For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS Odi: സഞ്ജുവിനെ മാത്രമല്ല, ഇവരെയും വഞ്ചിച്ചു- തഴയപ്പെട്ട ഹതഭാഗ്യവാന്മാര്‍

രോഹിത് ശര്‍മ നായകനായുള്ള ടീമില്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്

1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നടക്കാന്‍ പോവുകയാണ്. ഇതിനായുള്ള ടീമിനെ ഇന്ത്യ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഓസീസ് കരുത്തരായതിനാല്‍ ഏറ്റവും ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ നായകനായുള്ള ടീമില്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ബൗളിങ് നിരയിലും പ്രമുഖരെയെല്ലാം കാണാന്‍ സാധിക്കും. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ ഏകദിന പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.

ഇന്ത്യന്‍ ഏകദിന ടീം ശക്തമാണെങ്കിലും അര്‍ഹതപ്പെട്ട ചില താരങ്ങളെ ഇന്ത്യ തഴഞ്ഞെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യ ഫോം പരിഗണിക്കാതെ താരാധിപത്യം നോക്കിയാണ് ടീം തിരഞ്ഞെടുത്തതെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ പ്രതിഭയുണ്ടായിട്ടും ഇന്ത്യ പരിഗണിക്കാതെ തഴഞ്ഞെന്ന അഭിപ്രായം ഉയരുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യ തഴഞ്ഞവരില്‍ പ്രമുഖന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. ഇന്ത്യയുടെ മുഖ്യ സെലക്ടറായിരുന്ന ചേതന്‍ ശര്‍മ സഞ്ജുവിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സഞ്ജു വീണ്ടും തഴയപ്പെട്ടിരിക്കുകയാണ്.

സഞ്ജുവിനെ തഴയുമ്പോള്‍ ഉയരുന്ന ആരാധക വിമര്‍ശനം കൂടെ ഇല്ലെങ്കില്‍ ഇന്ത്യ സഞ്ജുവിനെ ഒരിക്കലും പരിഗണിക്കില്ലെന്നായിരുന്നു ചേതന്‍ നടത്തിയ വെളിപ്പെടുത്തല്‍. ഏകദിനത്തില്‍ 60ന് മുകളില്‍ ശരാശരിയുണ്ടായിട്ടും അദ്ദേഹം തഴയപ്പെടുകയാണ്.

ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. എന്നിട്ടും മോശം ഫോമിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യ പിന്തുണക്കുകയും സഞ്ജുവിനെ തഴയുകയും ചെയ്യുന്നു. പുതിയ സെലക്ടര്‍മാരെത്തിയാലും സഞ്ജുവിന് രക്ഷയില്ലെന്ന് തന്നെയാണ് സാധ്യതകള്‍ സൂചിപ്പിക്കുന്നത്.

Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

രജത് പാട്ടീധാര്‍

രജത് പാട്ടീധാര്‍

ഇന്ത്യ അവസാന പരമ്പരയില്‍ ടീമിലേക്ക് പരിഗണിക്കുകയും ഒരു മത്സരത്തില്‍ പോലും കളിപ്പിക്കാതെ തഴയുകയും ചെയ്ത താരമാണ് രജത് പാട്ടീധാര്‍. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരം ടോപ് ഓഡറില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ്.

ഇന്ത്യ പ്രതിഭ തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് രജത്തിനെ തഴഞ്ഞത്. ഏകദിനത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ശൈലിയാണ് രജത്തിന്റേത്. എന്നാല്‍ ഇന്ത്യ ഇപ്പോഴും മോശം ഫോമിലുള്ളവരെ പിന്തുണക്കുന്നു.

കെ എല്‍ രാഹുലിനെ താരാധിപത്യത്തിന്റെ പേരിലാണ് ഇന്ത്യ നിലനിര്‍ത്തുന്നതെന്ന ആക്ഷേപം മുന്‍ താരങ്ങളടക്കം ഉയര്‍ത്തിക്കാട്ടിയിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇതൊന്നും പരിഗണിക്കുന്നില്ല. രാഹുലിന് വീണ്ടും വീണ്ടും അവസരം ലഭിക്കുമ്പോഴും പ്രതിഭയുള്ള യുവതാരങ്ങള്‍ തഴയപ്പെടുന്നു.

Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യ പൂര്‍ണ്ണമായും തഴയുന്ന താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. അവസാന ന്യൂസീലന്‍ഡ് പരമ്പരയില്‍ പൃഥ്വി ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടുന്ന താരമാണ് പൃഥ്വി.

അദ്ദേഹത്തിന്റെ കണക്കുകളെല്ലാം മികച്ചതാണ്. വെടിക്കെട്ട് ഓപ്പണറെന്ന നിലയില്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ മിടുക്ക് പൃഥ്വിക്കുണ്ട്. രോഹിത് ശര്‍മക്ക് ശേഷം വെടിക്കെട്ട് ഓപ്പണര്‍ റോളിലേക്ക് വരെ പരിഗണിക്കാന്‍ സാധിക്കുന്നവനാണ് പൃഥ്വി.

എന്നാല്‍ ഇന്ത്യ പൃഥ്വിയുടെ മികവിനെ പൂര്‍ണ്ണമായും തള്ളുകയാണ്. വലിയ സ്‌കോര്‍ നേടാനും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കാനും പൃഥ്വിക്ക് സാധിക്കും. എന്നിട്ടും താരത്തെ ഇന്ത്യ തഴയുന്നത് വലിയ നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇന്ത്യ ഫോം പരിഗണിച്ചാല്‍ തീര്‍ച്ചയായും പൃഥ്വിക്ക് ടീമില്‍ സ്ഥാനം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, February 20, 2023, 18:07 [IST]
Other articles published on Feb 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+