IND vs AUS: രാഹുലിനെ കൈവിട്ടില്ല! റിഷഭിന് പകരം ഇഷാന്‍- ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കരുത്തരായ കംഗാരുക്കള്‍ കഴിഞ്ഞ ദിവസം തന്നെ ടീം പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇന്ത്യയും ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ എത്തിയെന്നതാണ് കൗതുകമായത്. മോശം ഫോമിലുള്ള രാഹുല്‍ ഇനി ടെസ്റ്റ് കളിക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഇന്ത്യ രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിച്ചത്.

റിഷഭിന് പകരം ഇഷാന്‍
റിഷഭ് പന്തിന് പകരം ഇന്ത്യ ഇഷാന്‍ കിഷനെ ഓസീസ് പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ അവസാന രണ്ട് തവണയും ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ റിഷഭിന്റെ മികവാണ് ഉയര്‍ന്നുനിന്നത്. താരത്തിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്.
റിഷഭിന്റെ അസാന്നിധ്യത്തില്‍ ബാക്കപ്പ് കീപ്പറായ കെ എസ് ഭരത് തന്നെ പ്ലേയിങ് 11 എത്തിയേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാനെ ഇന്ത്യ ബാക്കപ്പ് കീപ്പറായി പരിഗണിക്കാനാണ് സാധ്യത. ഭരത്തിന് കൂടുതല്‍ പിന്തുണ നല്‍കി വളര്‍ത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം.

സൂര്യകുമാറിനും വിളിയെത്തി
ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിച്ചുവെന്നതാണ് മറ്റൊരു കൗതുകം. ടി20യില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാവുമ്പോഴും ഏകദിനത്തില്‍ സൂര്യക്ക് പ്ലേയിങ് 11 സ്ഥിരമായൊരു സ്ഥാനമില്ല. ഈ അവസരത്തിലാണ് സൂര്യകുമാറിന് ടെസ്റ്റിലേക്ക് വിളിയെത്തിയിരിക്കുന്നത്.
ഇന്ത്യ റിഷഭിന്റെ റോളിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാനുള്ള പദ്ധതിയാണോ മെനയുന്നതെന്നത് കാത്തിരുന്ന് കാണാം. എന്നാല്‍ കരുത്തരായ ഓസീസിനെതിരേ സൂര്യയുടെ ടി20 ബാറ്റിങ് ശൈലി ക്ലിക്കാവുമെന്ന് വിശ്വസിക്കുക പ്രയാസം.

ജഡേജ ടെസ്റ്റിലേക്ക് തിരിച്ചെത്തി
ന്യൂസീലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഓസീസ് പരമ്പരക്ക് ജഡേജയെ പരിഗണിച്ചിട്ടുണ്ട്. പരിക്കേറ്റ് ജഡേജ ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു.
ജഡേജയുടെ ടെസ്റ്റ് പരമ്പരയിലെ പ്രകടനം പരിമിത ഓവറില്‍ ടീമിന്റെ തിരിച്ചുവരവില്‍ നിര്‍ണ്ണായകമാവും. ജഡേജക്കൊപ്പം ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും സ്പിന്‍ നിരയിലുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം പരമ്പരയില്‍ നിര്‍ണ്ണായകമാവും.

സര്‍ഫറാസ് ഖാന് അവസരമില്ല
ഇന്ത്യ സര്‍ഫറാസ് ഖാന് അവസരം നല്‍കിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിച്ചിട്ടും സര്‍ഫറാസിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ല. പൃഥ്വി ഷാക്ക് ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓസീസ് ടെസ്റ്റ് പരമ്പരയിലില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടി പൃഥ്വി തിളങ്ങിയിരുന്നു. എന്നിട്ടും ടെസ്റ്റില്‍ ഇടം നല്‍കിയിട്ടില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുംറയില്ല. പരിക്കേറ്റ താരം വിശ്രമത്തിലാണുള്ളത്. ആദ്യത്തെ രണ്ട് മത്സരത്തിന് ശേഷം ബുംറ തിരിച്ചെത്തിയേക്കും.
എന്നാല്‍ ബുംറയുടെ ഫിറ്റ്‌നസ് പരിശോധിച്ച ശേഷം മാത്രമെ അവസരം നല്‍കൂ. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇന്ത്യ ബുംറയുടെ കാര്യത്തില്‍ സാഹസം കാട്ടിയേക്കില്ല.
Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (c), കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications