IND vs AUS ODI: ഇന്ത്യ എവിടെയാണ് മെച്ചപ്പെടേണ്ടത്? മൂന്ന് കാര്യങ്ങള്‍ ദൗര്‍ബല്യം! അറിയാം

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ഇന്ത്യയെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
26 പരമ്പരകള്‍ നാട്ടില്‍ തോല്‍ക്കാത്തവരായി തലയുയര്‍ത്തി നിന്ന ഇന്ത്യയെ ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെയാണ് ഓസീസ് തകര്‍ത്തുവിട്ടത്.
ഇത് നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമെല്ലാം വലിയ തലവേദനയായിരിക്കുകയാണ്.
ലോകകപ്പിന് മുമ്പ് വലിയ അഴിച്ചുപണി ഇന്ത്യ നടത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങളെന്ന് പറയാം.
ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതിനാല്‍ത്തന്നെ ആതിഥേയരെന്ന നിലയില്‍ വലിയ കിരീട സാധ്യത ഇന്ത്യക്ക് മുന്നിലുണ്ട്.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയോടെ ഇന്ത്യയുടെ കിരീട സാധ്യതകള്‍ വളരെയധികം പിന്നോട്ട് പോയിരിക്കുന്നു.
ഇനി ഐപിഎല്ലാണ് നടക്കാന്‍ പോകുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീം ചില മേഖലകളില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ഇത്തരത്തില്‍ ഇന്ത്യ ശ്രദ്ധ നല്‍കേണ്ട മൂന്ന് മേഖലകളെക്കുറിച്ചറിയാം.

ബാക്കപ്പ് താരങ്ങളായി ആരൊക്കെ?
ഇന്ത്യ ലോകകപ്പിന് മുമ്പ് വലിയ ശ്രദ്ധ നല്‍കേണ്ട കാര്യങ്ങളിലൊന്ന് ബാക്കപ്പ് താരങ്ങളുടെ കാര്യത്തിലാണ്. നിലവിലെ ഇന്ത്യയുടെ ബാക്കപ്പ് താരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ല.
നാലാം നമ്പറില്‍ കളിക്കുന്ന താരത്തിന് വലിയ പ്രാധാന്യമുണ്ട്. നിലവില്‍ ഏകദിനത്തില്‍ നാലാം നമ്പറില്‍ കളിക്കുന്നത് ശ്രേയസ് അയ്യരാണ്.
ശ്രേയസിന് പകരക്കാരനായി പരിഗണിച്ച സൂര്യകുമാര്‍ യാദവ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
മൂന്ന് മത്സരത്തിലും താരം ഗോള്‍ഡന്‍ ഡെക്കായിരുന്നു. നാലാം നമ്പറില്‍ ഇന്ത്യക്ക് ബാക്കപ്പ് താരമായി സഞ്ജു സാംസണെ പരിഗണിക്കണമോയെന്നതാണ് പ്രധാന ചോദ്യം.
ഓപ്പണിങ്ങില്‍ നിലവില്‍ ബാക്കപ്പ് താരം ഇഷാന്‍ കിഷനാണ്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ ശേഷം ഒരു മത്സരത്തില്‍ പോലും താരത്തിന് തിളങ്ങാനായിട്ടില്ല.
ഈ അവസരത്തില്‍ ബാക്കപ്പ് ഓപ്പണറായി ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരിലൊരാളെ ഇന്ത്യ പരിഗണിക്കണമോയെന്നതാണ് മറ്റൊരു ചോദ്യം.
ലോകകപ്പിന് മുമ്പ് ബാക്കപ്പ് താരങ്ങളുടെ കാര്യത്തില്‍ ഇന്ത്യ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

സ്പിന്‍ ഓള്‍റൗണ്ടറായി ആരൊക്കെ?
സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പ്. എന്നാല്‍ ജഡേജക്കൊപ്പം ആരെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.
മധ്യനിരയില്‍ ബാറ്റുകൊണ്ട് റണ്‍സ് നേടുക എന്നത് മാത്രമല്ല സ്പിന്‍ ഓള്‍റൗണ്ടറുടെ ജോലി. പന്തുകൊണ്ടും മികവ് കാട്ടേണ്ടതായുണ്ട്.
അക്ഷര്‍ പട്ടേലിന്റെ സമീപകാല ബാറ്റിങ് പ്രകടനം മികച്ചതാണെങ്കിലും ബൗളിങ്ങില്‍ അദ്ദേഹം വളരെയധികം പിന്നോട്ട് പോയിരിക്കുന്നു.
കൂട്ടുകെട്ട് പൊളിക്കുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും അക്ഷര്‍ പട്ടേല്‍ മികവ് കാട്ടാത്തത് ഇന്ത്യക്ക് തലവേദനയാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിന് കൂടുതല്‍ അവസരം നല്‍കേണ്ടിയിരിക്കുന്നു. വിക്കറ്റ് വീഴ്ത്താന്‍ അക്ഷറിനെക്കാള്‍ മികവ് സുന്ദറിനുണ്ട്.
പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് സുന്ദര്‍. ടി20 താരമെന്ന നിലയില്‍ മാത്രം ഒതുക്കാതെ ഇന്ത്യ ഏകദിനത്തില്‍ സുന്ദറിന് അക്ഷറിനെക്കാള്‍ പ്രാധാന്യം നല്‍കേണ്ടതായുണ്ട്.
സമീപകാലത്തായി സുന്ദറിന്റെ ബാറ്റിങ് പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്ഷറിന് മുകളില്‍ സുന്ദറിന് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ടോയെന്നത് ചിന്തിക്കേണ്ട കാര്യമാണ്.

പേസ് ബൗളിങ് കൂട്ടുകെട്ട് എങ്ങനെ?
ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ ജോലി നന്നായി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ആരൊക്കെ വേണമെന്നതാണ് പ്രധാന ചോദ്യം.
നിലവില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ മുഖ്യ പേസര്‍മാര്‍. ഇവര്‍ക്ക് പ്രധാന മത്സരങ്ങളില്‍ വലിയ മികവ് കാട്ടാനാവുന്നില്ല.
ഈ സാഹചര്യത്തില്‍ ഇന്ത്യ ലോകകപ്പിലേക്കിറങ്ങുമ്പോള്‍ ഈ കൂട്ടുകെട്ട് പൊളിക്കേണ്ടതായുണ്ടോയെന്നതും തലപുകയ്ക്കുന്ന ചോദ്യം.
ജസ്പ്രീത് ബുംറക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ പോയാല്‍ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications