Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടെസ്റ്റില്‍ ഇനി ഇവരില്ല! നാലാം ടെസ്റ്റിന് ശേഷം വിരമിച്ചേക്കും! മൂന്ന് ഇന്ത്യക്കാരിതാ

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. നാലാം ടെസ്റ്റില്‍ സമനിലയാക്കിയാല്‍ പരമ്പര നേടാനാവും.

എന്നാല്‍ ജയിച്ചാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ ജയം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന െൈമതാനമാണ് അഹമ്മദാബാദിലേത്.

അതുകൊണ്ട് തന്നെ കണക്കുകളുടെ ആത്മവിശ്വാസം ഇന്ത്യക്കൊപ്പമുണ്ടെന്ന് പറയാം. ഇന്ത്യ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണെങ്കിലും പല താരങ്ങളുടെയും പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ലെന്ന് പറയാം. പ്രധാനമായും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ കാര്യമാണ് എടുത്തു പറയേണ്ടത്.

പല പ്രമുഖ താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞുവെന്ന് പറയാം. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ചില ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യക്കാരെ അറിയാം.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെ ക്ലാസിക് താരമെന്ന വിശേഷണം നേടിയ താരമാണ് കെ എല്‍ രാഹുല്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്.

മൂന്ന് ഫോര്‍മാറ്റിലും സ്ഥിരത കാട്ടാനോ മികവ് കാട്ടാനോ ഇപ്പോള്‍ രാഹുലിന് സാധിക്കുന്നില്ല. നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി രാഹുലുണ്ടായിരുന്നു.

എന്നാല്‍ മോശം ഫോമിലായതോടെ മൂന്നാം ടെസ്റ്റില്‍ നിന്ന് രാഹുലിനെ ഇന്ത്യ മാറ്റിനിര്‍ത്തുകയും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. 2022-23 സീസണില്‍ 7 ഇന്നിങ്‌സില്‍ നിന്ന് 95 റണ്‍സ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. 13.57 ആണ് ശരാശരി. 23 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

നിലവിലെ സാഹചര്യത്തില്‍ മൂന്ന് ഫോര്‍മാറ്റിലും രാഹുലിന് മുന്നോട്ട് പോവുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ നിന്ന് വിരമിച്ച് പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ രാഹുല്‍ തീരുമാനിച്ചേക്കും. അങ്ങനെ വന്നാല്‍ ടെസ്റ്റിനോട് വിടപറയാന്‍ സാധ്യതയുണ്ട്.

Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡ് സ്വന്തമായുള്ള ബൗളറാണ് ജയദേവ് ഉനദ്ഘട്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ 10 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്. ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഉനദ്ഘട്ടിന് അവസരം നല്‍കി.

എന്നാല്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും ഉനദ്ഘട്ടിന് പ്ലേയിങ് 11 ഇടം ലഭിച്ചില്ല. നാലാം ടെസ്റ്റിലും ഇടം നേടാന്‍ സാധ്യത കുറവാണ്. ഈ പരമ്പരക്ക് ശേഷം ഉനദ്ഘട്ടിന് ഇന്ത്യ ടെസ്റ്റ് ടീമില്‍ ഇടം നല്‍കാന്‍ സാധ്യത കുറവാണെന്ന് പറയാം.

ഈ സാഹചര്യത്തില്‍ ജയദേവ് ഉനദ്ഘട്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഉനദ്ഘട്ടിന് ഇടമുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഇനിയൊരു അവസരം ലഭിക്കാത്തതിനാല്‍ത്തന്നെ അദ്ദേഹം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളാണ് മുഹമ്മദ് ഷമി. ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് ഷമിയെന്ന് പറയാം. നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് താരത്തിന് കൂടുതല്‍ അവസരം ലഭിക്കുന്നത്. പരിമിത ഓവറില്‍ ഷമിക്ക് നിലവില്‍ വലിയ അവസരമില്ല.

2022ല്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 13 വിക്കറ്റാണ് ഷമി നേടിയത്. 33കാരനായ ഷമി ഈ വര്‍ഷം 2 മത്സരത്തില്‍ നിന്ന് 7 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. പരിക്കും ഷമിയെ വേട്ടയാടുന്ന സാഹചര്യത്തില്‍ അദ്ദേഹം നിലവിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചേക്കും.

Story first published: Tuesday, March 7, 2023, 14:44 [IST]
Other articles published on Mar 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+