Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യയെക്കാള്‍ യോഗ്യന്‍ സഞ്ജു, നാലാം നമ്പറില്‍ ബെസ്റ്റ്! കാരണങ്ങളിതാ

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ രണ്ട് ടീമുകളും വലിയ പ്രതീക്ഷയോടെയാണ് ഏകദിന പരമ്പരയെ കാണുന്നത്.

ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസം ഇന്ത്യക്കുണ്ടെങ്കിലും ഏകദിനത്തില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുക. ഇന്ത്യന്‍ പിച്ചിലെ പരിചയസമ്പത്തുള്ളവരാണ് ഓസീസ് താരങ്ങളെന്നതും വെല്ലുവിളിയാണ്.

ഇന്ത്യക്കൊപ്പം കരുത്തുറ്റ താരങ്ങളുണ്ടെങ്കിലും സഞ്ജു സാംസണിന്റെ അഭാവം ഇതിനോടകം വലിയ ചര്‍ച്ചയാണ്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടും പകരക്കാരെ പോലും പ്രഖ്യാപിക്കാതെയാണ് സെലക്ടര്‍മാര്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തുന്നത്.

സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറില്‍ ശ്രേയസിന്റെ പകരക്കാരനായി കാണുമ്പോള്‍ സഞ്ജു സാംസണ്‍ പടിക്ക് പുറത്തുതന്നെ. നാലാം നമ്പറില്‍ സൂര്യകുമാറിനെക്കാള്‍ യോഗ്യന്‍ സഞ്ജുവാണ്. ഈ കണക്കുകള്‍ അത് വ്യക്തമാക്കും.

സഞ്ജു ഉത്തരവാദിത്തം ഏറ്റെടുക്കുന്ന താരം

സഞ്ജു ഉത്തരവാദിത്തം ഏറ്റെടുക്കുന്ന താരം

സൂര്യകുമാറിനെക്കാള്‍ പക്വതയോടെ കളിക്കുന്ന ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവരാണ് രണ്ട് പേരും. എന്നാല്‍ മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ സഞ്ജുവാണ് ബെസ്റ്റ്.

സൂര്യകുമാര്‍ തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന താരമാണ്. സാഹസിക ഷോട്ടുകളെ ഇഷ്ടപ്പെടുന്ന സൂര്യകുമാര്‍ ഏത് സാഹചര്യത്തിലും അത്തരം ഷോട്ടുകള്‍ കളിക്കാന്‍ മടികാട്ടില്ല. അതുകൊണ്ട് തന്നെ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതല്‍.

നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവാണ് ബെസ്റ്റ്. സൂര്യകുമാര്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കുന്ന താരമാണ്. എന്നാല്‍ വിശ്വസ്തനെന്ന് വിളിക്കുക പ്രയാസം. ടി20യില്‍ സൂര്യയെ വെല്ലാന്‍ സഞ്ജുവിനാവില്ലെങ്കിലും ഏകദിനത്തില്‍ വിശ്വസ്തന്‍ സഞ്ജുവാണ്.

Also Read: IPL 2023: ഈ സീസണില്‍ മിന്നിക്കൂ, ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താം! നാല് പേര്‍ വെയ്റ്റിങ്

സൂര്യകുമാറിന് ക്ഷമയില്ല

സൂര്യകുമാറിന് ക്ഷമയില്ല

ക്ഷമയില്ലാത്ത താരമാണ് സൂര്യകുമാര്‍ യാദവ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുക മാത്രമാണ് ലക്ഷ്യം. താരത്തിന്റെ ഷോട്ടുകളെല്ലാം അത്തരത്തിലാണ്. എന്നാല്‍ നാലാം നമ്പറില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ക്ഷമ വേണ്ടിവരും.

കാരണം ഏകദിനത്തില്‍ നാലാം നമ്പറെന്നത് വളരെ നിര്‍ണ്ണായകമായ റോളാണ്. പതിയെ തുടങ്ങുകയും നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയും ചെയ്യേണ്ടതാണ്. സഞ്ജു സാംസണ്‍ ഇക്കാര്യത്തില്‍ സൂര്യയെക്കാള്‍ മിടുക്കനാണ്.

അവസാന ഓവര്‍വരെ സൂര്യ പിടിച്ചുനിന്നത് അപൂര്‍വ്വമായി മാത്രമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി മടങ്ങുന്നതാണ് സൂര്യയുടെ ശൈലി. ശ്രേയസ് അയ്യരുടെ ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്നത് സഞ്ജുവിനാണ്. അതുകൊണ്ട് തന്നെ സൂര്യയെക്കാള്‍ നാലാം നമ്പറില്‍ അര്‍ഹന്‍ സഞ്ജുവായിരുന്നു.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

കണക്കുകളില്‍ സഞ്ജു കേമന്‍

കണക്കുകളില്‍ സഞ്ജു കേമന്‍

2021ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ സൂര്യകുമാര്‍ യാദവ് ഇതുവരെ 20 ഏകദിനമാണ് കളിച്ചത്. 28.87 ശരാശരിയില്‍ നേടിയത് 433 റണ്‍സ്. സ്‌ട്രൈക്കറേറ്റിലേക്ക് വന്നാല്‍ 102.85 ആണ് സൂര്യക്കുള്ളത്. 45 ഫോറും 8 സിക്‌സും സൂര്യയുടെ ഏകദിന കരിയറിലുണ്ട്.

2015ല്‍ ടി20 അരങ്ങേറ്റം നടത്തിയ സഞ്ജുവിന് 2021ലാണ് ഏകദിന അരങ്ങേറ്റം സാധ്യമായത്. ഇതുവരെ 11 ഏകദിനം കളിച്ച് 66 ശരാശരിയില്‍ നേടിയത് 330 റണ്‍സ്. സ്‌ട്രൈക്കറേറ്റ് 104.76. 25 ഫോറും 15 സിക്‌സുമാണ് മലയാളി താരത്തിന്റെ പേരിലുള്ളത്.

ഈ കണക്കുകളിലൂടെത്തന്നെ സൂര്യകുമാറിനെക്കാള്‍ ബെസ്റ്റ് സഞ്ജുവാണെന്ന് വ്യക്തം. സഞ്ജുവിനെക്കാള്‍ മോശം പ്രകടനം നടത്തിയിട്ടും സൂര്യകുമാറിന് കൂടുതല്‍ അവസരം ലഭിക്കുന്നു. സഞ്ജു വീണ്ടും വീണ്ടും തഴയപ്പെടുന്നു.

കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിച്ചാലും നിലവിലെ സാഹചര്യത്തില്‍ പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍. ഏകദിനത്തില്‍ ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കിയിട്ടും സഞ്ജു ഒതുക്കപ്പെടുന്നു. നിലവില്‍ സഞ്ജുവാണ് ഇന്ത്യക്ക് നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യനെന്ന് പറയാം.

Story first published: Thursday, March 16, 2023, 13:18 [IST]
Other articles published on Mar 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+