IND vs AUS: രാഹുല്‍ എന്താണ് കാണിച്ചത്? ലോകകപ്പ് നേടാന്‍ ഒരു കാര്യം മെച്ചപ്പെടണം

ഓസ്‌ട്രേലിയക്കെതിര സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ശരാശരി പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-2നു കൈവിട്ടിരുന്നു.
പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക ബാറ്റിങ് നിരയുടെ പ്രകടനമാണെന്നു ജാഫര്‍ ചൂണ്ടിക്കാട്ടി. രണ്ടാമത്തെയും മൂന്നാമത്തെയും മല്‍സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നില്ല.
ചെന്നൈയിലെ അവസാന മല്‍സരത്തില്‍ 21 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. 270 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ 248ന് ഓള്‍ഔട്ടാവുകയായിരുന്നു. മധ്യനിരയുടെ തകര്‍ച്ചയാണ് ഇന്ത്യക്കു മല്‍സരവും പരമ്പരയും നഷ്ടപ്പെടുത്തിയത്.
ഏകദിന ലോകകപ്പ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം ചില കാര്യങ്ങള്‍ മെച്ചപ്പെടുത്തിയേ തീരൂവെന്നും അല്ലെങ്കില്‍ കിരീട പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുമെന്നും ജാഫര്‍ മുന്നറിയിപ്പ് നല്‍കി. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ടൈംഔട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യമായ സംഭാവനകളില്ല
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഭാഗത്തു നിന്നും കാര്യമായ സംഭാവനകള്‍ ഇല്ലായിരുന്നുവെന്നു വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.
ആദ്യ മല്‍സരത്തില്‍ രവീന്ദ്ര ജഡേജയും കെഎല്‍ രാഹുലും ചേര്‍ന്നുണ്ടാക്കിയ 108 റണ്‍സിന്റെ കൂട്ടുകെട്ട് കളി ജയിക്കാന്‍ സഹായിച്ചിരുന്നു. വിരാട് കോലി മൂന്നാം ഏകദിനത്തില്‍ നന്നായി കളിക്കുകയും ചെയ്തു.
ഇവ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്നും മതിയായ സംഭാവനയുണ്ടായിട്ടില്ല. ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യ പരമ്പര തോല്‍ക്കുകയും ചെയ്തത്.
അതുകൊണ്ടു തന്നെ മുന്നോട്ടു ഇന്ത്യ ഇതേക്കുറിച്ച ചിന്തിക്കേണ്ടത് ആവശ്യമാണെന്നും ജാഫര്‍ വ്യക്തമാക്കി.

300 പ്ലസ് സ്‌കോര്‍ ഇപ്പോഴില്ല
ഇന്ത്യ വളരെ കരുത്തോടെ മുന്നേറിയിരുന്ന സമയത്തു ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരിലൊരാള്‍ ഒരു വലിയ സെഞ്ച്വറി നേടുമായിരുന്നു.
അതുകൊണ്ടു തന്നെ ഇന്ത്യ സ്ഥിരമായി 300 അല്ലെങ്കില്‍ അതിനു മുകളില്‍ സ്‌കോര്‍ ചെയ്യുകയോ ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ നമുക്കു അതു കാണാന്‍ സാധിക്കുന്നില്ല.
ആ ലെവലിലേക്കു ഇന്ത്യക്കു എത്തിയേ തീരൂ. സൗത്താഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പകള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ തോറ്റിരുന്നു.
ഇപ്പോള്‍ നാട്ടില്‍ ഓസ്‌ട്രേലിയയോടും പരമ്പര തോറ്റിരിക്കുകയാണ്. ഇതു ലോകകപ്പ് വര്‍ഷമായതിനാല്‍ തന്നെ ഇന്ത്യക്കു കൂടുതല്‍ മികച്ച പ്രകടനം നടത്തിയേ തീരൂവെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.
Also Read: IPL 2023: സഞ്ജുവും റോയല്‍സും കപ്പടിക്കുമോ? തുറുപ്പുചീട്ട് ആര്? ശ്രീ പറയുന്നു

രാഹുലിനെ വിമര്‍ശിച്ചു
ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഒരു സാധാരണ പരമ്പരയായിരുന്നു ഓസ്‌ട്രേലിയക്കെതിരേയുള്ളത്. താരത്തിന്റെ ഫോം പരിഗണിക്കുമ്പോള്‍ ഇതായിരുന്നില്ല ടീം പ്രതീക്ഷിച്ചത്.
കെഎല്‍ രാഹുലിന്റെ ബാറ്റിങിലെ സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം വളരെ സ്ലോ ആയിട്ടായിരുന്നു അദ്ദേഹം കളിച്ചത്. ഈ കാരണത്താല്‍ വിരാട് കോലിയും സമ്മര്‍ദ്ദത്തിലായി കാണപ്പെട്ടിരുന്നു.
പിന്നീട് സംപ, സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരേ ബൗണ്ടറികളടിച്ച് രാഹുല്‍ തിരിച്ചുവന്നിരുന്നു. വളരെ ആശ്ചര്യപ്പെടുത്തുന്ന ഷോട്ട് കൡച്ചായിരുന്നു അദ്ദേഹം പുറത്തായത്. ഇന്ത്യന്‍ ടീം തീര്‍ച്ചയായും സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയേ തീരൂ.
കാരണം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ടീമുകള്‍ പലപ്പോഴും 300 റണ്‍സോ, മുകളിലോ നേടാറുണ്ട്. അതുകൊണ്ടു തന്നെ ഇത്രയും താഴ്ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചാല്‍ അതു ഇന്ത്യയെ കുഴപ്പത്തിലാക്കുമെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.
ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിനു മുമ്പ് ഇനി ഇന്ത്യ കളിക്കുന്നത് ഒമ്പതു ഏകദിനങ്ങള്‍ മാത്രമാണ്. ഇവയെല്ലാം ടീമിനു ഒരുപോലെ പ്രധാനപ്പെട്ടതുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications