IND vs AUS ODI: ഈ താരപോരാട്ടങ്ങള്‍ സൂക്ഷിച്ചോ, മത്സരഫലം ഇവര്‍ തീരുമാനിക്കും! അറിയാം

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സര ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വളരെ പ്രാധാന്യത്തോടെയാണ് രണ്ട് ടീമും ഏകദിന പരമ്പരയെ കാണുന്നത്.
ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസം ഇന്ത്യക്കുണ്ടെങ്കിലും ഏകദിനത്തില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. തകര്‍പ്പന്‍ താരനിരയാണ് ഇന്ത്യക്കുള്ളത്. തട്ടകത്തിന്റെ ആധിപത്യവും ഇന്ത്യക്ക് അനുകൂലം. എങ്കിലും സന്ദര്‍ശകര്‍ വലിയ വെല്ലുവിളിയായിരിക്കുമെന്നുറപ്പ്.
ഇന്ത്യ-ഓസീസ് പോരാട്ടത്തില്‍ ചില താരപോരാട്ടങ്ങളെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരഫലത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഈ താര പോരാട്ടങ്ങള്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഏകദിന പരമ്പരയില്‍ എല്ലാവരും കരുതിയിരിക്കേണ്ട താരപോരാട്ടങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

വിരാട് കോലി - ആദം സാംബ
ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായി ഇത്തവണയും വിരാട് കോലിയാണുള്ളത്. ടെസ്റ്റിലെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പിനും വിരാമമിട്ട് വലിയ ആത്മവിശ്വാസത്തോടെയാവും കോലിയെത്തുന്നത്. മോശം ഫോമില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ കോലിയുടെ വിക്കറ്റിന് വലിയ പ്രാധാന്യമാവും ഓസ്‌ട്രേലിയ നല്‍കുക. കോലിയെ പൂട്ടാന്‍ ഓസ്‌ട്രേലിയ നിയോഗിക്കുക ആദം സാംബയെയാവും. നേര്‍ക്കുനേര്‍ കണക്കില്‍ കോലിയെ വിറപ്പിച്ച ഓസീസ് സ്പിന്നറാണ് സാംബ.
സ്പിന്നിനെ നേരിടുന്നതില്‍ അല്‍പ്പം ദൗര്‍ബല്യം കോലിക്കുണ്ട്. ഇത് മുതലാക്കാന്‍ കരുത്തുള്ളവനാണ് സാംബ. പരിമിത ഓവറില്‍ എട്ട് തവണ കോലിയെ പുറത്താക്കിയവനാണ് സാംബ. കോലിക്കൊപ്പം ആര്‍സിബിയില്‍ കളിച്ചിട്ടുള്ള സ്പിന്നറാണ് അദ്ദേഹം. സാംബയുടെ ബൗളിങ്ങിനെ കോലി എങ്ങനെ അതിജീവിക്കുമെന്നത് മത്സരത്തില്‍ നിര്‍ണ്ണായകമാവും.

രോഹിത് ശര്‍മ - മിച്ചല്‍ സ്റ്റാര്‍ക്ക്
പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയില്ലെങ്കിലും പിന്നീടുള്ള രണ്ട് മത്സരവും ഇന്ത്യന്‍ നായകനായ രോഹിത് കളിക്കും. ഇന്ത്യന്‍ പിച്ചില്‍ രോഹിത്തിന്റെ ബാറ്റിങ്ങിനെ എല്ലാവരും ഭയക്കുന്നതാണ്. മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറിയുള്ള ഇതിഹാസ ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ.
സമീപകാലത്തെ പ്രകടനങ്ങള്‍ ശരാശരി മാത്രമാണ്. 2019ന് ശേഷം 31 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 416 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ പേരിലുള്ളത്. ലോകകപ്പിന് മുമ്പ് രോഹിത്തിന് എല്ലാവരെയും വിറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.
എന്നാല്‍ രോഹിത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഏകദിനത്തില്‍ രണ്ട് തവണയാണ് സ്റ്റാര്‍ക്ക് കോലിയെ പുറത്താക്കിയത്. എന്നാല്‍ ഇടം കൈയന്‍ ബൗളര്‍മാരെ നേരിടാന്‍ ദൗര്‍ബല്യമുള്ള രോഹിത്തിന് സ്റ്റാര്‍ക്ക് വലിയ ഭീഷണിയാണ്.
Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

ഡേവിഡ് വാര്‍ണര്‍ -മുഹമ്മദ് ഷമി
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റില്‍ മോശം ഫോമിലാണെങ്കിലും പരിമിത ഓവറില്‍ ഇന്ത്യ ഭയപ്പെടേണ്ട താരമാണ് വാര്‍ണര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള വാര്‍ണര്‍ക്ക് ഐപിഎല്ലിലൂടെത്തന്നെ ഇന്ത്യന്‍ പിച്ചുകളെ നന്നായി അറിയാം.
വാര്‍ണര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. ഷമിയുടെ സ്വിങ്ങിങ് പന്തുകള്‍ വാര്‍ണറുടെ ഉറക്കം കെടുത്തുമെന്നുറപ്പ്. ഷമിക്കെതിരേ എട്ട് ഇന്നിങ്‌സില്‍ നിന്ന് 97 റണ്‍സാണ് വാര്‍ണര്‍ നേടിയത്. അഞ്ച് തവണയാണ് വാര്‍ണറെ ഷമി പുറത്താക്കിയത്.

മാക്‌സ്‌വെല്‍ - ചഹാല്‍
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ഗ്ലെന്‍ മാക്‌സ് വെല്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് മാക്‌സ് വെല്‍. ഫോമിലേക്കെത്തിയാല്‍ മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കഴിവുണ്ട്.
മാക്‌സ് വെല്ലിന് കടുത്ത ഭീഷണിയാവുന്നത് ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ്. 85 പന്തില്‍ 161 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. ഏഴ് തവണയാണ് ചഹാല്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയത്. അതുകൊണ്ട് തന്നെ ചഹാല്‍-മാക്‌സ് വെല്‍ പോരാട്ടവും ഇത്തവണ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications