
പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍
ഓസ്‌ട്രേലിയക്കെതിരേ വിവിധ ഫോര്‍മാറ്റുകളിലായി കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ വിരാട് കോലിക്കു കഴിഞ്ഞേക്കും. അവസാനമായി നടന്ന അഹമ്മദാബാദിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ 186 റണ്‍സെടുത്ത കോലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ഇതു ഒമ്പതാം തവണയയിരുന്നു ഓസീസിനെതിരേ അദ്ദേഹം പുരസ്‌കാരം ചൂടിയത്.
നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഒന്നിലെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ചായാല്‍ കൂടുതല്‍ തവണ പുരസ്‌കാരം നേടിയ രണ്ടാമത്തെ താരങ്ങളിലൊരാളായി കോലി മാറും. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം എന്നിവരാണ് 10 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുമായി രണ്ടാംസ്ഥാനം പങ്കിടുന്നത്.
ഓസീസിനെതിരേ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ചായത് ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 17 തവണ അദ്ദേഹം കളിയിലെ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Also Read: IPL: ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാര്‍, അവരുടെ കന്നി വിക്കറ്റ് ആരുടേത്? അറിയാം

കൂടുതല്‍ സെഞ്ച്വറികള്‍
ദിവസങ്ങള്‍ക്കുമുമ്പാണ് വിരാട് കോലി തന്റെ അന്താരാഷ്ട്ര കരിയറിലെ 75ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു അദ്ദേഹം തന്റെ 28ാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. കോലിയുടെ 75 സെഞ്ച്വറികളില്‍ 16 എണ്ണം ഓസ്‌ട്രേലിയക്കെതിരേയാണ്.
ഏകദിനത്തില്‍ എട്ടു സെഞ്ച്വറികളാണ് അദ്ദേഹം ഓസീസിനെതിരേ നേടിയിരിക്കുന്നത്. ഒരു സെഞ്ച്വറി കൂടി ഈ പരമ്പരയില്‍ കുറിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (9 സെഞ്ച്വറി) ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്കു കഴിയും.

ഏകദിനത്തില്‍ 13,000 റണ്‍സ്
ഏകദിനത്തില്‍ 13,000 റണ്‍സെന്ന നാഴികക്കല്ലും ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ വിരാട് കോലിയെ കാത്തിരിക്കുകയാണ്. നിലവില്‍ 262 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 12,809 റണ്‍സാണ്.
നടക്കാനിരിക്കുന്ന പരമ്പരയില മൂന്നു കളിയില്‍ നിന്നും 191 റണ്‍സെടുത്താല്‍ കോലി 13,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. ഈ നേട്ടം കുറിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെയും ലോകത്തിലെ അഞ്ചാമത്തെയും താരമായി അദ്ദേഹം മാറുകയും ചെയ്യും.
ഈ പരമ്പരയില്‍ 13,000 തികച്ചാല്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും കോലിക്കു സ്വന്തമാവും. നിലവില്‍ 321 ഇന്നിങ്‌സുകളില്‍ 13,000 നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ലോക റെക്കോര്‍ഡ്.


Click it and Unblock the Notifications
