IND vs AUS: പരമ്പര റദ്ദാക്കുമോ? ഓസീസ് പ്രതിസന്ധിയില്‍, പലരും നാട്ടിലേക്ക് മടങ്ങി!

വലിയ പ്രതീക്ഷകളുമായി, ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിക്കുയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ ടീം 'എയറിലാണ്'. ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയമായി കീഴടങ്ങിയ ഓസീസിന് ഇനി പരമ്പര നേടാന്‍ കഴിയില്ലെന്നു വ്യക്തമായിരിക്കുകയാണ്. ട്രോഫി ഒരിക്കല്‍ക്കൂടി ഇന്ത്യക്കു മുന്നില്‍ അടിയറ വയ്‌ക്കേണ്ടി വരികയും ചെയ്തിരിക്കുന്നു.
ഇനിയുള്ള രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര സമനിലയാക്കെന്ന പ്രതീക്ഷയും ഇപ്പോള്‍ ഓസ്‌ട്രേലിയക്കു ഇല്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കാരണം അത്ര മാത്രം ഇന്ത്യയുടെ ആധിപത്യമാണ് കഴിഞ്ഞ ടെസ്റ്റുകളില്‍ കണ്ടത്. പരമ്പരയില്‍ 4-0നു വൈറ്റ് വാഷ് ചെയ്യപ്പെടുകയാണെങ്കില്‍ അതു ഓസീസിനെ സംബന്ധിച്ച് വലിയ നാണക്കേടായി മാറും.
മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ ആരംഭിക്കാനിരിക്കെ ഓസീസ് സംഘത്തിലെ പലരും വ്യത്യസ്ത കാരണങ്ങളെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്. ഇതോടെ പരമ്പര തന്നെ റദ്ദാക്കേണ്ടി വരുമോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. പരമ്പരയില്‍ വരാനിരിക്കുന്ന ദുരന്തം ഭയന്ന് ഓസീസ് പേടിച്ചോടിയതാണോയെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹാസത്തോടെ ചോദിക്കുന്നു. ടീം വിട്ടവരുടെ കൂട്ടത്തില്‍ നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സുമുണ്ട്.

5 പേര്‍ നാട്ടിലേക്ക്
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയിലേക്കു വന്ന സംഘത്തിലുണ്ടായിരുന്നവരില്‍ അഞ്ചു പേര്‍ ഇതിനകം ഓസ്‌ട്രേലിയക്കിലേക്കു തിരിച്ചു പോയ്ക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ ഇനിയുമാരെങ്കിലും തിരികെ പോവുമോയന്ന ആശങ്കയിലാണ് ഓസീസ് ക്യാംപ്.
കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്കു മടങ്ങിയത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തായിരിക്കും മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ ഏഗര്‍, പേസര്‍ ജോഷ് ഹേസല്‍വുഡ്, സ്പിന്നര്‍ മൈക്കല്‍ സ്വെപ്‌സണ്‍ എന്നിവരാണ് നാട്ടിലേക്കു തിരികെ പോയ മറ്റുള്ളവര്‍.
ഇവരില്‍ വാര്‍ണറും ഹേസല്‍വുഡും പരിക്കിന്റെ പിടിയിലാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ടിയാണ് ഏഗര്‍ തിരികെ പോയത്. സ്വെപ്‌സണ്‍ ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നും മടങ്ങുകയായിരുന്നു.
Also Read: രാഹുലിന്റെ കാര്യത്തില്‍ 'തീരുമാനമായി', ഫോം വീണ്ടെടുക്കാന്‍ രണ്ട് അവസരം കൂടി, അറിയാം

പലര്‍ക്കും പരിക്ക്
നാട്ടിലേക്കു മടങ്ങിയപ്പോയവര്‍ കൂടാതെ ഓസ്‌ട്രേലിയന്‍ ടീമിലെ ചിലര്‍ ഇപ്പോള്‍ പരിക്കിന്റെയും പിടിയിലാണ്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഈ പരമ്പരയിലൂടെ ടെസ്റ്റില്‍ അരങ്ങേറിയ സ്പിന്നര്‍ ടോഡ് മര്‍ഫി എന്നിവര്‍ക്കാണ് പരിക്കുള്ളത്. പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ആദ്യ രണ്ടു ടെസ്റ്റുകളിലും പരിക്കു കാരണം കളിച്ചിരുന്നില്ല.
പേശീവലിവാണ് മര്‍ഫിയെ വലയ്ക്കുന്നത്. മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. മര്‍ഫി പുറത്തിരിക്കുകയാണെങ്കില്‍ അതു ഓസീസിന്റെ സ്പിന്‍ ബൗളിങ് വിഭാഗം കൂടുതല്‍ ദുര്‍ബലമാക്കും. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ രണ്ടു ടെസ്റ്റും നഷ്ടമായ ഗ്രീനിനു മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന കാര്യം ഉറപ്പില്ല.
Also Read: IND vs AUS: അര്‍ഹിച്ചവരെ ഇന്ത്യക്കു വേണ്ട! സ്ഥാനം അര്‍ഹിക്കാത്തവര്‍ ടീമില്‍, ഇതാ 3 പേര്‍

പൊരുതാതെ ഓസീസ്
ഐസിസിയുടെ ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പില്‍ തലപ്പത്തുള്ള ഓസ്‌ട്രേലിയയില്‍ നിന്നും ശക്തമായ വെല്ലുവിളി ഇന്ത്യക്കു നേരിടേണ്ടി വരുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഒന്നു പൊരുതാന്‍ പോലുമാവാതെയാണ് കംഗാരുപ്പട കീഴടങ്ങിയത്.
ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ഓസീസിനു വന്‍ തിരിച്ചടിയായത്.നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യക്കു മുന്നില്‍ ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞത്.
ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാമിന്നിങ്‌സില്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. രണ്ടാംദിനം വരെ ഇന്ത്യക്ക് ഒപ്പത്തിനൊപ്പമായിരുന്നു ഓസീസ്. പക്ഷെ മൂന്നാംദിനം അവര്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. ഇതോടെ ആറു വിക്കറ്റിന്റെ ഗംഭീര വിജയവും ഇന്ത്യ കൈക്കലാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications