IND vs AUS ODI: ഫ്‌ളോപ്പായാല്‍ പുറത്താവും! മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് 'ലാസ്റ്റ് ചാന്‍സ്'- അറിയാം

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്. ഏകദിന പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയ കരുത്തരുടെ നിരയായതിനാല്‍ ഏറ്റവും ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഏകദിന പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം ഇടമുണ്ട്. രവീന്ദ്ര ജഡേജ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ 10 വര്‍ഷത്തിന് ശേഷം ജയദേവ് ഉനദ്ഘട്ടും ടീമിലേക്കെത്തി.
ഉമ്രാന്‍ മാലിക്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. മോശം ഫോമിലുള്ളവര്‍ക്ക് പോലും ഇന്ത്യ ഇടം നല്‍കിയപ്പോള്‍ സഞ്ജു സാംസണെ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. നിലവില്‍ വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് എന്ത് വിലകൊടുത്തും പരമ്പര നേടേണ്ടതായുണ്ട്.
എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തവണത്തെ ഓസീസ് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മികവ് കാട്ടാനായില്ലെങ്കില്‍ ടീമില്‍ നിന്ന് തഴയപ്പെട്ടേക്കും. ഇത്തരത്തില്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യന്‍ സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലിനാണ് ഇടം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചഹാലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. സീനിയര്‍ സ്പിന്നറാണെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ഇപ്പോള്‍ ചഹാലിന് സാധിക്കുന്നില്ല.
കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയെല്ലാം മറികടന്ന് ചഹാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കുറവാണ്. അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ചഹാല്‍ കാഴ്ചവെക്കേണ്ടതായുണ്ട്.
ഇന്ത്യ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. ബാറ്റിങ് കരുത്ത് കൂടി പരിശോധിച്ചാണ് അവസരം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ചഹാലിന് ടീമില്‍ തുടരുക കടുപ്പമാണ്. ഏകദിന ലോകകപ്പില്‍ ഇടം നേടാന്‍ ചഹാല്‍ ഇനിയുള്ള പരമ്പരകളെല്ലാം മുതലാക്കേണ്ടതായുണ്ട്.
ഓസീസ് പരമ്പരയില്‍ ചഹാല്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യ താരത്തെ തഴയാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യ ഇപ്പോള്‍ വലിയ പ്രാധാന്യം ചഹാലിന് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ താരത്തെ സംബന്ധിച്ച് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്.
Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

കെ എല്‍ രാഹുല്‍
സമീപകാലത്തായി ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും വിമര്‍ശനം നേരിട്ട താരം കെ എല്‍ രാഹുലാണ്. മോശം ഫോമില്‍ തുടരുന്ന രാഹുലിനെ ഇന്ത്യ വിമര്‍ശനങ്ങള്‍ക്കിടയിലും പിന്തുണക്കുകയാണ്. രാഹുലിന്റെ പ്രതിഭയില്‍ വിശ്വാസമുണ്ടെന്നാണ് ഇപ്പോഴും ടീം മാനേജ്‌മെന്റ് പറയുന്നത്.
ഇന്ത്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയാവും പരിഗണിക്കുക. അഞ്ചാം നമ്പറില്‍ കകളിക്കുന്ന രാഹുലിനെ സംബന്ധിച്ച് ഇത്തവണത്തെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നിര്‍ണ്ണായകമാണ്.
തിളങ്ങാനാവാത്ത പക്ഷം വലിയ വിമര്‍ശനം രാഹുല്‍ നേരിടേണ്ടി വരുമെന്നുറപ്പ്. വിമര്‍ശകരുടെ വായടപ്പിക്കാനും ടീമില്‍ സ്ഥാനം നിലനിര്‍ത്താനും രാഹുലിന് ഓസീസ് പരമ്പര മുതലാക്കേണ്ടതായുണ്ട്. ഇത്തവണയും ഫ്‌ളോപ്പായാല്‍ രാഹുലിനെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവുമെന്നുറപ്പ്.
Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

ഇഷാന്‍ കിഷന്‍
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടി കൈയടി നേടിയ താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ അതിന് ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ഇഷാന്‍ ഫ്‌ളോപ്പാണ്. വിക്കറ്റ് കീപ്പറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ ഇഷാന് സ്ഥിരതയില്ല.
സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയ താരമാണ് ഇഷാന്‍. ഓസ്‌ട്രേലിയക്കെതിരേ ഇഷാന്‍ പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കുറവാണ്. ആദ്യ മത്സരം രോഹിത് ശര്‍മ കളിക്കില്ലാത്തതിനാല്‍ പകരക്കാരനായി ഇഷാന്‍ ഓപ്പണിങ്ങിലേക്കെത്താനും സാധ്യതയുണ്ട്.
എന്തായാലും ഇഷാനെ സംബന്ധിച്ച് ഈ പരമ്പര വളരെ നിര്‍ണ്ണായകമാണ്. ഇത്തവണയും ഫ്‌ളോപ്പായാല്‍ ടീമില്‍ നിന്ന് തഴയാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications