന്ന് 30 വിക്കറ്റുകളാണ് നേടിയത്. നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ സ്ഥാനം തനിക്ക് എന്തുകൊണ്ട് ലഭിച്ചുവെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് സിറാജ്.

പവര്‍പ്ലേയിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍
2022മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ പവര്‍പ്ലേയിലെ വിക്കറ്റ് വേട്ടക്കാരില്‍ സിറാജ് മുന്നിട്ട് നില്‍ക്കുകയാണ്. 24 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടും മാറ്റ് ഹെന്‍ റിയും 10 വിക്കറ്റുകള്‍ വീതം പങ്കിട്ട് രണ്ടാം സ്ഥാനം പങ്കിടുന്നു.
അതിവേഗക്കാരനായ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും ബൗണ്‍സും ഉള്‍പ്പെടുന്നതാണ് സിറാജിന്റെ ബൗളിങ്. സ്വിങ് ലഭിക്കുന്ന പിച്ചില്‍ മികവ് കാട്ടാന്‍ സിറാജിനാവും. സ്റ്റംപിന് ആക്രമിക്കാന്‍ കഴിവുള്ള ബൗളറാണ് സിറാജ്.
പവര്‍പ്ലേയില്‍ മികച്ച ഇക്കോണമിയോടെ പന്തെറിയാനും സിറാജിന് സാധിക്കുന്നു. ജസ്പ്രീത് ബുംറയുടെ അഭാവം ഒരുപരിധിവരെ ഇന്ത്യയെ ബാധിക്കാത്തതിന് കാരണം സിറാജിന്റെ ബൗളിങ് മികവാണെന്ന് പറയാം.
Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

ആക്രമണോത്സകതയുള്ള പേസര്‍
ഇന്ത്യയുടെ ബൗളര്‍മാരില്‍ വലിയ ആക്രമണോത്സകത കാട്ടുന്ന ബൗളറാണ് മുഹമ്മദ് സിറാജ്. ബാറ്റ്‌സ്മാനെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിറാജിന്റെ ബൗളിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.
ഏകദിന ലോകകപ്പിന്റെ പ്ലേയിങ് 11ല്‍ ജസ്പ്രീത് ബുംറക്കൊപ്പം സ്ഥാനം ഉറപ്പുള്ള പേസറാണ് സിറാജ്. എന്നാല്‍ ഡെത്ത് ഓവറിലെ സിറാജിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള താരമല്ല സിറാജ്.
അതുകൊണ്ട് തന്നെ ലോകകപ്പിന് മുമ്പ് സിറാജ് ഡെത്ത് ഓവര്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഏകദിനത്തില്‍ ഏറ്റവും സ്ഥിരത കാട്ടുന്ന പേസറാണ് സിറാജെന്ന് പറയാം.

ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം
തുടക്കത്തിലേ ട്രവിഡ് ഹെസിനെ (5) നഷ്ടമായെങ്കിലും ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മിച്ചല്‍ മാര്‍ഷും (25) സ്റ്റീവ് സ്മിത്തും (15) ക്രീസില്‍ തുടരുന്നു. 9 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ 1 വിക്കറ്റിന് 53 റണ്‍സെന്ന മികച്ച നിലയിലാണ്.
രണ്ട് പേരും അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് പൊളിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.


Click it and Unblock the Notifications
