IND vs AUS ODI: ഇന്ത്യക്ക് പിഴച്ചതെവിടെ? തോല്‍വിക്ക് മൂന്ന് കാരണങ്ങള്‍! എന്തൊക്കെയെന്ന് അറിയാം

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ഇന്ത്യയെ സംബന്ധിച്ച് അപ്രതീക്ഷിതമായ തിരിച്ചടിയാണെന്ന് പറയാം.
തട്ടകത്തില്‍ കരുത്തരായ ഇന്ത്യയെ തോല്‍പ്പിച്ച് ഏകദിന പരമ്പര നേടുകയെന്നത് ഒട്ടും എളുപ്പമല്ല. എന്നാല്‍ ആ നേട്ടം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരിക്കുകയാണ്.
തട്ടകത്തില്‍ 26 ഏകദിന പരമ്പരകള്‍ തോല്‍ക്കാതെ നേടിയ ഇന്ത്യക്ക് ഇപ്പോള്‍ 27ാം പരമ്പരയില്‍ തലകുനിക്കേണ്ടി വന്നിരിക്കുന്നു.
നായകന്‍ രോഹിത് ശര്‍മക്കും വലിയ നാണക്കേടായി ഈ തോല്‍വി മാറിയിരിക്കുകയാണ്. ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ തുടങ്ങിയത്.
എന്നാല്‍ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ജയത്തോടെ ഓസ്‌ട്രേലിയ തിരിച്ചുവന്നു. പരമ്പരയെ വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ 21 റണ്‍സിനാണ് ഓസീസിന്റെ ജയം.
ചെന്നൈയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 269 റണ്‍സില്‍ ഓള്‍ഔട്ടാക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 248 റണ്‍സില്‍ ഒതുങ്ങി.
പേരുകേട്ട താരങ്ങള്‍ക്കൊന്നും ബാറ്റുകൊണ്ട് ഇന്ത്യയെ രക്ഷിക്കാനായില്ല. ചെന്നൈയിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

അമിത ആക്രമണ ബാറ്റിങ് ശൈലി
ഓസ്‌ട്രേലിയയുടെ വിജയ ലക്ഷ്യത്തെ അതിവേഗം അടിച്ചെടുക്കാനുള്ള കണക്കുകൂട്ടലിലാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ഇത് മത്സരത്തില്‍ തിരിച്ചടിയാവുന്നതാണ് കണ്ടത്.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ (17 പന്തില്‍ 30) അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് പുറത്തായത്. ശുബ്മാന്‍ ഗില്ലും (37) നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കെത്താനായില്ല.
ഇന്ത്യയുടെ പല താരങ്ങളും വിക്കറ്റ് തുലക്കുന്നതാണ് കണ്ടത്. ജയിക്കണമെന്ന ഉത്തരവാദിത്തത്തോടെ ആരും കളിച്ചില്ലെന്നതാണ് വസ്തുത.
കെ എല്‍ രാഹുലും വിരാട് കോലിയും മികച്ച കൂട്ടുകെട്ടോടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ട് പേരും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.
അനാവശ്യ സമയത്ത് വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് തുലച്ചത് തോല്‍വിയുടെ കാരണങ്ങളിലൊന്നാണ്.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

അവസാന ഓവറുകളിലെ മോശം ബൗളിങ്
ഇന്ത്യയുടെ അവസാന ഓവറുകളിലെ മോശം ബൗളിങ് വലിയ തിരിച്ചടിയാണ് നല്‍കിയതെന്ന് പറയാം. 203 റണ്‍സിന് ഓസീസിന്റെ ഏഴ് പ്രധാന താരങ്ങളും പുറത്തായി.
എന്നാല്‍ ഓസീസ് 269 റണ്‍സാണ് അടിച്ചെടുത്തത്. 250 റണ്‍സിലൊതുങ്ങേണ്ട ഓസീസ് ഇന്നിങ്‌സ് വാലറ്റത്തിന്റെ മികച്ച ബാറ്റിങ്ങുകൊണ്ടാണ് 269 എന്ന പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്.
ഇന്ത്യയുടെ ബൗളര്‍മാര്‍ ഡെത്ത് ഓവറുകളില്‍ നന്നായി തല്ലുകൊണ്ടത് തിരിച്ചടിയായി മാറി. സീന്‍ അബോട്ട് (26), ആഷ്ടന്‍ അഗര്‍ (17), മിച്ചല്‍ സ്റ്റാര്‍ക്ക് (10), ആദം സാംബ (10) എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമായി.
ഓസീസ് വാലറ്റത്തെ പെട്ടെന്ന് മടക്കാന്‍ ഇന്ത്യക്ക് സാധിക്കാത്തത് തോല്‍വിയുടെ പ്രധാന കാരണമായി മാറുന്നതാണ് കണ്ടത്.
പവര്‍പ്ലേയിലും ഇന്ത്യന്‍ പേസര്‍മാര്‍ നന്നായി തല്ലുകൊണ്ടു. ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്ന തോല്‍വിയാണ് ഓസ്‌ട്രേലിയ നല്‍കിയത്.
Also Read: World Cup 2023: ശ്രേയസിന് പരിക്ക്, ലോകകപ്പിനുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

സൂര്യകുമാറിനെ അമിതമായി വിശ്വസിച്ചു
തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. ആദ്യ രണ്ട് മത്സരത്തില്‍ നാലാം നമ്പറിലാണ് സൂര്യകുമാര്‍ കളിച്ചത്.
ഈ സ്ഥാനത്ത് ഫ്‌ളോപ്പായതോടെയാണ് സൂര്യകുമാറിനെ ഇന്ത്യ ഏഴാം നമ്പറില്‍ ഫിനിഷര്‍ റോളിലേക്ക് മാറ്റിയത്. ഈ സ്ഥാനത്തും സൂര്യകുമാര്‍ ഫ്‌ളോപ്പാവുന്നതാണ് കണ്ടത്.
ആദ്യ രണ്ട് മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സൂര്യകുമാറിനെ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ആഷ്ടന്‍ അഗറാണ് സൂര്യകുമാറിനെ പുറത്താക്കിയത്.
ഇന്ത്യ സൂര്യകുമാറിനെ അമിതമായി വിശ്വസിച്ചതും തോല്‍വിയുടെ കാരണമായി പറയാം. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ ഇന്ത്യ പകരക്കാരനെ ടീമിലേക്ക് പരിഗണിക്കണമായിരുന്നു.
ഇന്ത്യ അത് ചെയ്യാതിരുന്നതോടെ ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടായി. ഇതോടെ സൂര്യകുമാറിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
ഇന്ത്യ സൂര്യകുമാറിനെ അമിതമായി വിശ്വസിച്ചത് തോല്‍വിയുടെ പ്രധാന കാരണമായി മാറിയെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications