Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യ കളിക്കും, അവര്‍ രണ്ടു പേരും വേണ്ട! മികച്ച ഇലവനുമായി ഡിക്കെ

dk

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചൂടിലാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയും ഓസ്‌ട്രേലിയയും വ്യാഴാഴ്ച മുതല്‍ ടെസ്റ്റ് പരമ്പരയില്‍ കൊമ്പുകോര്‍ക്കുകയാണ്. നാഗ്പൂരാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. കംഗാരുപ്പടയെ തുരത്താനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും സംഘവും.

തുടര്‍ച്ചയായി രണ്ടാം എഡിഷനിലും ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്കു ഏറെ പ്രധാനപ്പെട്ടതാണ് ഈ പരമ്പര. ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ.

നാഗ്പൂരിലെ ആദ്യ ടെസ്റ്റിനു ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ഇലവനെ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന രണ്ടു പേര്‍ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ഇലവനില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

ഗില്ലും കുല്‍ദീപും പുറത്ത്

ഗില്ലും കുല്‍ദീപും പുറത്ത്

കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന യുവ താരം ശുഭ്മന്‍ ഗില്‍, സമീപകാലത്തു കളിച്ച മല്‍സരങ്ങളിലെല്ലാം ഉജ്ജ്വലമായി പന്തെറിഞ്ഞ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ദിനേശ് കാര്‍ത്തിക്കിന്റെ ഇലവനില്‍ നിന്നും തഴയപ്പെട്ടത്.

ഗില്ലിനു പകരം കെഎല്‍ രാഹുലിനെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഡിക്കെ പരിഗണിച്ചത്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രാഹുലെങ്കിലും മോശം ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ശ്രേയസിനു പകരം സൂര്യ

ശ്രേയസിനു പകരം സൂര്യ

പരിക്കു കാരണം ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രേയസ് അയ്യര്‍ക്കു പകരം അഞ്ചാം നമ്പറിലാണ് സൂര്യകുമാര്‍ യാദവിനെ ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20യിലും ഏകദിനത്തിലും ഇതിനകം കളിച്ചു കഴിഞ്ഞ അദ്ദേഹത്തിന്റെ അങ്ങേറ്റ ടെസ്റ്റ് കൂടിയാണിത്.

പരിക്കേറ്റ് വിശ്രമിക്കുന്ന റിഷഭ് പന്തിനു പകരം കെഎസ് ഭരതിനെയാണ് വിക്കറ്റ് കീപ്പിങിന്റെ ദൗത്യം ഡിക്കെ ഏല്‍പ്പിച്ചത്. ഭരതിന്റെയും കന്നി ടെസ്റ്റായിരിക്കും ഇത്.

Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പ്

മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെട്ടതാണ് ദിനേശ് കാര്‍ത്തിക്കിന്റെ ബൗളിങ് കോമ്പിനേഷന്‍. ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്നത്. ടീമിലെ പേസര്‍മാര്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും.

നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ജഡേജയുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ ജഡ്ഡു മാസങ്ങളോളം വിശ്രമത്തിലായിരുന്നു.

Also Read: IND vs AUS: പുജാരയെ ഒഴിവാക്കി 11 ! ഇയാള്‍ എങ്ങനെ ഇന്ത്യന്‍ സെലക്ടറായി? ഫാന്‍സിന് ‍ഞെട്ടല്‍

കാര്‍ത്തിക്കിന്റെ പ്ലെയിങ് 11

കാര്‍ത്തിക്കിന്റെ പ്ലെയിങ് 11

കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡജേ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Wednesday, February 8, 2023, 12:18 [IST]
Other articles published on Feb 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+