IND vs AUS: ഇന്ത്യന്‍ ഏകദിന ടീമില്‍ ഇനി ഇവരെ കാണില്ല! അടുത്ത പരമ്പരയില്‍ ഒഴിവാക്കും

ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പര തോല്‍വിയോടെ ടീം ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 21 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തുവിട്ടത്.
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-1ന് കൈക്കലാക്കുകയായിരുന്നു. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയോടേറ്റ 1-2ന്റെ പരാജയത്തിനു ഓസീസ് ഇതേ നാണയത്തില്‍ കണക്കുതീര്‍ക്കുകയായിരുന്നു.
ഒരിക്കല്‍ക്കൂടി ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിട്ടത്. ബാറ്റിങ് പിച്ചായ ചെന്നൈയില്‍ 270 റണ്‍സെന്നത് അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ല. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് നിര വീണ്ടും നിരാശപ്പെടുത്തി. അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 248 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരേ ഈ പരമ്പരയിലുണ്ടായിരുന്ന ചിലരെ ഇന്ത്യ അടുത്ത പരമ്പരയില്‍ നിന്നും ഒഴിവാക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ടീമില്‍ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

സൂര്യകുമാര്‍ യാദവ്
ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ദുരന്തം സൂര്യകുമാര്‍ യാദവായിരുന്നു. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്.
ആദ്യ രണ്ടു മല്‍സരങ്ങളിലും മിച്ചെല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. സമാനമായ രീതിയില്‍ അദ്ദേഹം സൂര്യയെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
മൂന്നാമത്തെ മല്‍സരത്തില്‍ സ്പിന്നര്‍ ആഷ്ടണ്‍ ഏഗറാണ് ആദ്യ ബോളില്‍ തന്നെ താരത്തെ ബൗള്‍ഡാക്കിയത്.
ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്. പക്ഷ സൂര്യ ഇതു കളഞ്ഞുകുളിക്കുകയായിരുന്നു.
ടി20യിലെ ഹീറോയായ സൂര്യ ഏകദിനത്തില്‍ സീറോയായി മാറിയിരിക്കുകയാണ്. ഏകദിനം താരത്തിനു വഴങ്ങില്ലെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു.
സഞ്ജു സാംസണിനെപ്പോലെ കഴിവുള്ളവര്‍ പുറത്ത് ഇരിക്കുന്നതിനാല്‍ സൂര്യക്കു അടുത്ത പരമ്പരയില്‍ ടീമില്‍ ഇടം ലഭിക്കില്ല.
Also Read: IPL 2023: കഴിഞ്ഞ സീസണ്‍ മുതല്‍ ഈ പ്രശ്‌നമുണ്ട്! റോയല്‍സിന്റെ വീക്ക്‌നെസ് യൂസുഫ് പറയുന്നു

ശര്‍ദ്ദുല്‍ ടാക്കൂര്‍
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിന് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരത്തില്‍ മാത്രമേ അവസരം കിട്ടിയുള്ളൂ.ഇതില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ടീമിനു പുറത്താവുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ശര്‍ദ്ദുല്‍ അത്ര മികച്ച ഫോമിലല്ല. അടുത്ത പരമ്പരയില്‍ അദ്ദേഹത്തെ ഒഴിവ്വവാക്കി ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള പേസര്‍മാര്‍ക്കു ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കും.
മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കൂടുതല്‍ മിടുക്കുളള ബൗളര്‍ കൂടിയാണ് ഉമ്രാന്‍. അതിനാല്‍ തന്നെ അടുത്ത ഏകദിന പരമ്പരയില്‍ ശര്‍ദ്ദുല്‍ ടീമിലുണ്ടാവാവാന്‍ സാധ്യതയില്ല.
World Cup 2023: കിരീടം ഇന്ത്യക്കല്ല! ഫേവറിറ്റുകളെ പ്രവചിച്ച് അക്രം, കാരണമറിയാം

ജയദേവ് ഉനാട്കട്ട്
ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ടാണ് ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും പുറത്താവാന്‍ സാധ്യതയുള്ള മറ്റൊരു താരം. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
പക്ഷെ ഓസ്‌ട്രേലിയക്കെതിരേ ഒരു ഏകദിനത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.ഏകദിന പ്ലാനിന്റെ ഭാഗമല്ല ഉനാട്കട്ടെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി അര്‍ഷ്ദീപ് സിങ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ അടുത്ത പരമ്പരയില്‍ ഇന്ത്യന്‍ ഏകദിന ടീമിലേക്കു വന്നേക്കും.
എന്നാല്‍ ലഖനൗ സൂപ്പര്‍ ജയന്റ്‌സില്‍ ഉനാട്കട്ടിനു ഒരുപാട് അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ തന്നെ അടുത്ത ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലും പേസര്‍ ഉണ്ടാവാനിടയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications