Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS ODI: ജയിച്ചെങ്കിലും ഇന്ത്യ ആശങ്കപ്പെടണം, വരുത്തിയത് മൂന്ന് പിഴവ്! അറിയാം

1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ബൗളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ ഇന്ത്യ വിറച്ചാണ് ജയിച്ചതെന്ന് പറയാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 35.4 ഓവറില്‍ 188 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 39.5 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്.

കെ എല്‍ രാഹുലിന്റെയും (75*) രവീന്ദ്ര ജഡേജയുടെയും (45) ബാറ്റിങ് പ്രകടനങ്ങളാണ് ഇന്ത്യക്ക് ആവേശ ജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ സൃഷ്ടിച്ച 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.

ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ജയം നേടിയെങ്കിലും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങള്‍ മുംബൈയില്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യ ആവര്‍ത്തിക്കാന്‍ പാടില്ലാത്ത മൂന്ന് പിഴവുകളെന്ന് തന്നെ പറയാം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ടോപ് ഓഡറിന്റെ ബാറ്റിങ് തകര്‍ച്ച

ടോപ് ഓഡറിന്റെ ബാറ്റിങ് തകര്‍ച്ച

ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നത് ടോപ് ഓഡറിന്റെ ബാറ്റിങ് തകര്‍ച്ചയാണ്. ഓസ്‌ട്രേലിയയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ടോപ് ഓഡര്‍ ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. ഇഷാന്‍ കിഷന്‍ (3), വിരാട് കോലി (4), സൂര്യകുമാര്‍ യാദവ് (0) എന്നിവരെല്ലാം വന്നതുപോലെ പുറത്തായി. ശുബ്മാന്‍ ഗില്‍ (20) അല്‍പ്പനേരം പിടിച്ചുനിന്ന ശേഷമാണ് പുറത്തായത്.

39 റണ്‍സിനിടെ ഇന്ത്യക്ക് നാല് മുന്‍നിര വിക്കറ്റാണ് നഷ്ടമായത്. ഇത് ഒരിക്കലും നല്ല സൂചനയല്ല. ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കെ ആതിഥേയരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതിലും മികച്ച പ്രകടനം തന്നെ. സ്വിങ് ചെയ്യുന്ന പിച്ചില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാലിടറുന്നു.

മുംബൈയിലേത് ബാറ്റിങ് പിച്ചാണെന്നിരിക്കെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ശരാശരി നിലവാരം പോലും കാട്ടിയില്ലെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യ രണ്ടാം മത്സരത്തിന് മുമ്പ് ഏറ്റവും ശ്രദ്ധിക്കേണ്ടത് ബാറ്റിങ് നിരയുടെ പ്രകടനമാണ്.

Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

വിക്കറ്റ് വലിച്ചെറിഞ്ഞ് ഹര്‍ദിക്

വിക്കറ്റ് വലിച്ചെറിഞ്ഞ് ഹര്‍ദിക്

ആദ്യ മത്സരത്തില്‍ നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് പറയാം. എന്നാല്‍ ബാറ്റിങ്ങിനെത്തിയപ്പോള്‍ ഹര്‍ദിക്കിന് നായകനെന്ന നിലയില്‍ ഉത്തരവാദിത്തം നിറവേറ്റാനായില്ല. നിര്‍ണ്ണായക ഘട്ടത്തിലാണ് ഹര്‍ദിക് ബാറ്റ് ചെയ്യാനിറങ്ങുന്നത്. 31 പന്തില്‍ 25 റണ്‍സാണ് ഹര്‍ദിക് നേടിയത്.

താരത്തിന്റെ പുറത്താകലാണ് നിരാശയുണ്ടാക്കിയത്. വിക്കറ്റ് കാത്ത് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കേണ്ട സമയത്ത് വലിയ ഷോട്ടിന് ശ്രമിച്ചാണ് ഹര്‍ദിക് വിക്കറ്റ് വലിച്ചെറിഞ്ഞത്. മാര്‍ക്കസ് സ്‌റ്റോയിണിസ് ഷോര്‍ട്ട് ബോളെറിഞ്ഞ് ഹര്‍ദിക്കിനെ പ്രകോപിപ്പിച്ചപ്പോള്‍ കൃത്യമായി ഈ കുരുക്കില്‍ താരം വീണു. 3 ഫോറും 1 സിക്‌സും പറത്തിയ ഹര്‍ദിക്കിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഷോട്ട് സെലക്ഷന്‍ പാളി.

രവീന്ദ്ര ജഡേജക്ക് മികവ് കാട്ടാന്‍ സാധിച്ചത് ഇന്ത്യയുടെ ഭാഗ്യമായി. അല്ലാത്ത പക്ഷം വലിയ തോല്‍വിയിലേക്ക് ഇന്ത്യ എത്താന്‍ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ഷോട്ട് സെലക്ഷന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ച

പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ച

ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പിലും പാളിച്ച സംഭവിച്ചുവെന്ന് പറയാം. ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിന്റെ യാതൊരു സൂചനകളും ഇന്ത്യയുടെ പ്രകടനത്തില്‍ കണ്ടില്ല. നാലാം നമ്പറില്‍ ആരെന്നതില്‍ ഇപ്പോഴും കൃത്യമായ ധാരണയില്ല. ഇന്ത്യ പരിഗണിക്കുന്ന സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്നു.

ഇഷാന്‍ കിഷനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നതും മണ്ടന്‍ തീരുമാനം. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ ഇഷാനായിട്ടില്ല. ഇന്ത്യന്‍ ടീമിലെ ശര്‍ദുല്‍ ഠാക്കൂറിന്റെ റോളെന്തെന്നതും പ്രധാന ചോദ്യം.

ഇന്ത്യയുടെ പ്ലേയിങ് 11 പിഴവുകള്‍ നികത്തിയുള്ള മാറ്റം കൊണ്ടുവരേണ്ടതായുണ്ട്. ഇതിന് തയ്യാറാവാത്ത പക്ഷം രണ്ടാം മത്സരവും മൂന്നാം മത്സരവും ഇന്ത്യക്ക് കൂടുതല്‍ കടുപ്പമായി മാറാന്‍ സാധ്യതകളേറെയാണ്.

Story first published: Saturday, March 18, 2023, 8:09 [IST]
Other articles published on Mar 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+