IND vs AUS: മൂന്നാമങ്കത്തില്‍ കോലിയെ കാത്ത് മൂന്ന് റെക്കോര്‍ഡുകള്‍, ഏതൊക്കെ നേടും?

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനു ബുധനാഴ്ച ഇന്‍ഡോറില്‍ തുടക്കമാവുകയാണ്. പ്രധാനമായും രണ്ടു ലക്ഷ്യവുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ഈ മല്‍സരത്തില്‍ ഇറങ്ങുക. ആദ്യത്തേത് പരമ്പര വിജയമാണ്, രണ്ടാമത്തേത് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ടിക്കറ്റും.
ആദ്യ രണ്ടു ടെസ്റ്റുകളിലും ഏകപക്ഷീയ വിജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യ 2-0ന് പരമ്പരയില്‍ മുന്നിലാണ്. മൂന്നാമങ്കത്തില്‍ ജയിക്കാനായാല്‍ പരമ്പരയില്‍ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്കു കഴിയും. പരമ്പര നേടിയാല്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യ അര്‍ഹത നേടും.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലി അത്ര മികച്ച ഫോമിലല്ല മൂന്നാം ടെസ്റ്റിലിറങ്ങുക. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാനായിട്ടില്ല. മൂന്നാം ടെസ്റ്റില്‍ ഈ ക്ഷീണം തീര്‍ക്കാനായിരിക്കും കോലിയുടെ ശ്രമം. മൂന്നാം ടെസ്റ്റില്‍ മൂന്നു പ്രധാനപ്പെട്ട റെക്കോര്‍ഡുകളും അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

നാട്ടില്‍ 4000 റണ്‍സ്
ടെസ്റ്റ് ക്രിക്കറ്റില്‍ നാട്ടില്‍ 4000 റണ്‍സെന്ന റെക്കോര്‍ഡാണ് ഇവയില്‍ ആദ്യത്തേത്. വിരാട് കോലി കരിയറില്‍ ആകെ കളിച്ചത് 106 ടെസ്റ്റുകളാണ്. ഇവയില്‍ 48ഉം നാട്ടില്‍ തന്നെയായിരുന്നു. ഇവയില്‍ നിന്നും 74 ഇന്നിങ്‌സുകളിലായി 59.5 ശരാശരിയില്‍ കോലി സ്‌കോര്‍ ചെയ്തിരിക്കുന്നത് 3923 റണ്‍സാണ്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 77 റണ്‍സെടുത്താല്‍ അദ്ദേഹം 4000 റണ്‍സ് പൂര്‍ത്തിയാക്കാം. നിലവില്‍ ഇന്ത്യയുടെ നാലു പേര്‍ മാത്രമേ നാട്ടില്‍ 4000ത്തിന് മുകളില്‍ നേടിയിട്ടുള്ളൂ.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (7216), രാഹുല്‍ ദ്രാവിഡ് (5598), സുനില്‍ ഗവാസ്‌കര്‍ (5067), വീരേന്ദര്‍ സെവാഗ് (4656) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലുള്ളത്.
Also Read: രണ്ടു ലോകകപ്പ് നേട്ടം, സഞ്ജുവിനേക്കാള്‍ മുമ്പ് കേരളത്തിന്റെ അഭിമാനമായ ശ്രീ- ആസ്തിയറിയാം

കൂടുതല്‍ വിജയം
ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ വിജയങ്ങളില്‍ പങ്കാളിയായ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായി വിരാട് കോലി മാറും. നിലവില്‍ 42 വിജയങ്ങളില്‍ പങ്കാളിയായ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.
41 വിജയങ്ങളുമായി കോലി തൊട്ടു താഴെയുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (39), രോഹിത് ശര്‍മ (37) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഓസീസിനെതിരേ 88 മല്‍സരങ്ങളിലാണ് കോലി കളിച്ചിട്ടുള്ളത്. ഇതില്‍ 41 എണ്ണത്തില്‍ ടീമിനൊപ്പം വിജയം ആഘോഷിക്കാനും സാധിച്ചു.
Also Read: 2022നു ശേഷം കോലി ക്ലിക്കായത് ഒരിന്നിങ്‌സില്‍ മാത്രം! ബാക്കിയെല്ലാം ഫ്‌ളോപ്പ്, അറിയാം

ജയസൂര്യയെ പിന്നിലാക്കാം
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയുടെ റെക്കോര്‍ഡും വിരാട് കോലിക്കു ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റില്‍ തകര്‍ക്കാന്‍ കഴിയും.
2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കോലിയുടെ ഇതുവരെയുള്ള സമ്പാദ്യം 25,012 റണ്‍സാണ്. ഇതില്‍ 2482 റണ്‍സ് ബൗണ്ടറികളിലൂടെയായിരുന്നു. ക്രിക്കറ്റിന്റെ ചരിത്ത്രില്‍ ഏറ്റവുമധികം ഫോറുകളടിച്ച എട്ടാമത്തെ താരം കൂടിയാണ് കോലി.
മൂന്നാം ടെസ്റ്റില്‍ അഞ്ചു ഫോറുകള്‍ നേടാനായാല്‍ ജയസൂര്യയെ പിന്തള്ളി അദ്ദേഹത്തിനു ഏഴാംസ്ഥാനത്തേക്കു കയറാം. നിലവില്‍2 2486 ഫോറുകളോടെയാണ് കോലിക്കു മുകളില്‍ ജയസൂര്യ നില്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications