
ഇഷാന് പകരം രോഹിത് ശര്‍മ
ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ വഴിമാറിക്കൊടുക്കേണ്ടി വരും. ആദ്യ മത്സരത്തില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായത് ഇഷാനായിരുന്നു. എന്നാല്‍ വെറും മൂന്ന് റണ്‍സുമായി ഇഷാന്‍ പുറത്തായി.
ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തിന് ശേഷം ഒരു മത്സരത്തില്‍ പോലും മികവ് കാട്ടാന്‍ ഇഷാന് സാധിച്ചിട്ടില്ല. എന്നിട്ടും ഇന്ത്യ വീണ്ടും വീണ്ടും ഇഷാന് അവസരം നല്‍കുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്.
ശുബ്മാന്‍ ഗില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഓപ്പണറാണ്. അതുകൊണ്ട് തന്നെ ഗില്ലിന്റെ സ്ഥാനത്തിന് വലിയ മാറ്റമുണ്ടാവില്ല. എന്നാല്‍ ഇഷാന്‍ കിഷന്റെ സീറ്റ് തെറിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തവണത്തെ ഐപിഎല്ലിലും നിരാശപ്പെടുത്തിയാല്‍ ഇഷാന് തിരിച്ചുവരവ് കടുപ്പമായിരിക്കുമെന്ന് പറയാം.

ശര്‍ദുലിന് പകരം ഉമ്രാന്‍
ഇന്ത്യയുടെ പേസ് നിരയിലും ഒരു മാറ്റമുണ്ടാവാനാണ് സാധ്യത. ഇന്ത്യ മുഹമ്മദ് സിറാജിനും മുഹമ്മദ് ഷമിക്കുമൊപ്പം ആദ്യ മത്സരത്തില്‍ പേസ് നിരയിലേക്ക് പരിഗണിച്ചത് ശര്‍ദുല്‍ ഠാക്കൂറിനെയായിരുന്നു. എന്നാല്‍ പേസ് ഓള്‍റൗണ്ടര്‍ക്ക് ആദ്യ മത്സരത്തില്‍ കാര്യമായ റോളില്ലായിരുന്നുവെന്ന് പറയാം.
അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ സിറാജിനെ പുറത്തിരുത്തി അതിവേഗ പേസറായ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പരിഗണിച്ചേക്കും. ഏകദിന ലോകകപ്പ് വരാനിരിക്കെ ഉമ്രാന്റെ കാര്യത്തില്‍ ഇന്ത്യ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല.
താരത്തിന്റെ വേഗം അത്ഭുതപ്പെടുത്തുന്നതാണെങ്കിലും ലൈനും ലെങ്തും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ഉമ്രാനെ പ്ലേയിങ് 11ലേക്ക് പരിഗണിച്ച് മികവ് തെളിയിക്കാനുള്ള അവസരം ഒരുക്കി നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഉമ്രാനെപ്പോലെയുള്ള അതിവേഗ പേസര്‍മാര്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ്വം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ പിന്തുണച്ച് വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണ് ഉമ്രാന്‍. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഉമ്രാന് അവസരം നല്‍കിയാല്‍ താരത്തിന് മികവ് കാട്ടാനാവുമെന്ന് പ്രതീക്ഷിക്കാം.
Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

കുല്‍ദീപ് യാദവ് തുടര്‍ന്നേക്കും
ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി എത്തിയത് കുല്‍ദീപ് യാദവായിരുന്നു. യുസ് വേന്ദ്ര ചഹാലിനെ പുറത്തിരുത്തിയാണ് ഇന്ത്യ കുല്‍ദീപിന് അവസരം നല്‍കിയത്. ഏകദിന ലോകകപ്പിലും ഇന്ത്യ മുഖ്യ സ്പിന്നറായി കുല്‍ദീപിനെ പരിഗണിക്കാനാണ് സാധ്യത.
രണ്ടാം ഏകദിനത്തിലും ഇന്ത്യ രവീന്ദ്ര ജഡേജക്കൊപ്പം കുല്‍ദീപ് യാദവിനെത്തന്നെ നിലനിര്‍ത്തിയേക്കും. അങ്ങനെ വന്നാല്‍ ചഹാലും അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമെല്ലാം പുറത്തിരിക്കേണ്ടി വന്നേക്കും.

ഇന്ത്യയുടെ സാധ്യതാ 11
രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്


Click it and Unblock the Notifications












