IND vs AUS: രണ്ടാംദിനം ഇന്ത്യ വരുത്തിയത് രണ്ട് പിഴവുകള്‍! അറിയാം

ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ആദ്യം ബൗളിങിലാണ് ഇന്ത്യയുടെ ആധിപത്യം കണ്ടതെങ്കില്‍ രണ്ടാം ബാറ്റിങ് നിരയാണ് കരുത്തുകാട്ടിയത്. ടോപ്പ് സിക്‌സില്‍ നായകന്‍ രോഹിത് ശര്‍മ മാത്രമേ കസറിയയുളളൂവെങ്കിലും ലോവര്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയുടെയും അക്ഷര്‍ പട്ടേലിന്റെയും പ്രകടനം ഇന്ത്യക്കു കരുത്തേകി.
144 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യ കൈക്കലാക്കിക്കഴിഞ്ഞു. മൂന്നു വിക്കറ്റുകള്‍ ഇപ്പോഴും ഇന്ത്യയുടെ പക്കല്‍ ബാക്കിനില്‍ക്കുകയാണ്. ഓസീസിന്റെ ഒന്നാമിന്നിങ്് സ് സ്‌കോറായ 177 റണ്‍സിനു മറുപടിയില്‍ ഇന്ത്യ രണ്ടാംദിനം കളി അവസാനിപ്പിച്ചത് ഏഴു വിക്കറ്റിനു 321 റണ്‍സെന്ന നിലിയാണ്. സെഞ്ച്വറി നേടിയ രോഹിത് (120) ക്രീസ് വിട്ടെങ്കിലും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ജഡേജയും (66*) അക്ഷറുമ (52*) ഇപ്പോഴും ക്രീസിലുണ്ട്.
മൂന്നാം ദിനം ഇരുവരും ഫിഫ്റ്റികള്‍ സെഞ്ച്വറികളാക്കി മാറ്റിയാല്‍ ഇന്ത്യക്കു വിജയം ഏറെക്കുറെ ഉറപ്പിക്കാം. എന്നാല്‍ ഇവരിലൊരാള്‍ പുറത്തായാല്‍ നന്നായി ബാറ്റ് ചെയ്യുന്ന ആരും വരാനില്ലെന്നത് ഇന്ത്യയെ അലട്ടുന്ന കാര്യമാണ്. പേസ് ജോടികളായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ഇനി ബാറ്റിങിന് ഇറങ്ങാനുള്ളത്. രണ്ടാം ദിനത്തിലെ ഇന്ത്യയുടെ പ്രകടനം നോക്കിയാല്‍ രണ്ടു പിഴവുകള്‍ ടീം വരുത്തിയതായി കാണാം. ഒരു മാസ്റ്റര്‍സ്‌ട്രോക്കുമുണ്ട്. വിശദമായി അറിയാം.

ആദ്യ പിഴവ്
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റ മല്‍സരം കളിച്ച വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവ് ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെ പുറത്ത് ഇരുത്തി ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല. ടി20 ശൈലിയില്‍ കുടുതല്‍ അഗ്രസീവായി കളിക്കാന്‍ ശ്രമിച്ചതാണ് സൂര്യക്കു വിനയായത്. സ്പിന്നര്‍ നതാന്‍ ലിയോണിന്റെ ബൗളിങില്‍ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു.
തീര്‍ത്തും അശ്രദ്ധമായി ലൂസ് ഡ്രൈവിനു സൂര്യ മുതിരുകയായിരുന്നു. ശരീരത്തിന് ഏറെ അകലെ നിന്നാണ് അദ്ദേഹം ഷോട്ടിനു ശ്രമിച്ചത്. പക്ഷെ ടേണ്‍ ചെയ്ത ബോള്‍ താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഓഫ്സ്റ്റംപില്‍ പതിക്കുകയായിരുന്നു. 20 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന് ഒരു ബൗണ്ടറിയടക്കം എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ.
സൂര്യ കുറച്ചുനേരം കൂടി ക്രീസില്‍ ക്ഷമയോടെ പിടിച്ചുനിന്ന് ലിയോണിന്റെ ബൗളിങിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം ഷോട്ടുകള്‍ കളിക്കേണ്ടിയിരുന്നു. അതു ചെയ്തിരുന്നെങ്കില്‍ ബോളിന്റെ ടേണ്‍ മനസ്സിലാക്കുന്നതില്‍ ഇത്ര വലിയൊരു അബദ്ധം സംഭവിക്കില്ലായിരുന്നു.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

രണ്ടാമത്തെ പിഴവ്
വിരാട് കോലി, ചേത്വേര്‍ പുജാര എന്നിവരുടെ പുറത്താവലുകളാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ രണ്ടാമത്തെ പിഴവ്. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട രണ്ടു ബാറ്റര്‍മാരായിരുന്നു ഇരുവരും. അതുകൊണ്ടു തന്നെ മികച്ച ഇന്നിങ്‌സുകള്‍ ടീം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.
പക്ഷെ നിരുപദ്രവകാരികളായ പന്തില്‍ കോലിയും പുജാരയും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. 26 ബോളുകള്‍ നേരിട്ട കോലി രണ്ടു ഫോറുള്‍പ്പെടെ 12 റണ്‍സാണ നേടിയത്. പുജാരയാവട്ടെ 14 ബോളില്‍ ഒരു ഫോറടക്കം ഏഴു റണ്‍സും നേടി.
പുതുമുഖ സ്പിന്നര്‍ ടോഡ് മര്‍ഫിയാണ് ഇരുവരെയും പുറത്താക്കിയത്. വലംകൈയന്‍ ബാറ്റര്‍മാരായ കോലിയും പുജാരയും ലെഗ് സ്റ്റംപിനും പുറത്തേക്കു പോയ ബോളുകളിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ആദ്യം പുറത്തായത് പുജാരയാണ്. സ്വീപ്പ് ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ സ്‌കോട്ട് ബോളന്‍ഡ് പിടികൂടി. അടുത്തത് കോലിയുടെ ഊഴമായിരുന്നു. ലെഗ് സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റില്‍ ബോള്‍ ഉരസിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറേ പിടികൂടി. ഷോട്ടുകള്‍ക്കു മുതിരാതെ കോലിയും പുജാരയും ഈ ബോളുകള്‍ ലീവ് ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു തിരിച്ചടി ഇവര്‍ക്കു നേരിടില്ലായിരുന്നു.
Also Read: ദ്രാവിഡിനോടു മുട്ടല്ലേ, ആരും താങ്ങില്ല! ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കാമെന്ന പ്രതീക്ഷ വേണ്ട

മാസ്റ്റര്‍ സ്‌ട്രോക്ക്
രണ്ടു അബദ്ധങ്ങള്‍ വരുത്തിയ ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരു മാസ്റ്റര്‍ സ്‌ട്രോക്കും രണ്ടാംദിനം കാണാന്‍ സാധിച്ചു. സ്വന്തം പ്രതിരോധത്തില്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമര്‍പ്പിച്ച വിശ്വാസമായിരുന്നു ഇത്. അവസാന സെഷനില്‍ ന്യൂ ബോള്‍ എടുത്തതിനു പിന്നാലെ പെട്ടന്നായിരുന്നു രോഹിത് ശര്‍മയെയും കെഎസ് ഭരതിനെയും ഇന്ത്യക്കു നഷ്ടമായത്.
ജഡേജയ്ക്കും ഒമ്പതാമനായെത്തിയ അക്ഷറിനം സാഹചര്യം അപ്പോള്‍ അത്ര എളുപ്പമായിരുന്നില്ല. ഓസീസ് ന്യൂബോള്‍ കൊണ്ട് നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നെങ്കിലും ഈ സഖ്യം മികച്ച പ്രതിരോധം തീര്‍ത്ത് പിടിച്ചുനിന്നു.
ഓസീസ് ബൗളര്‍മാരുടെ ഭാഗത്തു നിന്നും വല്ലപ്പോഴും ലഭിച്ച ലൂസ് ബോളുകളില്‍ മാത്രമേ ഇവര്‍ ഷോട്ടിനു മുതിര്‍ന്നുള്ളൂ. ജഡേജ 170 ബോളുകളില്‍ നിന്നാണ് 66 റണ്‍സിലെത്തിയത്. ഒമ്പതു ഫോറും ഇതിലുള്‍പ്പെടും. അക്ഷര്‍ 102 ബോളില്‍ നിന്നും എട്ടു ഫോറുകളടക്കമാണ് 52 റണ്‍സെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications