For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോലിക്ക് സെഞ്ച്വറി, പിന്നാലെ അനുഷ്‌കയുടെ വെളിപ്പെടുത്തല്‍! കൈയടിച്ച് ഫാന്‍സ്

കോലിയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ ലീഡിലേക്കെത്തിച്ചത്

1

അഹമ്മദാബാദ്: 1205 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിരാട് കോലി ടെസ്റ്റില്‍ സെഞ്ച്വറി നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. കോലി ടെസ്റ്റ് മതിയാക്കേണ്ട സമയമായെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നിലൂടെയാണ് തലയുയര്‍ത്തി കോലിയുടെ തകര്‍പ്പന്‍ പ്രകടനം.

364 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറി ഉള്‍പ്പെടെ 186 റണ്‍സാണ് കോലി നേടിയത്. ഇരട്ട സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ 14 റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. എന്തായാലും കോലിയുടെ കരിയറില്‍ വലിയൊരു ഊര്‍ജം നല്‍കുന്ന പ്രകടനമായിരുന്നു ഇത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 75ാം സെഞ്ച്വറിയും ടെസ്റ്റിലെ 28ാം സെഞ്ച്വറിയുമായിരുന്നു ഇത്. സച്ചിന്റെയും ബ്രയാന്‍ ലാറയുടെയുമടക്കം പല വമ്പന്മാരുടെയും റെക്കോഡുകള്‍ തകര്‍ക്കാനും കോലിക്ക് സാധിച്ചു. എന്നാലിപ്പോള്‍ കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയുടെ കോലിയുടെ ശാരീക അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കോലി കളിച്ചത് അസുഖ ബാധിതനായി

കോലി കളിച്ചത് അസുഖ ബാധിതനായി

കോലി അഹമ്മദാബാദിലെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് അസുഖ ബാധിതനായിട്ടാണെന്നാണ് അനുഷ്‌ക വെളിപ്പെടുത്തിയത്. കോലിയുടെ സെഞ്ച്വറിക്ക് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അനുഷ്‌കയുടെ വെളിപ്പെടുത്തല്‍.

'അസുഖബാധിതനായി ഇത്രയും ഊര്‍ജത്തോടെ കളിച്ചു. എപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നു' എന്നാണ് അനുഷ്‌ക കോലിയുടെ സെഞ്ച്വറി ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചത്. അസുഖ ബാധിതനായി 364 പന്തുകള്‍ നേരിട്ടുവെന്നത് തന്നെ കൈയടിക്കേണ്ട കാര്യമാണ്.

അഹമ്മദാബാദിലെ കനത്ത ചൂടിലും ടീമിനായി മുന്നില്‍ നിന്ന് പൊരുതിയ കോലിയുടെ പോരാട്ടവീര്യത്തിനാണ് കൈയടിക്കേണ്ടത്. അനുഷ്‌കയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോലിയുടെ അര്‍പ്പണ ബോധത്തേയും ടീം സ്പിരിറ്റിനെയും വാഴ്ത്തി നിരവധി അഭിനന്ദനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Also Read: WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

അസുഖബാധിതനായിട്ടും എന്തൊരു ഓട്ടം

അസുഖബാധിതനായിട്ടും എന്തൊരു ഓട്ടം

വിരാട് കോലി നാലാം ടെസ്റ്റിന് മുമ്പ് ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. ഈ യാത്രയെത്തുടര്‍ന്നാവാം കോലിക്ക് കഫക്കെട്ടും ജലദോഷവും വന്നത്. എന്തായാലും അസുഖബാധിതനാണെന്ന് താനെന്ന് ഒരിക്കല്‍ പോലും കോലിയുടെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നില്ല.

കോലി 15 ബൗണ്ടറികളാണ് ഇന്നിങ്‌സില്‍ നേടിയത്. ബാക്കി റണ്‍സെല്ലാം അദ്ദേഹം ഓടിയാണെടുത്തത്. വയ്യാത്ത ശരീരവുമായി കോലി ഇത്രയധികം റണ്‍സ് ഓടിയെടുത്തുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കോലിയോടൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ അക്ഷര്‍ പട്ടേല്‍ ഇത് പറയുകയും ചെയ്തു.

'കോലി അസുഖബാധിതനായിരുന്നുവോയെന്ന് അറിയില്ല. വിക്കറ്റിനിടയിലെ അദ്ദേഹത്തിന്റെ ഓട്ടം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. ഇത്രയും ചൂടുള്ള കാലാവസ്ഥയിലും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുകയും വേഗത്തില്‍ ഓടുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് രസകരമായ കാര്യമാണ്' - അക്ഷര്‍ പറഞ്ഞു.

Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

കോലി സെല്‍ഫിഷെന്ന് ഫാന്‍സ്

കോലി സെല്‍ഫിഷെന്ന് ഫാന്‍സ്

വിരാട് കോലി സെല്‍ഫിഷ് താരമാണെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നു. ഇന്ത്യയുടെ വിജയത്തിനായല്ല സെഞ്ച്വറിക്കായാണ് കോലി കളിച്ചതെന്നാണ് ആരാധക പക്ഷം. കോലി അമിത പ്രതിരോധം കാട്ടാതെ അടിച്ചുകളിച്ചിരുന്നെങ്കില്‍ മത്സരത്തില്‍ ജയ സാധ്യത ഉയര്‍ത്താമെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ കോലിയുടെ ക്ലാസിക് ഇന്നിങ്‌സിനെ പ്രശംസിക്കുന്നവരാണ് കൂടുതല്‍. ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും കോലിയുടെ പ്രകടനത്തിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുണ്ട്.

നാലാം ടെസ്റ്റ് സമനിലയിലേക്ക്

നാലാം ടെസ്റ്റ് സമനിലയിലേക്ക്

അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണ്. ഓസ്‌ട്രേലിയയുടെ 480 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 571 റണ്‍സാണ് നേടിയത്. 91 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ 3 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യക്ക് അത്ഭുത ജയം പ്രതീക്ഷിക്കാനാവില്ല. മത്സരം സമനിലയില്‍ കലാശിച്ചാലും ഇന്ത്യക്ക് പരമ്പര നേടാനാവും.

എന്നാല്‍ തോറ്റാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത ശ്രീലങ്ക-ന്യൂസീലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ചാവും. ഇന്ത്യ മത്സരം തോല്‍ക്കില്ലെന്ന കാര്യം ഉറപ്പാണ്. സമനിലയില്‍ മത്സരം അവസാനിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, March 12, 2023, 20:06 [IST]
Other articles published on Mar 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+