Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബിസിസിഐ വീണ്ടും പറ്റിച്ചു, ശ്രേയസിനു പകരം സഞ്ജു വേണ്ട! ഇനി ഐപിഎല്‍ രക്ഷ

SANJU SAMSON

ഇന്ത്യന്‍ ഏകദിന ടീമിലേക്കു സഞ്ജു സാംസണിനു സര്‍പ്രൈസ് കോള്‍ വരുമെന്നു കാത്തിരുന്ന ആരാധകര്‍ക്കു നിരാശ. പുറംഭാഗത്തെ പരിക്ക് വീണ്ടും രൂക്ഷമായതോടെ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പര നഷ്ടമായ ശ്രേയസ് അയ്യര്‍ക്കു പകരം സഞ്ജുവെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ ശിവ്‌സുന്ദര്‍ ദാസിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ശ്രേയസിന്റെ പകരക്കാരനെ തല്‍ക്കാലം പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനമാണ് സ്വീകരിച്ചത്. ഇതോടെ സഞ്ജുവിവും ആരാധകര്‍ക്കും ഒരിക്കല്‍ക്കൂടി നിരാശരാവേണ്ടി വന്നിരിക്കുകയാണ്.

വെളളിയാഴ്ചയാണ് മുംബൈയിലെ വാംഖഡെയില്‍ ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ഏകദിനം. പകലും രാത്രിയുമായിട്ടാണ് മല്‍സരം നടക്കുന്നത്. ഐപിഎല്ലിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഫാന്‍സ് ഏറെ പ്രതീക്ഷയോടെയാണ് ഈ പരമ്പരയെ കാത്തിരിക്കുന്നത്.

സഞ്ജുവിനെ ഐപിഎല്ലില്‍ കാണാം

സഞ്ജുവിനെ ഐപിഎല്ലില്‍ കാണാം

ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലേക്കു പരിഗണിക്കപ്പെടാതിരുന്നതോടെ സഞ്ജു സാംസണിനെ ഇനി അടുത്തൊന്നും ഇന്ത്യന്‍ ജഴ്‌സിയില്‍ കാണില്ലെന്നു ഉറപ്പായിരിക്കുകയാണ്. ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്റെ റോളിലായിരിക്കും സഞ്ജുവിനെ അടുത്തതായി കാണാന്‍ കഴിയുക.

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു ടി20 മാത്രമേ അദ്ദേഹം കളിച്ചിട്ടുളളൂ. ജനുവരിയില്‍ ശ്രീലങ്കയുമായുള്ള ആദ്യ ടി20യിലായിരുന്നു ഇത്. എന്നാല്‍ ഈ മല്‍സരത്തിനിടെ പരിക്കേറ്റതോടെ ശേഷിച്ച കളികളും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയും സഞ്ജുവിനു നഷ്ടമായി. ഇപ്പോള്‍ ഓസീസുമായുള്ള ഏകദിന പരമ്പരയിലും അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്.

Also Read: ദ്രാവിഡ് ഇവരുടെ ഇന്ത്യന്‍ കരിയര്‍ തകര്‍ത്തു! ഇപ്പോള്‍ 'പെരുവഴിയില്‍', അറിയാം

ഐപിഎല്ലിനു തയ്യാറെടുക്കാം

ഐപിഎല്ലിനു തയ്യാറെടുക്കാം

സഞ്ജു സാംസണിനെ ശ്രേയസ് അയ്യര്‍ക്കു പകരം ഉള്‍പ്പെടുത്താതിരുന്നത് ഒരു തരത്തില്‍ നല്ല കാര്യമാണ്. കാരണം ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ മൂന്നു കളിയിലും പുറത്തിരുത്തി അദ്ദേഹത്തിനു നിരാശയുണ്ടാവാനേ സാധ്യതയുള്ളൂ. അതിനേക്കാള്‍ നല്ലത് ഈ സമയം കൊണ്ട് ഐപിഎല്ലിനു നന്നായി സഞ്ജുവിന് തയ്യാറെടുക്കാം. ഒരുപാട് റണ്‍സ് നേടി ടീമിലേക്കു തിരിച്ചുവരികയും ചെയ്യാമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ശ്രേയസ് അയ്യരുടെ പകരക്കാരനായി ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ഒരു ആശ്ചര്യവുമില്ല. അതാണ് ബിസിസിഐ എന്നായിരുന്നു മറ്റൊരു പ്രതികരണം.

Also Read: ആ കോളില്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഞാന്‍ റോയല്‍സ് നായകനുമായി! സഞ്ജു പറയുന്നു

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ഏകദിന ടീം

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, ഷര്‍ദുല്‍ ടാക്കൂര്‍, ജയ്‌ദേവ് ഉനദ്കട്ട്.

(രോഹിത് ആദ്യ മല്‍സരം കളിക്കില്ല. ഹാര്‍ദികാണ് പകരം ടീമിനെ നയിക്കുക)

Story first published: Monday, March 13, 2023, 22:38 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+