For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇവര്‍ക്ക് ലാസ്റ്റ് ചാന്‍സ്, ഇന്ത്യ തഴഞ്ഞാല്‍ ടി20 മതിയാക്കാം! സൂപ്പര്‍ താരങ്ങള്‍

ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര കളിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഈ മാസം 23 മുതല്‍ ഡിസംബര്‍ മൂന്നു വരെയാണ് ടി20 പരമ്പര. ലോകകപ്പിനു പിന്നാലെയുള്ള പരമ്പരയായതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ ടീമിന്റെ ഭാഗമായ ഭൂരിഭാഗം പേര്‍ക്കും പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമല്ലാത്തവര്‍ക്കും ചില പുതുമുഖ താരങ്ങള്‍ക്കുമായിരിക്കും ഈ പരമ്പരയില്‍ ടീമില്‍ ഇടം ലഭിച്ചേക്കുക.

ടി20 പരമ്പരയില്‍ നിന്നും തഴയപ്പെടുന്നവര്‍ക്കു അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചേക്കില്ല. അതുകൊണ്ടു തന്നെ ഓസീസുമായുള്ള പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ചില താരങ്ങള്‍ക്കു ടി20യില്‍ നിന്നും വിരമിക്കാം. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

DHAWAN

വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഈ ലിസ്റ്റിലെ ഒരാള്‍. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. ടെസ്റ്റ്, ടി20 എന്നിവയില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷവും ഏകദിനത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. പക്ഷെ ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ധവാന്റെ ഏകദിന കരിയറും അവസാനിച്ചിരിക്കുകയാണ്.

നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാമതാണ് ഗില്‍. അതുകൊണ്ടു തന്നെ ധവാന് ഇനിയൊരു മടങ്ങിവരവ് അസാധ്യവുമാണ്. 2021 ജൂലൈയിലാണ് ധവാന്‍ അവസാനമായി ടി20യില്‍ കളിച്ചത്. ഓസീസിനെതിരേ ടീമില്‍ ഇടമില്ലെങ്കില്‍ വിരമിക്കുന്നതായിരിക്കും നല്ല തീരുമാനം.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. കഴിഞ്ഞ വര്‍ഷം തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ ടി20 ടീമിലേക്കു വിളിയെത്തിയ താരമാണ് ഡിക്കെ. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലുള്‍പ്പെടെ അദ്ദേഹം കളിക്കുകയും ചെയ്തു. ലോകകപ്പിനു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഡിക്കെ പിന്നീട് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുമില്ല.

റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെക്കൂടാതെ സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍മാരായി ഉള്ളതിനാല്‍ ഡിക്കെയെ ഇന്ത്യക്കു ഇനി ആവശ്യവുമില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു ഉറപ്പിക്കാം.

ASHWIN

പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്നും തഴയപ്പെട്ടാല്‍ ടി20 മതിയാക്കാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഭുവി ടീമിനു പുറത്താണ്. അര്‍ഷ്ദീപ് സിങിനെപ്പോലെയുളള യുവ പേസര്‍മാര്‍ ഇതിനിടെ ടീമിലെത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഭുവിക്കായിരുന്നില്ല. നിലവില്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ നിര്‍ണായക താരങ്ങള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ്. അതുകൊണ്ടു തന്നെ ഭുവിയുടെ ഭാവിയും ചോദ്യചിഹ്നമായിരിക്കുകയാണ്.

വെറ്ററന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനാണ് ടി20 ക്രിക്കറ്റ് മതിയാക്കാവുന്ന നാലാമത്തെ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോഴും ടേണിങ് പിച്ചുകളിലെ അവിഭാജ്യ ഘടകമാണെങ്കിലും ഏകദിനം, ടി20 എന്നിവയില്‍ അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പില്ല.

ലോകകപ്പില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണെങ്കിലും ഒരേയൊരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ അശ്വിന്‍ ഇന്ത്യക്കായി കളിച്ചിരുന്നു. പക്ഷെ ടൂര്‍ണമെന്റിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹം പിന്നീട് ടി20യില്‍ കളിച്ചിട്ടില്ല.

Story first published: Thursday, November 9, 2023, 18:11 [IST]
Other articles published on Nov 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+