IPL 2023: പിഎസ്എല്ലില്‍ കസറി, പക്ഷെ ഐപിഎല്ലില്‍ ഇവര്‍ ഒരു മല്‍സരം പോലും കളിക്കില്ല!

ഐപിഎല്ലിന്റെ 16ാം സീസണ്‍ ഈ മാസം അവസാനത്തോടെ കൊടിയേറാനിരിക്കെ പാകിസ്താനിലെ നമ്പര്‍ വണ്‍ ടി20 ലീഗായ പിഎസ്എല്‍ കൊട്ടിക്കലാശത്തിലേക്കു നീങ്ങുകയാണ്. ഇന്ത്യന്‍ താരങ്ങളൊഴികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിക്കറ്റര്‍മാരെയെല്ലാം പിഎസ്എല്ലില്‍ കാണാം. നിരവധി ത്രില്ലിങ് മാച്ചുകള്‍ ഈ സീസണിലെ പിഎസ്എല്ലില്‍ ഇതിനകം നടന്നു കഴിഞ്ഞു. 200ന് മുകളില്‍ സ്‌കോര്‍ പിറന്ന ഒരുപാട് മല്‍സരങ്ങളും ഇത്തവണ പിഎസ്എല്ലിലുണ്ടായിരുന്നു.
പിഎസ്എല്ലില്‍ ഒരുപാട് വിദേശ കളിക്കാര്‍ മിന്നുന്ന പ്രകടനം ഈ സീസണില്‍ കാഴ്ചവച്ചിട്ടുണ്ട്. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. പിഎസ്എല്ലിലെ പ്രകടനം ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലും ആവര്‍ത്തിക്കാനായിരിക്കും ഇവരുടെ ശ്രമം.
പക്ഷെ പിഎസ്എല്ലില്‍ ഉജ്ജ്വല ഫോമില്‍ കളിച്ച ചില താരങ്ങള്‍ക്കു ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ പോലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കും. ഐപിഎല്ലില്‍ ഈ തരത്തില്‍ സൈഡ് ബെഞ്ചിലേക്കു ഒതുക്കപ്പെടാന്‍ സാധ്യതയുള്ള പിഎസ്എല്ലിലെ മിന്നും താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

സിക്കന്തര്‍ റസ്സ
സിംബാബ്‌വെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റസ്സയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം സിംബാബ് വെയ്ക്കായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും റസ്സ കാഴ്ച വച്ചിരുന്നു. അതുകൊണ്ടു തന്നെ ഐസിസിയുടെ പ്ലെയര്‍ ഓഫ് ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
പിഎസ്എല്ലില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരേ ലാഹോര്‍ ക്വലന്ദേഴ്‌സിനായി റസ്സ പുറത്താവാതെ നേടിയ 71 റണ്‍സ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 66 ശരാശരിയില്‍ 188.57 സ്‌ട്രൈക്ക് റേറ്റോടെ താരത്തിന്റെ ഈ സീസണിലെ സമ്പാദ്യം 198 റണ്‍സാണ്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ് റസ്സ.
കഴിഞ്ഞ ലേലത്തിലാണ് 50 ലക്ഷം രൂപയ്ക്കു താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. പക്ഷെ വരാനിരിക്കുന്ന സസീണില്‍ പ്ലെയിങ് ഇലവിനെ നാല വിദേശ താരങ്ങളുടെ ക്വാട്ട ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, കാഗിസോ റബാഡ, സാം കറെന്‍ എന്നിവര്‍ക്കായിരിക്കും. അതുകൊണ്ടു തന്നെ റസ്സയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം കിട്ടാന്‍ സാധ്യത തീരെ കുറവുമാണ്.
Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

ഫസല്‍ഹഖ് ഫറൂഖി
അഫ്ഗാനിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫറൂഖിയാണ് പിഎസ്എല്ലില്‍ മിന്നിച്ചിട്ടും ഐപിഎല്ലില്‍ അവസരം ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെ താരം. സ്പിന്‍ ബൗളിങിലാണ് അഫ്ഗാനില്‍ നിന്നും കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുള്ളതെങ്കിലും ഈ കുത്തക തകര്‍ത്താണ് ഫറൂഖി കൈയടി വാങ്ങുന്നത്.
പിഎസ്എല്ലിന്റെ ഈ സീസണില്‍ നാലു മല്‍സരങ്ങളിലാണ് അഫ്ഗാന്‍ പേസര്‍ക്കു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഫറൂഖി. പക്ഷെ മികച്ച വിദേശ കളിക്കാര്‍ ഒരുപാട് പേര്‍ എസ്ആര്‍എച്ച് ടീമിലുണ്ട്.
ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാം വിദേശ കളിക്കാരുടെ ആദ്യ സ്ഥാനം ബുക്ക് ചെയ്തു കഴിഞ്ഞതിനാല്‍ മൂന്നു പേര്‍ക്ക് കൂടി മാത്രമേ പിന്നീട് അവസരമുള്ളൂ. വിക്കറ്റ് കീപ്പറായി സൗത്താഫ്രിക്കയുടെ ഹെന്‍ഡ്രിച്ച് ക്ലാസെന്‍ കളിക്കാനാണ് സാധ്യത.
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ഹാരി ബ്രൂക്ക്, സൗത്താഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സണ്‍ എന്നിവര്‍ ശേഷിച്ച രണ്ടു സ്ഥാനങ്ങള്‍ കൈക്കലാക്കാനാണ് സാധ്യത. അതിനാല്‍ തന്നെ ഐപിഎല്ലില്‍ ഒരവസരം പോലും ഫറൂഖി പ്രതീക്ഷിക്കേണ്ടതില്ല.
Also Read: തീപ്പൊരി! ഉമ്രാന്റെ ബൗളിങിന് എന്താണ് ഇത്ര വേഗത? രഹസ്യമറിയാം

റൈലി റൂസ്സോ
സൗത്താഫ്രിക്കയുടെ മുന്‍നിര ബാറ്റര്‍ റൈലി റൂസ്സോയാണ് ഐപിഎല്ലില്‍ അവസരം കിട്ടാതെ തഴയപ്പെടാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. പിഎസ്എല്ലില്‍ തകര്‍പ്പന്‍ ബാറ്റിങാണ് അദ്ദേഹം കാഴ്ചയ്ക്കുന്നത്.
നിലവില്‍ വിദേശ കളിക്കാരില്‍ ഇത്തവണ പിഎസ്എല്ലില്‍ ഏറ്റവുമധികം റണ്ണെടുത്തതും റൂസ്സോയാണ്. മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ താരമായ അദ്ദേഹം എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 53.29 ശരാശരിയില്‍ 146.48 സ്‌ട്രൈക്ക് റേറ്റില്‍ 373 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് റൂസ്സോ. കഴിഞ്ഞ ലേലത്തിലാണ് താരം ഡിസിയിലേക്കു വന്നത്. പക്ഷെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെടാനാണ് സാധ്യത. റിഷഭ് പന്തിന്റെ അഭാവത്തില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുമെന്നുറപ്പാണ്.
ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ്, വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ റോമന്‍ പവെല്‍, സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയ എന്നിവരാണ് ഇലവനില്‍ സ്ഥാനമുറപ്പുള്ള മറ്റു വിദേശികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications