Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രണ്ടിലൊന്ന് ഉറപ്പ്, ഉമേഷ് അതുതന്നെ ചെയ്തു! പ്രവചനവീരനായി ഡിക്കെ

umesh yadav

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം നടത്തിയ വൈറല്‍ പ്രവചനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. അടുത്ത ബോളില്‍ എന്തു സംഭവിക്കുമെന്നു വളരെ കൃത്യമായി പ്രവചിച്ചതോടെ നോസ്ട്രഡാമസായി ഡിക്കെ മാറിയിരിക്കുകയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പത്താം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനെക്കുറിച്ചാണ് കാര്‍ത്തിക് വൈറല്‍ പ്രവചനം നടത്തിയത്. ഉമേഷിനൊപ്പം ഒരുപാട് മല്‍സരങ്ങള്‍ നേരത്തേ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ സ്പിന്നര്‍മാര്‍ക്കെിരേ ഉമേഷ് എന്തായിരിക്കും ചെയ്യുകയെന്നു കാര്‍ത്തികിന് ഏറെക്കുറെ ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേസറുടെ മനസ്സില്‍ എന്തായിരിക്കുമെന്നു ഡിക്കെ കൃത്യമായി ഊഹിച്ചെടുത്തത്.

എന്തു സംഭവിക്കും?

എന്തു സംഭവിക്കും?

ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണിനെതിരേ ഉമേഷ് യാദവ് ബാറ്റ് ചെയ്യവെയായിരുന്നു ദിനേശ് കാര്‍ത്തിക് കമന്ററിക്കിടെ പ്രവചനം നടത്തിയത്. അടുത്ത ബോളില്‍ ഉമേഷ് സിക്‌സറടിക്കും, അല്ലെങ്കില്‍ പുറത്താവും എന്നായിരുന്നു കാര്‍ത്തിക് പ്രവചിച്ചത്. എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാമെന്നു അംപയര്‍ ചിരിയോടെ പറയുകയും ചെയ്തു.

ഡിക്കെയുടെ പ്രവചനം കിറുകൃത്യമായിരുന്നു. വമ്പനൊരു സിക്‌സറാണ് ഉമേഷിന്റെ ബാറ്റില്‍ നിന്നും പറന്നത്. ഇതു കണ്ട് ചിരിതൂകിയ കാര്‍ത്തികിനെ നോസ്ട്രഡാമസെന്നു കമന്റേറ്റര്‍ വിശേഷിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ വീഡിയോ ഡിക്കെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ നിമിഷം ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന ക്യാപ്ഷനോടെയായിരുന്നു ഇത്.

Also Read: IPL: ക്യാപ്റ്റനായി കന്നിയങ്കത്തില്‍ സെഞ്ച്വറി, എന്നിട്ടും 'വില്ലനായി' സഞ്ജു! സംഭവം അറിയാം

ഉമേഷിന്റെ ഇന്നിങ്‌സ്

ഉമേഷിന്റെ ഇന്നിങ്‌സ്

ആദ്യദിനം ഓസ്‌ട്രേലിയന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിര വിറച്ചുനിന്നപ്പോള്‍ നിര്‍ഭയനായാണ് ഉമേഷ് യാദവ് ബാറ്റ് ചെയ്തത്. ഇന്ത്യ എട്ടു വിക്കറ്റിനു 88 റണ്‍സില്‍ നില്‍ക്കെയാണ് അദ്ദേഹം ക്രീസിലെത്തിയത്. ടീം സ്‌കോര്‍ 100 കടക്കുമോയെന്നു പോലും ആരാധകര്‍ ഭയപ്പെട്ടിരുന്നു.

പക്ഷെ ഉമേഷിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് ഓസീസിനെ ഞെട്ടിച്ചു. വെറും 13 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 17 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതു ഇന്ത്യയെ 100 കടത്തുകയും ചെയ്തു.

ടെസ്റ്റ് കരിയറിലെ 24ാമത്തെ സിക്‌സറാണ് ഉമേഷ് ഈ മല്‍സരത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ വിരാട് കോലിയുടെ സിക്‌സര്‍ നേട്ടത്തിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു.

Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

ബൗളിങിലും തിളങ്ങി

ബൗളിങിലും തിളങ്ങി

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇന്ത്യക്കുവേണ്ടി തിളങ്ങാന്‍ ഉമേഷ് യാദവിനു കഴിഞ്ഞു. രണ്ടാംദിനം ഓസീസിന്റെ വാലറ്റത്തെ തീര്‍ത്തത് അദ്ദേഹമായിരുന്നു. മൂന്നു വിക്കറ്റുകളാണ് ഉമേഷ് പിഴുതത്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചായതിനാല്‍ തന്നെ ആദ്യദിനം ഒരോവര്‍ പോലും അദ്ദേഹത്തെക്കൊണ്ടു നായകന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചിരുന്നില്ല.

രണ്ടാദിനം ആദ്യ സെഷനില്‍ വിക്കറ്റ് ലഭിച്ചപ്പോള്‍ ഉമേഷ് അതു ആഘോഷിക്കുകയും ചെയതു. കാമറൂണ്‍ ഗ്രീന്‍, മിച്ചെല്‍ സറ്റാര്‍ക്ക്, ടോഡ് മര്‍ഫി എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. അഞ്ചോവറില്‍ 12 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്.

അതേസമയം, ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 197 റണ്‍സില്‍ ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്. 88 റണ്‍സിന്റെ ലീഡാണ് അവര്‍ക്കു ലഭിച്ചത്. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റുകളെടുത്തപ്പോള്‍ ആര്‍ അശ്വിനും ഉമേഷും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു.

Story first published: Thursday, March 2, 2023, 11:35 [IST]
Other articles published on Mar 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+