Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്‍ഡോറില്‍ ഇന്ത്യ കാണിച്ചത് രണ്ട് പിഴവുകള്‍! ഒരു മാസ്റ്റര്‍ സ്‌ട്രോക്ക്, അറിയാം

rohit - jadeja

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലെയും അനായാസ വിജയങ്ങള്‍ക്കു ശേഷം മൂന്നാമങ്കത്തില്‍ പരാജയ ഭീതിയിലാണ് ടീം ഇന്ത്യ. രണ്ടാംദിനം കളി വഴുതിപ്പോയാല്‍ രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുന്നത് തോല്‍വിയാണ്. ഇങ്ങനെയൊരു അവസ്ഥയെ നേരിടേണ്ടി വന്നതില്‍ ഇന്ത്യക്കു സ്വയം പഴിക്കുകയല്ലാത മറ്റൊന്നും ചെയ്യാനില്ല.

കാരണം അത്ര മാത്രം ദയനീയമായിരുന്നു ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം. അവിശ്വസനീയമാം വിധം ബോള്‍ ടേണ്‍ ചെയ്ത പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കാതെ അലക്ഷ്യമായി ബാറ്റ് ചെയ്താണ് പലരും വിക്കറ്റ് വലിച്ചെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കു മുന്‍തൂക്കമുള്ള പിച്ചില്‍ ടോസ് ലഭിച്ചിട്ടും അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല. ഇത്തരം പിച്ചില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു ഓസീസ് ഇന്ത്യക്കു ആദ്യദിനം കാണിച്ചുതരികയും ചെയ്തു.

ഓസീസിന്റെ ലീഡ് 150ന് മുകളില്‍ പോവുകയാണെങ്കില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു മങ്ങലല്‍േക്കും. രണ്ടാമിന്നിങ്‌സില്‍ അത്രയും വലിയൊരു ടോട്ടല്‍ നേടാനായാല്‍ മാത്രമേ പിന്നീട് ഇന്ത്യക്കു സാധ്യതയുള്ളൂ. നിലവില്‍ ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസ് 47 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കൈക്കലാക്കിക്കഴിഞ്ഞു. ആദ്യദിനം ഇന്ത്യ വരുത്തിയ രണ്ടു പിഴവുകളും ഒരു മാസ്റ്റര്‍ സ്‌ട്രോക്കും എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആദ്യ പിഴവ്

ആദ്യ പിഴവ്

ഇന്ത്യ വരുത്തിയ ആദ്യത്തെ പിഴവ് ബാറ്റിങിലായിരുന്നു. നാഗ്പൂര്‍, ഡല്‍ഹി എന്നീവിടങ്ങളില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലെ പിച്ചുകളേക്കാള്‍ ടേണ്‍ ഇന്‍ഡോറില്‍ കാണാന്‍ സാധിച്ചു. പക്ഷെ ഈ പിച്ചിനു അനുയോജ്യമായി ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചില്ല. ക്രീസില്‍ കുറച്ചു സമയം ചെലവഴിച്ച ശേഷം ഷോട്ടുകള്‍ കളിക്കുകയായിരുന്നു ആവശ്യം. പക്ഷെ വിരാട് കോലിയടക്കം ചുരുക്കം ചിലര്‍ മാത്രമേ ഇതിനു ശ്രമിച്ചുള്ളൂ.

സ്പിന്നര്‍ മാത്യ ക്യുനെമാനെതിരേ ക്രീസിനു വെളിയിലേക്കിറങ്ങി ഷോട്ടിനു മുതിര്‍ന്നാണ് നായകന്‍ രോഹിത് ശര്‍മ സ്റ്റംപ് ചെയ്യപ്പെട്ടത്. പിന്നീടെത്തിയ ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം അലക്ഷ്യമായ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. ഓഫ്‌സൈഡിലേക്കു ഷോട്ടുകള്‍ക്കു മുതിര്‍ന്നാണ് മൂന്നു പേരും മടങ്ങിയത്.

മറുഭാഗത്തു ഓസ്‌ട്രേലിയ ഇന്ത്യയേക്കാള്‍ നന്നായി ബാറ്റ് ചെയ്തു. മാത്രമല്ല ഇന്ത്യന്‍ ബാറ്റര്‍മാരെ വെളളം കുടിപ്പിച്ചതു പോലെ ഓസീസ് ബാറ്റര്‍മാരെ പിച്ച് കുഴക്കിയതുമില്ല. കുറേക്കൂടി ഈസിയായിട്ടാണ് അവരുടെ താരങ്ങള്‍ ബാറ്റ് ചെയ്തത്. പിച്ചിന്റെ സ്വഭാവം ഉള്‍ക്കൊണ്ട് കൂടുതല്‍ സ്വയം അപ്ലൈ ചെയ്ത് കളിച്ചതാണ് ഇതിനു കാരണം.

Also Read: IND vs AUS: രോഹിത്തിന് നാണക്കേട്! ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍, അറിയാം

രണ്ടാമത്തെ പിഴവ്

രണ്ടാമത്തെ പിഴവ്

ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ രണ്ടാമത്തെ പിഴവ് റിവ്യു എടുക്കുന്ന കാര്യത്തിലായിരുന്നു. ഇന്ത്യയുടെ ഡിആര്‍എസ് കോളുകളെ ദയനീയമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. രണ്ടു റിവ്യുകള്‍ നഷ്ടപ്പെടാന്‍ കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ റിവ്യു വിളിക്കാന്‍ പ്രലോഭിപ്പിച്ചത് അദ്ദേഹമായിരുന്നു. അനുവദിക്കപ്പെട്ട മൂന്നു റിവ്യുകളും ഇന്ത്യ വെറും 54 ഓവറിനുള്ളില്‍ തന്നെ നഷ്ടപ്പെടുത്തി.

ട്രാവിസ് ഹെഡിനെതിരേ ജഡേജയുടെ അപ്പീല്‍ അംപയര്‍ ജോയല്‍ വില്‍സണ്‍ തള്ളിയിരുന്നു. ഇതിനെതിരേ ഇന്ത്യയുടെ റിവ്യു പരാജയപ്പെട്ടു. ബൗളര്‍ ജഡേജയായിരുന്നു. അതിനു ശേഷം ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്കെതിരായ നോട്ടൗട്ട് തീരുമാനങ്ങളെയും ഇന്ത്യ ചോദ്യം ചെയ്തു. അതും ഇന്ത്യക്കെതിരേയാണ് തേര്‍ഡ് അംപയറുടെ വിധി വന്നത്.

ഇതിനിടെ ആര്‍ അശ്വിന്റെ ബൗളിങില്‍ മാര്‍നസ് ലബ്യുഷെയ്‌ന്റെ വിക്കറ്റ് ലഭിക്കേണ്ടിയിരുന്ന റിവ്യു ഇന്ത്യ എടുത്തതുമില്ല. ജഡേജയുടെ രണ്ടു റിവ്യുകള്‍ നഷ്ടമായതിനാല്‍ രോഹിത് അശ്വിന്റെ ഓവറില്‍ റിവ്യു എടുക്കാന്‍ മടിക്കുകയായിരുന്നു. ജീവന്‍ തിരിച്ചുകിടിയ ലബ്യുഷെയ്ന്‍ പിന്നീട് ഖവാജയ്‌ക്കെതിരേ മികച്ച കൂട്ടുകെട്ടുമായി ടീമിനെ 100 കടത്തുകയും ചെയ്തു.

Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

മാസ്റ്റര്‍ സ്‌ട്രോക്ക്

മാസ്റ്റര്‍ സ്‌ട്രോക്ക്

ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഒരേയൊരു മാസ്റ്റര്‍ സ്‌ട്രോക്ക് ടീം സെലക്ഷന്റെ കാര്യത്തിലാണ്. ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിനു ജയിച്ച ടെസ്റ്റിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളിച്ചത്.

ദയനീയ ഫോമിലുള്ള മുന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പുറത്താക്കാന്‍ ഇന്ത്യ ഒടുവില്‍ ധൈര്യം കാണിച്ചു. പകരം മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്‍ ടീമിലേക്കു വരികയും ചെയ്തു. പേസര്‍ മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം ഉമേഷ് യാദവിനെയും കളിപ്പിച്ചു.

വളരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത ഗില്‍ 21 റണ്‍സുമായി ഇന്ത്യയുടെ രണ്ടാമത്തെ ടോപ്‌സ്‌കോററായിരുന്നു. പത്താം നമ്പറില്‍ കളിച്ച ഉമേഷ് വിലപ്പെട്ട 17 റണ്‍സും ടീം സ്‌കോറിലേക്കു സംഭാവന ചെയ്തു. ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകുമെന്നതിനാലാണ് ജോലിഭാരം കുറയ്ക്കുന്നതിനായി ഷമിക്കു ഇന്ത്യ വിശ്രമം നല്‍കിയത്. ടീമില്‍ ഇന്ത്യ വരുത്തിയ രണ്ടു മാറ്റങ്ങളും തീര്‍ച്ചയായും പ്രശംസിക്കപ്പെടേണ്ടതാണ്.

Story first published: Thursday, March 2, 2023, 7:22 [IST]
Other articles published on Mar 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+