Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പുജാരയെ വീഴ്ത്തി ചരിത്രം കുറിച്ച് ലയണ്‍! വോണിന്റെ റെക്കോര്‍ഡും തകര്‍ന്നു

nathan lyon appeal

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലയണ്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 109 റണ്‍സില്‍ എറിഞ്ഞിടുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. മൂന്നു വിക്കറ്റുകളാണ് ലയണ്‍ വീഴ്ത്തിയത്.

ഇതോടെയാണ് രണ്ടു വമ്പന്‍ നാഴികക്കല്ലുകള്‍ അദ്ദഹത്തെ തേടിയെത്തിയത്. വിട പറഞ്ഞ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ഓള്‍ടൈം റെക്കോര്‍ഡും ലയണ്‍ തകര്‍ത്തിരിക്കുകയാണ്. ഓസീസ് സ്പിന്നര്‍ കുറിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

12ാം തവണയും പുജാര

12ാം തവണയും പുജാര

ഈ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ വിക്കറ്റെടുത്തതോടെ ഒരു ഇന്ത്യന്‍ ബാറ്ററെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറെന്ന വമ്പന്‍ റെക്കോര്‍ഡിനൊപ്പം നതാന്‍ ലയണ്‍ എത്തി. 12ാം തവണയാണ് പുജാരയുടെ വിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്റെ നേട്ടത്തിനൊപ്പവും ഇതോടെ ലയണ്‍ എത്തി. നേരത്തേ ആന്‍ഡേഴ്‌സനും 12 തവണയാണ് പുജാരയെ മടക്കിയത്.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനെ ഇംഗ്ലണ്ടിന്റെ ഡെറക്ക് അണ്ടര്‍വുഡ് നേരത്തേ 12 തവണ പുറത്താക്കിയിട്ടുണ്ട്. കൂടാതെ ഗവാസ്‌കറിനെ വെസ്റ്റ് ്ഇന്‍ഡീസ് മുന്‍ ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങും മുന്‍ പാക് ഇതിഹാസം ഇമ്രാന്‍ ഖാനും 11 തവണ വീതം പുറത്താക്കുകയും ചെയ്തു.

Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

വോണിനെ പിന്തള്ളി

വോണിനെ പിന്തള്ളി

ഏഷ്യയിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഏഷ്യക്കാരനല്ലാത്ത ബൗളറെന്ന റെക്കോര്‍ഡ് നേരത്തേ ഷെയ്ന്‍ വോണിന് അവകാശപ്പെട്ടതായിരുന്നു.

ഈ റെക്കോര്‍ഡ് നതാന്‍ ലയണ്‍ ഇന്‍ഡോറില്‍ പഴങ്കഥയാക്കിയിരിക്കുകയാണ്.127 വിക്കറ്റുകളായിരുന്നു നേരത്തേ വോണിന്റെ പേരിലുണ്ടായിരുന്നത്. ഇതാണ് ലയണ്‍ 128 ആയി മെച്ചപ്പെടുത്തിയത്.

ഈ ലിസ്റ്റില്‍ 100ന് മുകളില്‍ വിക്കറ്റുകളുള്ള രണ്ടു ബൗളര്‍മാര്‍ ലയണും വോണും മാത്രമാണ്. ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറി (98 വിക്കറ്റ്), സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ (92), ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ (82), വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം കോട്‌നി വാല്‍ഷ് (77) എന്നിവരാണ് ലിസ്റ്റിലെ മറ്റു ബൗളര്‍മാര്‍.

Also Read: യുവിയെ അക്തര്‍ നിലത്തുനിര്‍ത്തിയില്ല! ഞാന്‍ ഭയന്നുപോയി, സംഭവം വെളിപ്പെടുത്തി ഭാജി

ഇന്ത്യ 109ന് പുറത്ത്

ഇന്ത്യ 109ന് പുറത്ത്

സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച ഇന്‍ഡോറിലെ പിച്ചില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ വെറും 109 റണ്‍സിനു ഓള്‍ഔട്ടായിരിക്കുകയാണ്. ഇന്ത്യന്‍ നിരയില്‍ ചുരുക്കം ചിലരൊഴികെ മറ്റുള്ളവരെല്ലാം റണ്‍സ് നേടാന്‍ ശരിക്കും പാടുപെട്ടു. 25 റണ്‍സ് പോലും ഒരാള്‍ക്കും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

22 റണ്‍സെടുത്ത വിരാട് കോലിയാണ് ടോപ്‌സ്‌കോററര്‍. 20ന് മുകളില്‍ നേടിയ മറ്റൊരാള്‍ പരമ്പരയിലെ ആദ്യ മല്‍രസരം കളിച്ച ശുഭമന്‍ ഗില്ലാണ് (21). കെഎസ് ഭരത് (17), ഉമേഷ് യാദവ് (17), നായകന്‍ രോഹിത് ശര്‍മ (12), അക്ഷര്‍ പട്ടേല്‍ (12*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ചേതേശ്വര്‍ പുജാര ഒരു റണ്‍സിനും ശ്രേയസ് അയ്യര്‍ പൂജ്യത്തിനും മടങ്ങി. കരിയറിലെ ആദ്യ ഫൈഫര്‍ തികച്ച സ്പിന്നര്‍ മാത്യു ക്യുനെമാനാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നു വിക്കറ്റുകളുമായി നതാന്‍ ലയണ്‍ മികച്ച പിന്തുണയുമേകി.

Story first published: Wednesday, March 1, 2023, 13:35 [IST]
Other articles published on Mar 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+