For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നാലാം ടെസ്റ്റും ഇന്ത്യ പൊട്ടും! ഓസീസ് ജയം തുടരും- കാരണങ്ങള്‍ ഇതാ

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയെ ഒമ്പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പരമ്പര വിജയിയെ തീരുമാനിക്കുന്ന നാലാമത്തെയും അവസാനത്തെയും മത്സരം അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് മുന്നിലെത്തിയ ഇന്ത്യക്ക് മൂന്നാം ടെസ്റ്റില്‍ കാലിടറി.

ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ഓസീസിനായി. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തകര്‍ത്തത്. സന്ദര്‍ശകരെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമായിരുന്നു ഇതെന്ന് പറയാം.

നാലാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് പരമ്പര നേടാം. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സീറ്റ് നേടാന്‍ ഇന്ത്യക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ ഇന്ത്യ നാലാം ടെസ്റ്റിലും തോല്‍ക്കാനാണ് സാധ്യതയെന്ന് പറയാം. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സ്മിത്തിന് കീഴില്‍ ഓസീസ് ശക്തര്‍

സ്മിത്തിന് കീഴില്‍ ഓസീസ് ശക്തര്‍

പാറ്റ് കമ്മിന്‍സ് ഇന്ത്യയില്‍ ടീമിനെ നയിച്ച് വലിയ പരിചയമില്ലാത്ത നായകനാണ്. എന്നാല്‍ സ്റ്റീവ് സ്മിത്ത് കളിച്ചും നയിച്ചും വലിയ അനുഭവസമ്പത്തുള്ള താരവും. മൂന്നാം ടെസ്റ്റില്‍ കമ്മിന്‍സിന്റെ അഭാവത്തില്‍ സ്മിത്തിന് നായകസ്ഥാനം ലഭിച്ചതോടെ ഓസീസിന്റെ തലവര മാറി.

കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇപ്പോള്‍ ഓസീസിന് സാധിക്കുന്നു. പോസിറ്റീവ് ക്രിക്കറ്റ് കളിച്ച് ഓസീസ് നേട്ടമുണ്ടാക്കുന്നതാണ് ഇന്‍ഡോറില്‍ കണ്ടത്. ജയം നേടിയതോടെ ആത്മവിശ്വാസം ഇരട്ടിച്ച ഓസീസ് നാലാം ടെസ്റ്റില്‍ കൂടുതല്‍ കരുത്തോടെയാവും എത്തുക.

ഓസീസ് സ്പിന്നര്‍മാര്‍ ഫോമിലേക്കെത്തിയതും ടീമിന്റെ വിജയ സാധ്യത ഉയര്‍ത്തുന്നു. സീനിയര്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ ഇന്‍ഡോറില്‍ അതി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മര്‍ഫിയും കോനെമാനുമെല്ലാം മികച്ച പിന്തുണ നല്‍കുന്നു. ഇത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ഫോം

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ഫോം

അഹമ്മദാബാദിലും ഇന്ത്യ ബാറ്റിങ് നിരയില്‍ വലിയ മാറ്റം വരുത്തിയേക്കില്ല. കെ എസ് ഭരത്തിനെ പുറത്തിരുത്തി ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ മാറ്റം വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്ന് കരുതാനാവില്ല.

ഇന്ത്യയുടെ ടോപ് ഓഡറിലേക്ക് വരുമ്പോള്‍ ഫോമിലുള്ള ആരുമില്ലെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മ അല്‍പ്പം പോസിറ്റീവായി കളിക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ല. ഷോട്ട് സെലക്ഷനില്‍ പാളിച്ച പറ്റുന്നു. കെ എല്‍ രാഹുല്‍ മാറി ശുബ്മാന്‍ ഗില്ലെത്തിയിട്ടും വലിയ മാറ്റമുണ്ടായിട്ടില്ല.

വിരാട് കോലി മൂന്ന് വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടില്ല. അതുകൊണ്ട് തന്നെ വലിയൊരു പ്രകടനം പ്രതീക്ഷിക്കാനാവില്ല. ഇന്‍ഡോറില്‍ ചേതേശ്വര്‍ പുജാര പൊരുതിയെങ്കിലും സ്ഥിരത പ്രശ്‌നം. മധ്യനിര സ്‌കൂള്‍ വിട്ട പോലെയാണ് ഗ്യാലറിയിലേക്ക് മടങ്ങുന്നത്.

ശ്രേയസ് അയ്യര്‍, കെ എസ് ഭരത് എന്നിവര്‍ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തി. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ബാറ്റിങ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയെ രക്ഷിക്കാന്‍ അത് മതിയാകുമെന്ന് കരുതാനാവില്ല.

Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

മാനസികമായി ഓസീസിന് മുന്‍തൂക്കം

മാനസികമായി ഓസീസിന് മുന്‍തൂക്കം

ഇന്‍ഡോറിലെ തോല്‍വി ഇന്ത്യയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യ ഇപ്പോഴും സ്പിന്നര്‍മാരില്‍ നിന്ന് മാത്രം അത്ഭുതം പ്രതീക്ഷിക്കുന്നു. ബാറ്റിങ് നിര മെച്ചപ്പെടാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് പറയാം.

കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പ്ലേയിങ് 11ലേക്കുള്ള മടങ്ങിവരവും ഓസീസ് ടീമിനുള്ളിലെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മാനസികമായി ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം.

ഇന്ത്യക്ക് പല കാര്യത്തിലും ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ചൊരു പ്രകടനം കാഴ്ചവെക്കാത്ത പക്ഷം അഹമ്മദാബാദിലും ടീം തോല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ സ്പിന്നിന് സര്‍വാധിപത്യം നല്‍കുന്ന പിച്ച് അഹമ്മദാബാദില്‍ ഒരുക്കില്ലെന്നുറപ്പ്.

Story first published: Saturday, March 4, 2023, 18:34 [IST]
Other articles published on Mar 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+