
സൂര്യക്ക് ഇതിലും വലിയ നാണക്കേടില്ല
ഓസ്‌ട്രേലിയക്കെതിരേ തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡെക്കാക്കിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്ക് സൂര്യകുമാറിനെ എല്‍ബിയില്‍ കുടുക്കി.
നാലാം നമ്പറിലിറങ്ങിയ സൂര്യയുടെ ബാറ്റിങ് ഓഡറില്‍ മൂന്നാം മത്സരത്തില്‍ ഏഴാം നമ്പറിലേക്ക് മാറ്റിയിട്ടും താരത്തിന് രക്ഷയില്ല.
ഇത്തവണ ആഷ്ടണ്‍ അഗറിന്റെ സ്പിന്‍ കെണിയില്‍ സൂര്യകുമാര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡെക്കാവുന്ന ഇന്ത്യക്കാരനായും സൂര്യകുമാര്‍ മാറി.
ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് ഗോള്‍ഡന്‍ ഡെക്കെന്ന് നാണക്കേട് ഇന്ത്യക്കാരില്‍ സൂര്യകുമാറിന് മാത്രം അവകാശപ്പെട്ടതല്ല.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഈ നാണക്കേടിലൂടെ കടന്നുപോയവരാണ്.
ശിഖര്‍ ധവാനും എംഎസ് ധോണിയും കപില്‍ ദേവും ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ രണ്ട് തവണ വീതം ഗോള്‍ഡന്‍ ഡെക്കായിട്ടുണ്ട്.
Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

സഞ്ജുവിനായി വീണ്ടും മുറവിളി
സൂര്യകുമാര്‍ യാദവ് മൂന്നാം മത്സരത്തിലും ഫ്‌ളോപ്പായതോടെ വീണ്ടും തരംഗമാവുന്നത് സഞ്ജു സാംസണാണ്. സഞ്ജുവിനെ ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിക്കണമെന്ന ആവിശ്യം ശക്തമാവുകയാണ്.
ഓസീസ് പരമ്പരക്ക് മുമ്പ് സഞ്ജു പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെങ്കിലും ഇന്ത്യ താരത്തെ ടീമില്‍ നിന്ന് തഴയുകയായിരുന്നു.
ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ നാലാം നമ്പറില്‍ പകരക്കാരനായി സഞ്ജുവിനെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ തഴയുകയാണുണ്ടായത്.
66ന് മുകളില്‍ ഏകദിന ശരാശരിയുള്ള സഞ്ജു പുറത്ത് നില്‍ക്കുമ്പോഴാണ് അതിലും കുറവ് ശരാശരിയുള്ള സൂര്യകുമാറും ഇഷാന്‍ കിഷനും ടീമില്‍ തുടരുന്നതെന്നതാണ് കൗതുകം.

സഞ്ജുവിനെ മനപൂര്‍വ്വം തഴയുന്നു
ബിസിസി ഐയിലെ അന്തര്‍ധാരകള്‍ സജീവമാവുന്നതാണ് സഞ്ജുവിന് തിരിച്ചടി. സഞ്ജുവിനെ കളിപ്പിച്ചാല്‍ പല പ്രമുഖരുടെയും സീറ്റ് തെറിക്കാന്‍ സാധ്യതയുണ്ട്.
സഞ്ജു സ്ഥിരതയോടെ മിന്നിയാല്‍ മോശം ഫോമിലുള്ള കെ എല്‍ രാഹുലിന് ഭീഷണിയാവും. ഇഷാന്‍ കിഷന്റെയും ചീട്ടുകീറും. നാലാം നമ്പറില്‍ സൂര്യകുമാറിനും ഏകദിനത്തില്‍ അവസരമുണ്ടാവില്ല.
ഒരു പക്ഷെ ശ്രേയസ് അയ്യരെക്കാള്‍ മികവ് നാലാം നമ്പറില്‍ കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചേക്കും. ഇത് സംഭവിക്കാതിരിക്കാന്‍ മനപൂര്‍വ്വം സഞ്ജുവിനെ ഒതുക്കുകയാണെന്നാണ് ആരാധക പക്ഷം.
ഇത് ഏറെക്കുറെ ശരിയാണെന്ന് തന്നെ പറയാം. സഞ്ജുവിനെ കളിപ്പിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്കും വലിയ താല്‍പര്യമില്ല. ഇതെല്ലാം സഞ്ജുവിന്റെ വഴിയടയാനുള്ള കാരണങ്ങളാണ്.
Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

ലോകകപ്പ് ടീമിലേക്ക് വിളിയെത്തുമോ
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞതോടെ ഏകദിന ലോകകപ്പില്‍ സഞ്ജു ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്.
എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ സാഹചര്യം സഞ്ജുവിന് അനുകൂലമാണ്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണ്.
പരിഗണിക്കാന്‍ സാധിക്കുന്ന സൂര്യകുമാര്‍ യാദവ് മോശം ഫോമിലും തുടരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ബിസിസി ഐയുടെ കണ്ണിലെ കരടാണ് സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിനെ തഴയാന്‍ കാരണങ്ങള്‍ കണ്ടെത്താനാവും സെലക്ടര്‍മാര്‍ കൂടുതല്‍ ശ്രമിക്കുകയെന്നുറപ്പ്.


Click it and Unblock the Notifications












