IND vs AUS: ഇന്ത്യക്ക് 'സ്റ്റാര്‍ക്കില്ല', ഈ മൂന്ന് ഇടം കൈയന്മാരെ വളര്‍ത്തണം! അറിയാം

മുംബൈ: തട്ടകത്തില്‍ ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത നിരയെന്ന ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിന് മുകളില്‍ ഓസ്‌ട്രേലിയ നല്‍കി വലിയ അടിയാണ് വിശാഖപട്ടണം ഏകദിനത്തിലെ തോല്‍വി.
10 വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിന് കൂടാരം കയറിയപ്പോള്‍ വെറും 11 ഓവറില്‍ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു.
സ്വന്തം നാട്ടില്‍ ഇന്ത്യയെ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്ചവെച്ചത്. ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. നായകന്‍ രോഹിത് ശര്‍മക്കും വലിയ നാണക്കേടായി മത്സരം മാറി.
ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത് ഓസീസ് ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. എട്ട് ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്താണ് സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനം.
രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയത്.
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരായ ദൗര്‍ബല്യം തുടരുകയാണെന്ന് പറയാം. ഇന്ത്യക്കൊപ്പം മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലെന്നതും വലിയ ദൗര്‍ബല്യം.
ഇന്ത്യയുടെ മിച്ചല്‍ സ്റ്റാര്‍ക്കാവാന്‍ ലോകകപ്പിന് മുമ്പ് ഇന്ത് വളര്‍ത്തിക്കൊണ്ടുവരേണ്ട മൂന്ന് ഇടംകൈയന്‍ പേസര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ടി നടരാജന്‍
ഇന്ത്യ തീര്‍ത്തും അവഗണിച്ച താരമാണ് ഇടം കൈയന്‍ പേസറായ ടി നടരാജന്‍. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ നടരാജന് കഴിവുണ്ട്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വളര്‍ന്ന നടരാജന്‍ 2021ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റവും കാഴ്ചവെച്ചു.
മൂന്ന് ഫോര്‍മാറ്റിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും നടരാജനെ ഇന്ത്യ കാര്യമായി പിന്തുണച്ചില്ല. പരിക്കേറ്റ് പുറത്തായ നടരാജന് തിരിച്ചുവരവിന് അവസരം നല്‍കിയില്ലെന്നതാണ് വസ്തുത.
നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള നടരാജന് എതിരാളികളുടെ ഉറക്കം കെടുത്താനാവും. നിലവില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബൗളറില്ലാത്ത സാഹചര്യത്തില്‍ നടരാജന്‍ പിന്തുണ അര്‍ഹിക്കുന്നു.
ഒരു ടെസ്റ്റില്‍ നിന്ന് 3 വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് 3 വിക്കറ്റും 4 ടി20യില്‍ നിന്ന് 7 വിക്കറ്റുമാണ് നടരാജന്‍ വീഴ്ത്തിയത്. 35 ഐപിഎല്ലില്‍ നിന്ന് 38 വിക്കറ്റും നടരാജന്റെ പേരിലുണ്ട്.
ഇത്തവണയും ഐപിഎല്ലില്‍ ഹൈദരാബാദിന്റെ ഭാഗമായി നടരാജനുണ്ട്. തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ നടരാജന് സാധിച്ചേക്കും.
Also Read: IND vs AUS: ഡെക്ക്, ഡെക്ക്! ദുരന്തമായി സൂര്യ, നാണക്കേടിന്റെ പട്ടികയില്‍- അറിയാം

അര്‍ഷദീപ് സിങ്
ഇന്ത്യ സമീപകാലത്തായി ഏറ്റവും കൂടുതല്‍ അവസരം നല്‍കിയ ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. അവസാന ടി20 ലോകകപ്പിലടക്കം ഇന്ത്യന്‍ ടീമിനൊപ്പം അര്‍ഷദീപുണ്ടായിരുന്നു.
എന്നാല്‍ പരിക്കേറ്റതിന് ശേഷമുള്ള മടങ്ങിവരവില്‍ അര്‍ഷദീപിന് കാര്യമായ മികവ് കാട്ടാനായില്ല. നോബോളുകള്‍ തുടര്‍ച്ചയായി എറിഞ്ഞതോടെ അര്‍ഷദീപ് തഴയപ്പെട്ടു.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് അര്‍ഷദീപുള്ളത്. എന്നാല്‍ ലോകകപ്പ് വരാനിരിക്കെ ഇന്ത്യ മാറ്റിനിര്‍ത്തേണ്ട താരമല്ല അര്‍ഷദീപ്.
മികച്ച ലൈനും ലെങ്തും വീണ്ടെടുത്താല്‍ അപകടകാരിയായ ബൗളറാവാന്‍ അര്‍ഷദീപിന് സാധിക്കും. അതിവേഗത്തില്‍ പന്തെറിയുന്നവനല്ലെങ്കിലും നന്നായി യോര്‍ക്കറുകളടക്കം എറിയാന്‍ താരത്തിന് കഴിയും.
പ്രധാനമായും ഡെത്ത് ഓവറുകളില്‍ ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്ന ബൗളറാണ് അര്‍ഷദീപ് സിങ്. ഇന്ത്യന്‍ നിരയിലെ ഇടം കൈയന്‍മാരുടെ അഭാവം നികത്താന്‍ അര്‍ഷദീപിന് സാധിച്ചേക്കും.
മൂന്ന് ഏകദിനം കളിച്ച് ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായിട്ടില്ല. എന്നാല്‍ 26 ടി20യില്‍ നിന്ന് 41 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 37 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റും അര്‍ഷദീപിന്റെ പേരിലുണ്ട്.
Also Read: ഇത് ഒത്തുകളി! ഷദാബും ബാബറും കുരുക്കില്‍, പണി കൊടുത്തത് സ്റ്റംപ് മൈക്ക്- അറിയാം

ഖലീല്‍ അഹമ്മദ്
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ബൗളറായിരുന്നു ഖലീല്‍ അഹമ്മദ്. നന്നായി സ്വിങ് കണ്ടെത്താന്‍ കഴിവുള്ള ഖലീല്‍ അഹമ്മദിന് വലിയ കരിയര്‍ പ്രതീക്ഷിച്ചെങ്കിലും ഇടക്കുവെച്ച് തഴയപ്പെട്ടു.
പരിക്കേറ്റതോടെ ഖലീല്‍ പൂര്‍ണ്ണമായും തഴയപ്പെടുകയായിരുന്നു. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും ഖലീലിനെ ഇന്ത്യ തിരിച്ചുവിളിച്ചില്ലെന്നതാണ് അത്ഭുതം.
ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ പേസറാണ് ഖലീല്‍. 11 ഏകദിനത്തില്‍ 15 വിക്കറ്റും 14 ടി20യില്‍ നിന്ന് 13 വിക്കറ്റുമാണ് ഖലീലിന്റെ പേരിലുള്ളത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെപ്പോലൊരു മികച്ച ഇടം കൈയന്‍ ബൗളറെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications