IND vs AUS: രണ്ടാംദിനം ഇന്ത്യ ഹാപ്പി, പക്ഷെ ടീമിനെ കുഴക്കി മൂന്ന് വമ്പന്‍ ചോദ്യങ്ങള്‍!

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനവും ആധിപത്യം നിലനിര്‍ത്തി അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്. ഇനി ഓസീസിനു ഒരു തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. മൂന്നു ദിവസങ്ങള്‍ കൂടി ഇനി മല്‍സരം ബാക്കിയുണ്ടെങ്കിലും ഒരു ദിവസം മുമ്പ് തന്നെ കളി തീരാനുള്ള സാധ്യ തള്ളാന്‍ കഴിയില്ല.
ഒന്നാമിന്നിങ്‌സില്‍ 144 റണ്‍സിന്റെ മികച്ച ലീഡ് ഇന്ത്യ കൈക്കലാക്കിക്കഴിഞ്ഞു. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ മൂന്നാംദിനം ആദ്യ സെഷനില്‍ തന്നെ ലീഡ് 200 കടത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. അതില്‍ വിജയിച്ചാല്‍ ഓസ്‌ട്രേലിയയുടെ തോല്‍വി ഏറെക്കുറെ ഉറപ്പാവുകയും ചെയ്യും.
ആറു വിക്കറ്റുകളാണ് രണ്ടാംദിനം ഇന്ത്യക്കു നഷ്ടമായത്. കെഎല്‍ രാഹുല്‍ ആദ്യദിനം തന്നെ പുറത്തായിരുന്നു. രണ്ടാം ദിനം ഇന്ത്യയെ മികച്ച ലീഡിലെത്താന്‍ സഹായിച്ചത് മൂന്നു പേരാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും അപരാജിത ഫിഫ്റ്റികളുമായി മികച്ച പിന്തുണയും നല്‍കി. രണ്ടാംദിനത്തിലെ കളിക്കു ശേഷം മൂന്നു വലിയ ചോദ്യങ്ങളാണ് ഇന്ത്യക്കു മുന്നില്‍ ഉയര്‍ന്നിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്നറിയാം.

ജഡേജ മുന്‍നിരയിലേക്കു വരണോ?
രോഹിത് ശര്‍മയൊഴികെയുള്ള ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ നിറം മങ്ങിയ പിച്ചില്‍ തകര്‍പ്പന്‍ ബാറ്റിങായിരുന്നു രവീന്ദ്ര ജഡേജ പുറത്തെടുത്തത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാറ്ററെന്ന നിലയില്‍ മികച്ച സംഭാവനകളാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരിക്കല്‍ക്കൂടി ഈ ടെസ്റ്റിലും മാച്ച് വിന്നിങ് പ്രകടനമാണ് ജഡ്ഡു കാഴ്ചവച്ചത്.
ആര്‍ അശ്വിനെ നൈറ്റ് വാച്ച്മാനായി ഇറക്കിയതിനാല്‍ ഏഴാം നമ്പറിലാണ് ജഡേജ ബാറ്റ് ചെയ്യാനെത്തിയത്. ക്യാപ്റ്റന്‍ രോഹിത്തിനൊപ്പവും പിന്നീട് അക്ഷര്‍ പട്ടേലിനൊപ്പവും രണ്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളില്‍ അദ്ദേഹം പങ്കാളിയാവുകയും ചെയ്തു.
നാട്ടില്‍ അഞ്ചാം നമ്പറാണ് ടെസ്റ്റില്‍ ജഡജയ്ക്കു കൂടുതല്‍ യോജിച്ച ബാറ്റിങ് പൊസിഷന്‍. സൂര്യകുമാര്‍ യാദവിനെ അദ്ദേഹത്തിനു താഴെ ഇറക്കാമായിരുന്നു. കാരണം അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് സൂര്യ. വളരെ മികച്ച ആത്മവിശ്വാസത്തില്‍ കളിക്കുന്ന ജഡേജയെ ഇനിയുള്ള ഇന്നിങ്‌സുളില്‍ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യണമോയെന്നതാണ് പ്രധാന ചോദ്യം.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ഗില്ലിനു പകരം എന്തിന് സൂര്യ?
മിന്നുന്ന ഫോമിലുളള ശുഭ്മന്‍ ഗില്ലിനെ പുറത്തിരുത്തി ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ കളിപ്പിക്കണമോയെന്നതാണ് അടുത്ത ചോദ്യം. റെഡ് ബോള്‍ ക്രിക്കറ്റില്‍ സൂര്യ എവിടെയാണ് നില്‍ക്കുന്നതെന്നു രണ്ടാംദിനം കാണിച്ചുതന്നു. നേരിട്ട ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് തുടങ്ങിയതെങ്കിലും ടെസ്റ്റില്‍ വിജയിക്കാനുള്ള മിടുക്കോ, ക്ഷമയോ അദ്ദേഹത്തിനു ഇല്ലെന്ന സൂചനയാണ് ഇന്നിങ്‌സ് നല്‍കുന്നത്.
സ്പിന്നര്‍ നതാന്‍ ലിയോണിനെതിരേ അശ്രദ്ധമായി ഡ്രൈവിനു മുതിര്‍ന്ന സൂര്യ ബൗള്‍ഡായാണ് ക്രീസ് വിട്ടത്. സ്പിന്നിനെതിരേ നന്നായി പ്രതിരോധിക്കാന്‍ അറിയുന്ന അദ്ദേഹം ഒരിക്കലും കളിക്കാന്‍ പാടില്ലാത്ത ഷോട്ടായിരുന്നു അത്.
ടെസ്റ്റില്‍ കളിക്കാന്‍ കൂടുതല്‍ ക്ഷമയും മികവുമുള്ള ഗില്ലിനെ അടുത്ത ടെസ്റ്റില്‍ ഇന്ത്യ തിരിച്ചു വിളിക്കണമോയെന്നാണ് അറിയാനുള്ളത്.
Also Read: ദ്രാവിഡിനോടു മുട്ടല്ലേ, ആരും താങ്ങില്ല! ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കാമെന്ന പ്രതീക്ഷ വേണ്ട

കോലി ടെസ്റ്റില്‍ എന്നു ഫോമാവും?
വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ വിരാട് കോലി ബാറ്റിങില്‍ തന്റെ മാജിക്കല്‍ ടച്ച് ഇതിനകം വീണ്ടെടുത്തു കഴിഞ്ഞെങ്കിലും ടെസ്റ്റില്‍ പഴയ ഫോം തന്നെ തുടരുകയാണ്. വളരെ ദൗര്‍ഭാഗ്യകരമായ രീതിയിലാണ് ഈ ടെസ്റ്റില്‍ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ഷോട്ട് കളിക്കാതെ വെറുതെ വിടാമായിരുന്ന ബോളില്‍ എഡ്ജായ കോലിയെ വിക്കറ്റ് കീപ്പര്‍ പിടികൂടുകയായിരുന്നു. ലെഗ് സ്റ്റംപിനും പുറത്തുകൂടെ പോയ ബോളിലായിരുന്നു അദ്ദേഹത്തിന്റെ സാഹസം.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലൂടെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കോലി തന്റെ പഴയ ഫോം തിരിച്ചുപിടിച്ചത്. പക്ഷെ ടെസ്റ്റിലേക്കു ഇതു കൊണ്ടുവരാന്‍ ഇപ്പോഴുമായട്ടില്ല. 2019നു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ യഥാര്‍ഥ ഫോം എന്നെങ്കിലും തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനാവുമോയെന്നതാണ് ചോദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications