IND vs AUS: ട്രോഫിക്കായി കൈനീട്ടി രാഹുല്‍, മൈന്റ് ചെയ്യാതെ രോഹിത്! ക്രൂരമെന്ന് ഫാന്‍സ്

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടി മികവ് കാട്ടിയ ഇന്ത്യ ഇത്തവണ തട്ടകത്തിലാണ് കിരീടം നേടിയെടുത്തത്.
നാല് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നെങ്കിലും അഹമ്മദാബാദില്‍ നടന്ന നാലാം മത്സരം സമനിലയായതോടെ ഇന്ത്യ പരമ്പര നേടുകയായിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാനും ഇന്ത്യക്ക് സാധിച്ചു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം സ്വീകരിച്ച് ടീമംഗങ്ങളുടെ അടുത്തേക്കെത്തിയ രോഹിത് ശര്‍മ കെ എല്‍ രാഹുല്‍ കൈനീട്ടിയിട്ടും കിരീടം നല്‍കാതെ കിരീടം മറ്റൊരു താരത്തിന് കൈമാറുന്ന സംഭവമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
രോഹിത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കെ എല്‍ രാഹുലിന്റെ സമീപകാല പ്രകടനം മോശമാണെങ്കിലും ഇങ്ങനെ അവഹേളിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

രാഹുലിനെ അപമാനിക്കുന്ന നടപടി
ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായിരുന്നു കെ എല്‍ രാഹുല്‍. ആദ്യത്തെ രണ്ട് ടെസ്റ്റിലെ പ്രകടനം മോശമായതോടെയാണ് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. രാഹുല്‍ കിരീടം കൈയില്‍ വാങ്ങാനായി രോഹിത്തിന് നേരെ കൈനീട്ടിയെങ്കിലും മൈന്റ് ചെയ്യാതെ രാഹുലിന് അടുത്ത് നിന്ന ആര്‍ അശ്വിനാണ് രോഹിത് ട്രോഫി നല്‍കിയത്.
പിന്നീട് പതിവ് പോലെ ടീമിലെ അരങ്ങേറ്റ താരമായ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിന് ട്രോഫി നല്‍കുകയും താരങ്ങള്‍ ട്രോഫിയുമായി വിജയാഹ്ലാദം നടത്തുകയും ചെയ്തു. രാഹുലിന്റെ മുഖഭാവത്തില്‍ നിന്ന് അപമാനിക്കപ്പെട്ടതിന്റെ വേദന കാണാമായിരുന്നു.
രോഹിത് ശര്‍മ അല്‍പ്പം കൂടി മാന്യത കാട്ടണമായിരുന്നുവെന്നും മോശം ഫോമിലാണെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള താരമാണ് രാഹുലെന്നത് മറക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്.

മോശം സമയം എല്ലാവര്‍ക്കുമുണ്ട്
കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാഹുലിനെ വിമര്‍ശിച്ചവരടക്കം ഇപ്പോള്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. മോശം ഫോം എല്ലാവരുടെയും കരിയറില്‍ സംഭവിക്കാം. അതിന്റെ പേരില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആരാധക പക്ഷം.
പ്രചരിക്കുന്ന വീഡിയോയില്‍ രാഹുല്‍ ട്രോഫിയില്‍ തൊടുമ്പോള്‍ പെട്ടെന്ന് വാങ്ങി അശ്വിന് കൈമാറുന്ന രോഹിത്തിനെയാണ് കാണാനാവുന്നത്. ഇത് രാഹുലിനോടുള്ള അതൃപ്തി കാരണമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള രാഹുല്‍ ശക്തമായ തിരിച്ചുവരവ് നടത്താനും കഴിവുള്ളവനാണ്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ രാഹുലിനെ അപമാനിക്കാതിരിക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

രാഹുലിന്റെ സമീപകാല പ്രകടനങ്ങള്‍ മോശം
കെ എല്‍ രാഹുലിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം വളരെ മോശമാണ്. ഒരുകാലത്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓപ്പണിങ്ങില്‍ തിളങ്ങിയിട്ടുള്ള രാഹുലിന് ഇപ്പോള്‍ പഴയ ആത്മവിശ്വാസമില്ല. മെല്ലപ്പോക്ക് ബാറ്റിങ്ങാണ് പ്രധാന പ്രശ്‌നം.
ഐപിഎല്ലില്‍ വെടിക്കെട്ട് തീര്‍ക്കുന്ന രാഹുലിന് ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരം പ്രയാസപ്പെടുന്നു. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും രാഹുല്‍ നിരാശപ്പെടുത്തി.
പകരക്കാരനായി എത്തിയ ശുബ്മാന്‍ ഗില്‍ സെഞ്ച്വറിയോടെ കസറുകയും ചെയ്തു. ശുബ്മാന്‍ ഗില്‍ മികവ് കാട്ടുന്ന സാഹചര്യത്തില്‍ രാഹുലിന് ഓപ്പണിങ്ങിലേക്ക് ഇനിയൊരു തിരിച്ചുവരവ് കടുപ്പമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications