IND vs AUS Odi: ഏകദിന ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തി, പക്ഷെ കളിപ്പിച്ചേക്കില്ല- മൂന്ന് പേരിതാ

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ ഇന്ത്യ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മാര്‍ച്ച് 17നാണ് ആരംഭിക്കുന്നത്.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ മത്സരം കളിക്കാന്‍ രോഹിത് ഉണ്ടാവില്ല. നായകന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം ടീമിലിടം ലഭിച്ചു.
ഓസ്‌ട്രേലിയ കരുത്തരായതിനാല്‍ത്തന്നെ ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പല താരങ്ങളും തഴയപ്പെട്ടിട്ടുണ്ട്. അവസാന പരമ്പരക്കുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെട്ട രജത് പാട്ടീധാര്‍, കെ എസ് ഭരത് എന്നിവര്‍ ഇത്തവണ ടീമിലില്ല.
സഞ്ജു സാംസണെയും ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞു. ഇതിനെതിരേ വിമര്‍ശനം ശക്തമാണ്. ഇന്ത്യ ഗംഭീര ടീമിനെ പ്രഖ്യാപിച്ചെങ്കിലും ടീമിലെ ചിലര്‍ പരമ്പരയിലുടെനീളം ബെഞ്ചിലിരിക്കേണ്ടി വരും. മൂന്ന് മത്സരത്തിലും ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ കിഷന്‍
ഇന്ത്യ ഇഷാന്‍ കിഷന് പ്ലേയിങ് 11 അവസരം നല്‍കില്ലെന്നുറപ്പാണ്. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം താരം ഫ്‌ളോപ്പായിരുന്നു. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ ശേഷമുള്ള ഇഷാന്റെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്.
ഓപ്പണിങ്ങിലേക്കാണ് ഇന്ത്യ ഇഷാനെ പരിഗണിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മ ഓപ്പണറായുള്ളതിനാല്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലേക്ക് ശുബ്മാന്‍ ഗില്‍ എത്തുമെന്നുറപ്പ്. അങ്ങനെ വരുമ്പോള്‍ ഇഷാന്‍ കിഷന് പ്ലേയിങ് 11 അവസരമുണ്ടാവില്ല.
ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലും ശുബ്മാന്‍ ഗില്ലും ഓപ്പണിങ്ങിലേക്കെത്തിയേക്കും. സൂര്യകുമാര്‍ യാദവിനെയും ശ്രേയസ് അയ്യരേയും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുകയും ചെയ്യും.
ഇടം കൈയന്‍ താരമാണെന്നതാണ് ഇഷാന് മുന്‍തൂക്കം ലഭിക്കുന്ന കാര്യം. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇന്ത്യ രാഹുലിനെ പിന്തുണക്കുന്ന സാഹചര്യത്തിലും ഇഷാന്‍ മോശം ഫോമിലാണെന്നതിനാലും താരം തഴയപ്പെടുമെന്നുറപ്പ്.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണെങ്കിലും യുസ് വേന്ദ്ര ചഹാലിന് പ്ലേയിങ് 11 സ്ഥാനം ലഭിച്ചേക്കില്ല. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇന്ത്യ കുല്‍ദീപ് യാദവിന് മുന്‍തൂക്കം നല്‍കാനാണ് സാധ്യത. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മികച്ചതാണ്.
ചഹാലിന്റെ ഇക്കോണമിയും സമീപകാലത്തായി മോശമായ സാഹചര്യത്തില്‍ കുല്‍ദീപിന് ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കിയേക്കും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമിലുണ്ട്.
രണ്ട് പേരുടെയും സമീപകാല പ്രകടനങ്ങള്‍ മികച്ചത്. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കുന്നതിനെക്കാള്‍ ഓള്‍റൗണ്ടര്‍ക്ക് ഇന്ത്യ മുന്‍തൂക്കം നല്‍കിയേക്കും. അതുകൊണ്ട് തന്നെ ചഹാല്‍ പരമ്പരയിലുടെനീളം ബെഞ്ചിലിരിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

ജയദേവ് ഉനദ്ഘട്ട്
10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ജയദേവ് ഉനദ്ഘട്ടിന് ഏകദിനത്തിലേക്ക് വിളിനല്‍കുന്നത്. ആദ്യം ഇന്ത്യ ടെസ്റ്റിലേക്കാണ് ഉനദ്ഘട്ടിനെ പരിഗണിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം തുടര്‍ന്നതോടെ അദ്ദേഹത്തെ ഇന്ത്യ ഏകദിന ടീമിലേക്കും തിരികെ വിളിക്കുകയായിരുന്നു.
എന്നാല്‍ ഇന്ത്യ പ്ലേയിങ് 11 ഉനദ്ഘട്ടിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റ് പേസര്‍മാര്‍. ഇവരെ മറികടന്ന് ഉനദ്ഘട്ടിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇടം കൈയന്‍ പേസറായി ഉനദ്ഘട്ട് മാത്രമാണ് ടീമിലുള്ളത്.
എന്നാല്‍ ഇന്ത്യ അടുത്തൊന്നും ഏകദിനത്തിലേക്ക് പരിഗണിക്കാത്ത ഉനദ്ഘട്ടിനെ ഓസ്‌ട്രേലിയക്കെതിരേ നേരിട്ട് പ്ലേയിങ് 11ലേക്കെത്തിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications