For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഹീറോ, പക്ഷെ ജാഫര്‍ക്ക് വേണ്ട! ചഹലിനും 11ല്‍ ഇടമില്ല

വെള്ളിയാഴ്ച മുംബൈയിലെ വാംഖഡെയിലാണ് ആദ്യ ഏകദിനം

wasim jaffer

ഓസ്‌ട്രേലിയക്കെതിരേ മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മികച്ച ഫോമിലുള്ള ചിലരെ അദ്ദേഹം തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നകാണ് എടുത്തു പറയേണ്ട കാര്യം. ട്വിറ്ററിലൂടെയായിരുന്നു ആദ്യ മല്‍സരത്തില്‍ ആരൊക്കെയാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ഈ കളിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും രോഹിത്തായിരിക്കും ടീമിനെ നയിക്കുക. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ മല്‍സരത്തില്‍ ടീമിനെ നയിക്കുന്നത്.

അഞ്ചു ബാറ്റര്‍മാരും മൂന്നു ഓള്‍റൗണ്ടര്‍മാരും മൂന്നു ബൗളര്‍മാരുമുള്‍പ്പെട്ടതാണ് ജാഫറുടെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍. നേരത്തേ നടന്ന ഓസീസുമായുള്ള ടെസ്റ്റ് പരമ്പര 2-1നു കൈക്കലാക്കിയ ഇന്ത്യ ഏകദിനത്തിലും കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ്. ഈ വര്‍ഷം കളിച്ച വൈറ്റ് ബോള്‍ പരമ്പരകളിലെല്ലാം ജയിക്കാന്‍ ഇന്ത്യക്കായിരുന്നു.

ഗില്‍- ഇഷാന്‍ (ഓപ്പണിങ്)

ഗില്‍- ഇഷാന്‍ (ഓപ്പണിങ്)

യുവതാരങ്ങളായ ശുഭ്മന്‍ ഗില്ലിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ഇഷാന്‍ കിഷനെയുമാണ് വസീം ജാഫര്‍ ഇന്ത്യന്‍ ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഗില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതില്‍ ഇഷാന്റെ അവസ്ഥ നേരെ തിരിച്ചാണ്.

ഈ വര്‍ഷം ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചിട്ടില്ലാത്ത ഇഷാന്‍ ഇതിനകം കളിച്ച വൈറ്റ് ബോള്‍ മാച്ചുകളിലെല്ലാം ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തിരുന്നു.

കോലി, സൂര്യ രാഹുല്‍ (മധ്യനിര)

കോലി, സൂര്യ രാഹുല്‍ (മധ്യനിര)

റണ്‍മെഷീന്‍ വിരാട് കോലി, 360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, മുന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ എന്നിവരെ മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളിലേക്കു വസീം ജാഫര്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

പുറംവേദനയെ തുടര്‍ന്നു ശ്രേയസ് അയ്യര്‍ ഈ പരമ്പരയില്‍ നിന്നും പിന്മാറിയതോടെയാണ് സൂര്യക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. സൂര്യയെ സംബന്ധിച്ച് ഏകദിനത്തില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള മികച്ച അവസരമായിരിക്കും ഇത്. വലിയ ഇന്നിങ്‌സുകള്‍ താരത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നുണ്ട്.

Also Read: WTC Final: ഇന്ത്യക്കു കപ്പടിക്കണോ? മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അറിയാം

ഹാര്‍ദിക് (ക്യാപ്റ്റന്‍), ജഡേജ, വാഷിങ്ടണ്‍

ഹാര്‍ദിക് (ക്യാപ്റ്റന്‍), ജഡേജ, വാഷിങ്ടണ്‍

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയടക്കം മൂന്നു ഓള്‍റൗണ്ടര്‍മാര്‍ വസീം ജാഫറുടെ പ്ലെയിങ് ഇലവനിലുണ്ട്. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇലവനിലെ മറ്റു ഓള്‍റൗണ്ടര്‍മാര്‍. പക്ഷെ മിന്നുന്ന ഫോമിലുള്ള അക്ഷര്‍ പട്ടേലിനെ ഇലവനില്‍ നിന്നും ജാഫര്‍ തഴഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരം അക്ഷറായിരുന്നു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 88 ശരാശരിയോടെ അദ്ദേഹം നേടിയത് 264 റണ്‍സാണ്. മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടും. ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് അക്ഷറിന്റെ ഫിഫ്റ്റികളായിരുന്നു.

Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

കുല്‍ദീപ്, ഷമി, സിറാജ് (ബൗളര്‍മാര്‍)

കുല്‍ദീപ്, ഷമി, സിറാജ് (ബൗളര്‍മാര്‍)

രണ്ടു ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമാണ് വസീം ജാഫറുടെ ഇലവനിലെ അവസാനത്തെ മൂന്നു പേര്‍. കുല്‍ദീപ് യാദവാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. യുസ്വേന്ദ്ര ചഹലിനെ പിന്തള്ളി കുല്‍ദീപ് ഇലവനില്‍ ഇടം പിടിക്കുകയായിരുന്നു.

നേരത്തേ നടന്ന ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള പരമ്പരകളില്‍ കുല്‍ദീപ് മികച്ച പ്രകചനം നടത്തിയിരുന്നു.

പേസ് ബൗളിങ് കൈകാര്യം ചെയ്യാന്‍ ജാഫര്‍ തിരഞ്ഞെടുത്തത് മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയുമാണ്. സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്. ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട് എന്നിവര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു.

Story first published: Thursday, March 16, 2023, 16:55 [IST]
Other articles published on Mar 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+