
അനായാസം ഓസീസ്
തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ മാത്രമേ ഇന്ത്യക്കു ഈ മല്‍സരത്തില്‍ നേരിയ വിജയസാധ്യത ഉണ്ടായിരുന്നുള്ളൂ. പക്ഷെ മിച്ചെല്‍ മാര്‍ഷ് വീണ്ടും വെടിക്കെട്ടിനു തിരികൊളുത്തിയതോടെ കളി കൈവിട്ടുപോയി.
വെറും 36 ഓവറില്‍ ആറു വീതം ഫോറും സിക്‌സറുമടക്കം മാര്‍ഷ് വാരിക്കൂട്ടിയത് 66 റണ്‍സാണ്. ട്രാവിസ് ഹെഡ് 51 റണ്‍സോടെ മികച്ച പിന്തുണയേകി. 30 ബോള്‍ നേരിട്ട ഹെഡ് 10 ഫോറടിച്ചു.
ഓപ്പണിങ് വിക്കറ്റില്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങിനെ യാതൊരു കൂസലുമില്ലാതെയാണ് നേരിട്ടത്. ഫിഫ്റ്റിയിലത്താന്‍ 28 ബോളുകള്‍ മാത്രമേ മാര്‍ഷിനു വേണ്ടിവന്നുള്ളൂ.
Also Read: IPL: ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാര്‍, അവരുടെ കന്നി വിക്കറ്റ് ആരുടേത്? അറിയാം

തകര്‍ന്നടിഞ്ഞ് ഇന്ത്യ
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെ ദയനീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ലോകകപ്പ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ഈ പ്രകടനം തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നതാണ്.
വെറും 26 ഓവറില്‍ 117 റണ്‍സിന് ഇന്ത്യ കൂടാരം കയറുകയായിരുന്നു. വിരാട് കോലി (31), അക്ഷര്‍ പട്ടേല്‍ (29*) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ നാണക്കേട് നേരിടുമായിരുന്നു.
രവീന്ദ്ര ജഡേജ (16), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
ശുഭ്മന്‍ ഗില്‍ (0), സൂര്യകുമാര്‍ യാദവ് (0), കെഎല്‍ രാഹുല്‍ (9), ഹാര്‍ദിക് പാണ്ഡ്യ (1), കുല്‍ദീപ് യാദവ് (4), മുഹമ്മദ് ഷമി (0), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
കരിയറിലെ ഒമ്പതാം അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ അന്തകനായത്. എട്ടോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 53 റണ്‍സിനാണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്.
ഷോണ്‍ ആബട്ട് മൂന്നു വിക്കറ്റുകളും നതാന്‍ എല്ലിസ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

മാറ്റങ്ങളുമായി ഇരുടീമും
ടോസിനു ശേഷം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്.
നായകസ്ഥാനത്തേക്കു രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനു സ്ഥാനം നഷ്ടമായി. ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം അക്ഷര്‍ പട്ടേലും ടീമിലേക്കു വരികയും ചെയ്തു.
മറുഭാഗത്തു ഓസീസ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഇംഗ്ലിസ് എന്നിവര്‍ക്കു പകരം മാര്‍നസ് ലബ്യുഷെന്‍, അലെക്‌സ് ക്യാരി എന്നിവരും കളിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷോണ്‍ ആബട്ട്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.


Click it and Unblock the Notifications












