Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലി സെല്‍ഫിഷ്! രാഹുലെങ്കില്‍ തെറിയുറപ്പ്, രോഹിത്തുമായി താരതമ്യം വേണ്ട

VIRAT KOHLI

2019നു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലി തന്റെ ആദ്യത്തെ സെഞ്ച്വറി ഒടുവില്‍ കുറിച്ചിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കോലി മൂന്നക്കത്തിലെത്തിയത് ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടീമിനു ഏറ്റവുമധികം ആവശ്യമുളളപ്പോഴാണ് അദ്ദേഹം സെഞ്ച്വറിയോടെ രക്ഷയ്‌ക്കെത്തിയത്. ടെസ്റ്റില്‍ കോലിയുടെ 28ാമത് സെഞ്ച്വറി കൂടിയാണിത്.

കോലിയുടെ സെഞ്ച്വറി ഫാന്‍സിനെ ത്രില്ലടിപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്യുമ്പോള്‍ രോഹിത് ശര്‍മയുടെ ഫാന്‍സ് ഈ സെഞ്ച്വറിയെ രൂക്ഷമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. ഫ്‌ളാറ്റ് പിച്ചില്‍, വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ് കോലി കളിച്ചതെന്നാണ് അവരുടെ പ്രധാന വിമര്‍ശനം. ടേണിങ് പിച്ചില്‍ സെഞ്ച്വറി കുറിച്ച രോഹിത്തിനെയും ഇത്തരമൊരു ബാറ്റിങ് പിച്ചില്‍ സെഞ്ച്വറി നേടിയ കോലിയെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

90കളില്‍ പുറത്താവില്ല

90കളില്‍ പുറത്താവില്ല

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിക്കലും 90കളില്‍ വിക്കറ്റ് കൈവിടില്ല. കാരണം അദ്ദേഹം വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യമിട്ട് കളിക്കുന്ന ക്രിക്കറ്ററാണ്. സെല്‍ഫിഷ് വിരാട് കോലി എന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.

വിരാട് കോലിയോടു വെറുപ്പൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെ സ്ഥാനത്തു കെഎല്‍ രാഹുലാണ് ഇങ്ങനെയൊരു സ്ലോ ഇന്നിങ്‌സ് കളിച്ച് സെഞ്ച്വറി നേടിയിരുന്നതെങ്കില്‍ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കമായിരുന്നു. പക്ഷെ കോലി ആയതു കൊണ്ട് ആരും മിണ്ടുന്നില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

രോഹിത്തുമായി താരതമ്യം വേണ്ട

രോഹിത്തുമായി താരതമ്യം വേണ്ട

ഫ്‌ളാറ്റ് ട്രാക്കുകളില്‍ കളിക്കുന്ന, സെല്‍ഫിഷ് ബാറ്ററായ വിരാട് കോലെയും ടേണിങ് പിച്ചുകളില്‍ സെഞ്ച്വറി നേടുന്ന രോഹിത് ശര്‍മയെയും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യരുത്. റോഡിനു തുല്യമായ പിച്ചിലാണ് ഭീരുവിനപ്പോലെയുള്ള സമീപനം സ്വീകരിച്ച് വിരാട് കോലി സെഞ്ച്വറി നേടിയിരിക്കുന്നത്.

അതിനു ഇത്ര മാത്രം ഹൈപ്പിന്റെ കാര്യമുണ്ടോ? അഞ്ചു ഫോറുകള്‍ മാത്രമേ സെഞ്ച്വറിക്കു മുമ്പ് കോലി നേടിയുള്ളൂ. അതിലൊരു എഡ്ജും ഉള്‍പ്പെടുമെന്നും ഒരു യൂസര്‍ കളിയാക്കി.

ഇത്തരമൊരു ബാറ്റിങില്‍ പിച്ചില്‍ വെറും അഞ്ചു ഫോറുകളാണ് വിരാട് കോലി നേടിയത്. നേട്ടങ്ങള്‍ക്കായി കളിക്കുന്ന നമ്പര്‍ 1 താരമാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

കോലിയുടെ ശരാശരി

കോലിയുടെ ശരാശരി

സെഞ്ച്വറി ഒരു ക്രിക്കറ്ററുടെ അളവ് കോലാണെന്നു നിങ്ങള്‍ പറയുന്നു. പക്ഷെ യാഥാര്‍ഥ്യമെടുത്താല്‍ വിരാട് കോലിയുടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയിലെ ബാറ്റിങ് ശരാശരി 30 മാത്രമാണ്.

പക്ഷെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രോഹിത് ശര്‍മയുടെ ടെസ്റ്റ് ശരാശരി 54 ആണ്. എന്നിട്ടും ചൊക്ലി (വിരാട് കോലി) ഫാന്‍സ് ഇതു മനസ്സിലാക്കാതെ അഹങ്കരിക്കുകയാണെന്നും ഒരു യൂസര്‍ കുറിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാറ്റ്പാഡറാണ് വിരാട് കോലിയെന്നായിരുന്നു ഒരു പരിഹാസം.

കോലി റോഡിലെ ആര്‍ട്ടിസ്റ്റ്

കോലി റോഡിലെ ആര്‍ട്ടിസ്റ്റ്

പാകിസ്താന്റെ അബ്ദുള്ള ഷഫീഖ് വിരാട് കോലിയേക്കാള്‍ മികച്ച ബാറ്ററാണ്. റോഡെന്നത് ഒരു ആര്‍ട്ടാണെങ്കില്‍ അവിടുത്തെ ആര്‍ട്ടിസ്റ്റാണ് അദ്ദേഹമെന്നായിരുന്നു ഒരു പരിഹാസം.

വിരാട് കോലിയുടെ സെഞ്ച്വറി ഹോട്‌സ്റ്റാറില്‍ കണ്ടത് വെറും 16 ലക്ഷം പേര്‍ മാത്രമാണ്. ഒന്നു പരിശോധിച്ചു നോക്കൂയെന്നായിരുന്നു ഒരു ട്വീറ്റ്.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ലീഡിലേക്കു നീങ്ങുകയാണ് ഇന്ത്യന്‍ ടീം. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 480 റണ്‍സിനു മറുപടിയില്‍ നാലാംദിനം ടീ ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 472 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു എട്ടു റണ്‍സ് മാത്രം മതി. കോലിക്കൊപ്പം (135) അക്ഷര്‍ പട്ടേലാണ് (38) ക്രീസിലുള്ളത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ അഗ്രസീവ് ബാറ്റിങാണ് കോലി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

Story first published: Sunday, March 12, 2023, 14:06 [IST]
Other articles published on Mar 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+