For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS ODI: സര്‍ ജഡേജ, എന്തൊരു ക്യാച്ച്! വണ്ടറടിച്ച് ഫാന്‍സ്- പ്രതികരണങ്ങളിതാ

ഓസ്‌ട്രേലിയയുടെ ലബ്യുഷെയ്‌നെ പുറത്താക്കിയ ജഡേജയുടെ ക്യാച്ച് വൈറലായിരിക്കുകയാണ്

1

മുംബൈ: ഇടവേളക്ക് ശേഷമുള്ള ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് തുടര്‍ച്ചയായി രണ്ട് മാന്‍ ഓഫ് ദിമാച്ച് നേടി ആഘോഷിച്ച രവീന്ദ്ര ജഡേജ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവും അവിസ്മരണീയമാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് ജഡേജ.

ബൗളിങ്ങിനെക്കാള്‍ ഉപരിയായി ജഡേജയുടെ മിന്നല്‍ ഫീല്‍ഡിങ്ങാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. കുല്‍ദീപ് യാദവിന്റെ ഓവറില്‍ മാര്‍നസ് ലബ്യുഷെയ്‌ന്റെ വിക്കറ്റ് നേടിയ ജഡേജയുടെ ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എംഎസ് ധോണിയടക്കം ജഡേജയുടെ ക്യാച്ചിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതോടെ ക്യാച്ച് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ആരാധക പ്രതികരണങ്ങളറിയാം.

ജോണ്ടി റോഡ്‌സിനെക്കാള്‍ കേമന്‍

ജോണ്ടി റോഡ്‌സിനെക്കാള്‍ കേമന്‍

ജഡേജയുടെ ഫീല്‍ഡിങ് പ്രകടനത്തെ ജോണ്ടി റോഡ്‌സുമായാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. ജോണ്ടി റോഡ്‌സിനെക്കാള്‍ കേമനായ ഫീല്‍ഡറാണ് ജഡേജയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. എക്കാലത്തെയും മികച്ച ഫീല്‍ഡറെന്നാണ് ആരാധകര്‍ ജഡേജയെ വാഴ്ത്തുന്നത്. ജോണ്ടി റോഡ്‌സിനെക്കാള്‍ വേഗവും ഡയറക്ട് ത്രോയില്‍ കൃത്യതയും ജഡേജയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മൂല്യമുള്ള താരമെന്നാണ് ജഡേജയെ ആരാധകര്‍ വിശേഷിപ്പിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും ജഡേജ മത്സരഫലത്തെ മാറ്റുമെന്നും ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

Also Read: ട്രിപ്പിള്‍ സെഞ്ച്വറിക്ക് തിടുക്കം കാട്ടി, വിക്കറ്റും പോയി- കാരണം സച്ചിന്‍! സെവാഗ് പറയുന്നു

ധോണിയുടെ ട്വീറ്റ് കുത്തിപ്പൊക്കി

ധോണിയുടെ ട്വീറ്റ് കുത്തിപ്പൊക്കി

2013ല്‍ ജഡേജയുടെ ഫീല്‍ഡിങ് മികവിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയിട്ട പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. 'ക്യാച്ചെടുക്കാന്‍ സര്‍ ജഡേജക്ക് ഓടേണ്ടതില്ലെന്നും പന്ത് അവനെ കണ്ടെത്തി കൈയിലേക്കെത്തും' എന്നാണ് 2013 ഏപ്രില്‍ 9ന് ട്വിറ്ററില്‍ ധോണി കുറിച്ചത്.

അന്ന് ധോണി കുറിച്ചത് ഇപ്പോഴും പ്രസ്‌ക്തമായതിനാലാണ് ആരാധകര്‍ ഈ വാക്കുകള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടുന്നത്. നിര്‍ണ്ണായക റണ്‍സുകള്‍ അതിവേഗത്തില്‍ ഓടി ബൗണ്ടറി തടഞ്ഞ് ജഡേജ സേവ് ചെയ്തു. ഇതുകൂടാതെയാണ് തകര്‍പ്പന്‍ ക്യാച്ചുകളോടെ ജഡേജ വീണ്ടും ആരാധക ഹൃദയം കീഴടക്കുന്നത്.

ജഡേജയുടെ 300ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. കരിയറിലെ വലിയൊരു നാഴികക്കല്ല് അതി ഗംഭീര പ്രകടനത്തോടെ തന്നെ ജഡേജ മറക്കാനാവാത്തതായി മാറ്റിയെന്ന് പറയാം.

ബൗളിങ്ങിലും തിളങ്ങി

ബൗളിങ്ങിലും തിളങ്ങി

ബൗളിങ്ങിലും ഇന്ത്യക്കായി ജഡേജ മികവ് കാട്ടി. 9 ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകളാണ് ജഡേജ നേടിയെടുത്തത്. തകര്‍ത്തടിച്ച് സെഞ്ച്വറിയിലേക്ക് നീങ്ങിയ മിച്ചല്‍ മാര്‍ഷിനെ (81) പുറത്താക്കിയത് ജഡേജയാണ്. മത്സരത്തിന്റെ ഗതിയെ നിര്‍ണ്ണയിച്ച വിക്കറ്റായിരുന്നു ഇത്.

ഓസ്‌ട്രേലിയക്ക് വലിയ പ്രതീക്ഷ നല്‍കിയ ഗ്ലെന്‍ മാക്‌സ് വെല്ലിനെ (8) കൂടാരം കയറ്റിയതും ജഡേജയാണ്. ഫീല്‍ഡിങ് മികവ് കൂടാതെ ബൗളിങ് മികവുകൊണ്ടും ഓസീസിന്റെ അന്തകനാവാന്‍ ജഡേജക്ക് സാധിച്ചു.

Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

ഓസ്‌ട്രേലിയ 188ന് പുറത്ത്

ഓസ്‌ട്രേലിയ 188ന് പുറത്ത്

ഓസ്‌ട്രേലിയ 188 റണ്‍സിന് ഓള്‍ഔട്ടായിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസ്‌ട്രേലിയ 12.3 ഓവറില്‍ 77ന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. പിന്നീടങ്ങോട്ട് കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതെ പോയതോടെ 35.4 ഓവറില്‍ 188 റണ്‍സിന് ഓസ്‌ട്രേലിയ കൂടാരം കയറുകയായിരുന്നു.

മിച്ചല്‍ മാര്‍ഷ് (81) മാത്രമാണ് ഓസീസ് നിരയില്‍ അല്‍പ്പം ഭേദപ്പെട്ട് നിന്നത്. സ്റ്റീവ് സ്മിത്ത് (22), ജോഷ് ഇന്‍ഗ്ലിസ് (26), മാര്‍നസ് ലബ്യുഷെയ്ന്‍ (15) എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല. മാക്‌സ് വെല്ലും മാര്‍ക്കസ് സ്‌റ്റോയിണിസും ചെറിയ സ്‌കോറില്‍ മടങ്ങിയതോടെയാണ് ഓസീസ് 188ല്‍ വീണത്.

ഇന്ത്യക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ജഡേജ രണ്ടും കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Friday, March 17, 2023, 17:08 [IST]
Other articles published on Mar 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+