Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗില്ലും ശ്രേയസും വേണം, 2 വമ്പന്‍ താരങ്ങള്‍ പുറത്ത്! ജാഫറുടെ ഇന്ത്യന്‍ 11

india

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ബാറ്റിങ് ലൈനപ്പില്‍ വലിയ അഴിച്ചുപണി നടത്തിയാണ് രണ്ടാമങ്കത്തിനുള്ള ഇന്ത്യയുടെ ഇലവനെ അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടു വമ്പന്‍ കളിക്കാരെ പ്ലെയിങ് ഇലവനില്‍ നിന്നും ജാഫര്‍ തഴയുകയും ചെയ്തു.

നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഏകപക്ഷീയ വിജയം കൊയ്തതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മയും സംഘവും ഡല്‍ഹിയിലെത്തിയിരിക്കുന്നത്. പാറ്റ് ക്മ്മിന്‍സ് നയിച്ച ഓസ്‌ട്രേിയയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ വിജയിച്ചുകയറിയത്. വെറും മൂന്നു ദിവസം കൊണ്ട് കംഗാരുപ്പടയെ തീര്‍ത്ത ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയം കൊയ്തത്.

സ്പിന്നര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുന്ന പിച്ചായിരുന്നു നാഗ്പൂരില്‍ ഇന്ത്യയൊരുക്കിയത്. പേസര്‍മാര്‍ക്കു ഇവിടെ കാര്യമായ റോളില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയും രണ്ടാമിന്നിങ്‌സില്‍ ആര്‍ അശ്വിനും അഞ്ചു വിക്കറ്റ് നേട്ടം കുറിക്കുകയും ചെയ്തു. സമാനമായ സ്ലോ ടേണിങ് ട്രാക്ക് തന്നെയാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യ തയ്യാറാക്കിയത്. വസീം ജാഫര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ പ്ലെയിങ് ഇലവനെക്കുറിച്ച് അറിയാം.

രാഹുലും സൂര്യയും പുറത്ത്

രാഹുലും സൂര്യയും പുറത്ത്

വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍, വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവ് എന്നിവരെ പുറത്ത് ഇരുത്തിയാണ് വസീം ജാഫര്‍ രണ്ടാം ടെസ്റ്റിനുളള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കന്നത്. ട്വിറ്ററിലൂടെയായിരുന്നു ഏറ്റവും ബെസ്റ്റ് ഇലവനെ അദ്ദേഹം നിര്‍ദേശിച്ചത്.

കുറച്ചു കാലമായി റെഡ് ബോള്‍ ക്രിക്കറ്റില്‍ വലിയ സ്‌കോറുകള്‍ നേടാനാവാതെ വിഷമിക്കുകയാണ് രാഹുല്‍. ബംഗ്ലാദേശിനെതിരേ ഡിസംബറില്‍ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.

ഓസീസിനെതിരേ ആദ്യ ടെസ്റ്റിലും രാഹുല്‍ റണ്ണെടുക്കാന്‍ പാടുപെട്ടു. ഒടുവില്‍ പുതുമുഖ സ്പിന്നര്‍ ടോഡ് മര്‍ഫി വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.കഴിഞ്ഞ ജനുവരിയില്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റിലാണ് രാഹുല്‍ അവസാനമായി ഫിഫ്റ്റി നേടിയത്.

Also Read: 360 ഡിഗ്രി ബാറ്റര്‍ മാത്രമല്ല, ഫിറ്റ്‌നസിലും സൂര്യ സ്റ്റാറാണ്- എന്താണ് കാരണം? നോക്കാം

ഗില്ലും ശ്രേയസും കളിക്കട്ടെ

ഗില്ലും ശ്രേയസും കളിക്കട്ടെ

കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കു പകരം വസീം ജാഫര്‍ ടീമിലേക്കു കൊണ്ടുവന്നിരിക്കുന്നത് ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെയാണ്. നാഗ്പൂരിലെ കഴിഞ്ഞ ടെസ്റ്റിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം. പക്ഷെ എട്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

പരിക്കു കാരണം അഞ്ചാം നമ്പറിലെ സ്ഥിരം സാന്നിധ്യമായ ശ്രേയസ് അയ്യര്‍ പുറത്ത് ഇരുന്നതോടെയാണ് സൂര്യക്കു പകരം നറുക്കുവീണത്. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച ശ്രേയസ് ടീമില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഗില്ലാവട്ടെ കരിയര്‍ ബെസ്റ്റ് ഫോമിലായിട്ടും നിര്‍ഭാഗ്യവശാല്‍ ആദ്യ ടെസ്റ്റില്‍ നിന്നും തഴയപ്പെടുകയായിരുന്നു. അടുത്തിടെ ടെസ്റ്റിലും ടി20യിലും കന്നി സെഞ്ച്വറിയും ഏകദിനത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറിയും കുറിക്കാന്‍ താരത്തിനു കഴിഞ്ഞിരുന്നു.

Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

ബൗളിങ് ലൈനപ്പില്‍ മാറ്റമില്ല

ബൗളിങ് ലൈനപ്പില്‍ മാറ്റമില്ല

ആദ്യ ടെസ്റ്റില്‍ വന്‍ വിജയമായി മാറിയ ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ വസീം ജാഫര്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടെ ഫോമിലുള്ള സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഒരിക്കല്‍ക്കൂടി ബെഞ്ചില്‍ ഇരിക്കേണ്ടി വരും.

മൂന്നു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരും രണ്ടു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ചത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അക്ഷര്‍ പട്ടേലിനായിരുന്നില്ല. ഒരു വിക്കറ്റ് മാത്രമാണ് രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം വീഴ്ത്തിയത്.

പക്ഷെ ബാറ്റിങില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങി 84 റണ്‍സുമായി അക്ഷര്‍ ഇതിനു പ്രായശ്ചിത്തം ചെയ്തിരുന്നു. ഇന്ത്യയുടെ ലീഡ് 200 കടത്തുന്നതില്‍ നിര്‍ണായകമായതും ഈ പ്രകടനമായിരുന്നു.

ജാഫറുടെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ജാഫറുടെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Thursday, February 16, 2023, 7:05 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+