Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അത് സ്റ്റംപില്‍ കൊള്ളുമോ? ഓസീസിന് സംശയം, മറുപടി നല്‍കി ഇന്ത്യന്‍ ഫാന്‍സ്

siraj

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമായതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും പോര് മുറുകുകയാണ്. നാഗ്പൂരിലെ പിച്ചിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി വാദ പ്രതിവാദങ്ങള്‍ സജീവമാണ്. ഇന്ത്യ പിച്ചില്‍ കൃത്രിമം കാണിച്ചതായി ഓസ്‌ട്രേലിയ ആരോപിച്ചപ്പോള്‍ അതിനു മുന്‍ താരങ്ങളും ആരാധകരുമെല്ലാം ചുട്ട മറുപടിയും നല്‍കിയിരുന്നു.

ടെസ്റ്റ് തുടങ്ങിയിട്ടും ഓസ്‌ട്രേലിയയുടെ രോദനം അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ പുതിയൊരു പോരിനാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ഇതിനു തുടക്കമിട്ടതാവട്ടെ ഓസ്‌ട്രേലിയന്‍ ചാനലായ ഫോക്‌സ് ക്രിക്കറ്റാണ്. ഇതിനു ഇന്ത്യന്‍ ആരാധകര്‍ ശക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിയ മുഹമ്മദ് സിറാജിന്റെ ബോളിലാണ് അവര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ഖവാജ ക്രീസ് വിട്ടത്. അംപയര്‍ നിതിന്‍ മേനോന്‍ നോട്ടൗട്ട് വിധിച്ചെങ്കിലും ഇന്ത്യ ഡിആര്‍എസ് എടുക്കുകയായിരുന്നു. തേര്‍ഡ് അംപയര്‍ ഇന്ത്യക്കു അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് ഫോക്‌സ് ക്രിക്കറ്റ് സംശയം പ്രകടിപ്പിച്ചത്.

ബോള്‍ ട്രാക്കര്‍ തകര്‍ന്നോ?

ബോള്‍ ട്രാക്കര്‍ തകര്‍ന്നോ?

റീപ്ലേയില്‍ മുഹമ്മദ് സിറാജിന്റെ ബോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ ലെഗ് സ്റ്റംപിലാണ് പതിക്കുന്നതെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കിയത്.

പക്ഷെ ബോള്‍ ട്രാക്കിങില്‍ ഫോക്‌സ് ക്രിക്കറ്റ് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ബോള്‍ വിക്കറ്റില്‍ പതിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ബോള്‍ ട്രാക്കര്‍ തകര്‍ന്നോയെന്നാണ് സംശയം പ്രകടിപ്പിക്കുന്ന ഇമോജിക്കൊപ്പം അവര്‍ ട്വീറ്റ് ചെയ്തത്. താല്‍പ്പര്യമുണര്‍ത്തുന്ന ഡിആര്‍സ് മുഹൂര്‍ത്തം കാരണം ആദ്യ ടെസ്റ്റില്‍ മിനിറ്റുകള്‍ക്കകം ഓസ്‌ട്രേലിയ സ്തബ്ധരായിരിക്കുകയാണെന്നും അവര്‍ ഇതോടൊപ്പം കുറിച്ചു.

Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

കുറച്ചെങ്കിലും നാണമുണ്ടോ?

കുറച്ചെങ്കിലും നാണമുണ്ടോ?

ഇന്ത്യന്‍ ഫാന്‍സിനെ ഫോക്‌സ് ക്രിക്കറ്റിന്റെ ഈ ട്വീറ്റ് ചൊടിപ്പിക്കുകയും അവര്‍ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

നിങ്ങള്‍ക്കു കുറച്ചെങ്കിലും നാണമുണ്ടോ? നിങ്ങള്‍ക്കു അതു ഒട്ടും തന്നെയില്ലെന്നും ഒരു ഇന്ത്യന്‍ ആരാധകന്‍ തുറന്നടിച്ചു.
ബോള്‍ ഓഫ്‌സ്റ്റംപ് മിസ് ചെയ്തു.

പക്ഷെ ഡേവിഡ് വാര്‍ണറിനെ പുറത്താക്കാന്‍ സ്റ്റംപ് മനപ്പൂര്‍വ്വം സ്വയം പിഴുതെറിയുന്നുവെന്നാണ് ഒരു യൂസര്‍ തിരിച്ചടിച്ചത്. മുഹമ്മദ് ഷമിയുടെ ബോളില്‍ വാര്‍ണര്‍ ബൗള്‍ഡായ ചിത്രത്തോടൊപ്പമായിരുന്നു ഇത്.

Also Read: IND vs AUS: സൂര്യ ടെസ്റ്റിലും കസറും! സംശയം വേണ്ട, ഈ ഇന്നിങ്‌സുകള്‍ തെളിവ്

പേസര്‍മാര്‍ക്കെതിരേയും പതറുന്നു

പേസര്‍മാര്‍ക്കെതിരേയും പതറുന്നു

സ്പിന്നിങ് ട്രാക്കുകളുടെ പേരില്‍ കരയുകയാണ്, ഇപ്പോള്‍ പേസര്‍മാര്‍ക്കെതിരേ പതറുകയും ചെയ്യുന്നതായി ഒരു യൂസര്‍ പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം ഫോക്‌സ് ക്രിക്കറ്റിന്റെ ട്വീറ്റിനു താഴെ കുറിച്ചു.

ബോള്‍ ട്രാക്കര്‍ ചിലപ്പോള്‍ തകര്‍ന്നിരിക്കാം. പക്ഷെ ബാറ്റര്‍മാരുടെ സ്പിരിറ്റ് തകര്‍ന്നുവെന്നു ഉറപ്പായിരിക്കുകയാണെന്ന് ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Thursday, February 9, 2023, 16:26 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+