IND vs AUS: ഇന്ത്യ ജയിക്കുമെന്ന് ആരു പറഞ്ഞു? ഒരു കാര്യം ഉറപ്പാണ്, മുന്‍ താരം പറയുന്നു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇന്നാരംഭിക്കുന്ന ഏകദിന പരമ്പരയിലെ വിജയികളെക്കുറിച്ച് പ്രവടനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്.
ലോക ക്രിക്കറ്റിലെ രണ്ടു പവര്‍ഹൗസുകള്‍ തമ്മിലുള്ള പോരാട്ടം തീപാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞെങ്കിലും ഏകദിനത്തില്‍ ശക്തമായൊരു തിരിച്ചടി പ്രതീക്ഷിക്കാം. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നിരവധി മാച്ച് വിന്നര്‍മാര്‍ ഓസീസ് സംഘത്തിലുണ്ട്.
രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ആദ്യ ഏകദിനത്തില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ്. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ കളിയില്‍ നായകന്‍. മറുഭാഗത്തു ഓസ്‌ട്രേലിയയെ നയിക്കുന്നത് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ്. പരമ്പര വിജയികളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര പ്രവചനം നടത്തിയിരിക്കുന്നത്.

തൂത്തുവാരല്‍ പ്രതീക്ഷിക്കേണ്ട
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ഏതെങ്കിലുമൊരു ടീം തൂത്തുവാരുമെന്നു ആരും തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.
ഓസ്‌ട്രേലിയയുടെ ഈ പരമ്പരയിലെ ടീമിനെ നോക്കുമ്പോള്‍ അതു വളരെ മികച്ചതാണെന്നാണ് എനിക്കു കാണാന്‍ സാധിക്കുന്നത്. ഇന്ത്യയെ സമ്മര്‍ദ്ദത്തലിക്കാന്‍ ശേഷിയുള്ള ടീമാണിത്. ഈ പരമ്പരയില്‍ ആരും 3-0ന് ജയിക്കാന്‍ പോവുന്നില്ല. 2-1ന് ഏതെങ്കിലുമൊരു ടീം വിജയിക്കും. ഇന്ത്യക്കു മാത്രമാണ് വിജയസാധ്യതയെന്നു താന്‍ പറയില്ലെന്നും ചോപ്ര പറഞ്ഞു.
Also Read: സച്ചിനാരാ മോന്‍, അധിക്ഷേപിച്ച പാക് താരത്തിന് കൂളായി പണികൊടുത്തു! അറിയാം

മികച്ച ഓപ്പണിങ് ജോടി
ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡുമുള്‍പ്പെട്ട ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ജോടി വളരെ മികച്ചതാണെന്നു ആകാശ് ചോപ്ര വിലയിരുത്തി. കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ട്രാവിസ് ഹെഡ്.
വാര്‍ണറും ഹെഡുമുള്‍പ്പെട്ട ഓപ്പണിങ് സഖ്യം വളരെ മികച്ച ഫോമിലാണ് മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇവരില്‍ ഹെഡ് വളരെ നന്നായിട്ടാണ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇതു നമ്മള്‍ കണ്ടതാണെന്നും ആകാശ് ചോപ്ര വിലയിരുത്തി.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

മധ്യനിരയും ശക്തം
ഓസ്‌ട്രേലിയന്‍ ടീമിന്റെ മധ്യനിരയും വളരെ കരുത്തുറ്റതാണ്. മാര്‍നസ് ലബ്യുഷെയ്ന്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയവരെല്ലാം മധ്യനിരയിലുണ്ട്. അവസാനത്തെ രണ്ടു പേര്‍ പരിക്കില്‍ നിന്നും മോചിതരായി മടങ്ങിയെത്തിയിരിക്കുകയാണ്. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മുംബൈയിലെ ഈ മൈതാനത്ത് വരാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കാന്‍ പോവുന്നരുമാണ്.
ഇവയെല്ലാം മല്‍സരത്തിനു രസകരമായ മാനം നല്‍കുന്നതായും ആകാശ് ചോപ്ര നിരീക്ഷിച്ചു.
വിക്കറ്റ് കീപ്പര്‍മാരായി അലെക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ് എന്നിവരാണ് ഓസീസ് സംഘത്തിലുള്ളത്. ബൗളിങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, നതാന്‍ എല്ലിസ് എന്നിവരെയും കാണാം. അതുകൊണ്ടു തന്നെ ഇതൊരു മോശം ടീമല്ല.
ഇന്ത്യയെ ഇവിടെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള സംഘമാണിത്.പക്ഷെ അവര്‍ക്കു അതിനു സാധിക്കുമോയെന്നു എനിക്കറിയില്ല. പക്ഷെ മൂന്നു മല്‍സരങ്ങളും വളരെ മികച്ചതായിരിക്കുമെന്നാണ് തോന്നുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications